This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറ്റേലിയര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അറ്റേലിയര്= Atelier ഫ്രാന്‍സിലെ ചിത്രരചനാശാലകള്. പ്രധാനമായും ...)
അടുത്ത വ്യത്യാസം →
09:18, 13 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അറ്റേലിയര്
Atelier
ഫ്രാന്‍സിലെ ചിത്രരചനാശാലകള്. പ്രധാനമായും ചിത്രരചനാകുതുകികള് വന്നിരുന്ന് സ്വതന്ത്രമായി ചിത്രങ്ങള്‍ വരയ്ക്കുന്ന സ്ഥലം എന്നൊരു പ്രത്യേകാര്‍ഥം ഈ പദത്തിനുണ്ട്. മേല്‍നോട്ടമോ നിര്‍ദേശങ്ങളോ കൂടാതെ, ഗുരുവിന്റെ സഹായം ഇല്ലാതെ വാസനാബലംകൊണ്ടു മാത്രം ചിത്രകാരന്മാരായിത്തീരുന്നവര്ക്കു സ്വതന്ത്രമായി ചിത്രരചന നടത്തുവാനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നു. 19-ാം ശ.-ത്തില്‍ പാരിസിലെ നിരവധി ചിത്രകാരന്മാര് സാധാരണ സന്ദര്‍ശിക്കാറുണ്ടായിരുന്ന അക്കാദമി സ്വിസ്സ് (അരമറലാശല ടൌശലൈ) ഇത്തരത്തില്‍പ്പെട്ട ഒരു സ്ഥാപനമാണ്. അവിടെ ചിത്രരചനാഭ്യസനത്തിനെത്തുന്നവര് ഗുരുവിന്റെ സഹായം കൂടാതെ സംഭവങ്ങളോ സന്ദര്‍ഭങ്ങളോ വസ്തുക്കളോ നേരെ പകര്‍ത്തി സ്വന്തം വാസനയ്ക്കും കഴിവിനും യോജിക്കും വിധം സ്വയം പരിശീലനം നടത്തുകയാണ് പതിവ്. 1860-ല്‍ പാരിസില്‍ സ്ഥാപിക്കപ്പെട്ട ജൂലിയന്‍ അക്കാദമിയില്‍ ഇങ്ങനെ വരുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ പരിമിതമായ സഹായം ലഭിച്ചുവന്നു. അറ്റേലിയര് എന്ന സ്ഥാപനം പ്രധാനമായും പ്രശസ്തരായ ചിത്രകാരന്മാര്ക്കു കൂടെക്കൂടെ സമ്മേളിക്കാനും പരസ്പരം പരിചയപ്പെടാനും രചനാസങ്കേതങ്ങളെക്കുറിച്ച് അറിവുകള്‍ പകരാനും പറ്റിയ ഒരു സാഹചര്യം സൃഷ്ടിച്ചു.