This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറ്റക്കാമ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: അറ്റക്കാമ അമേരമാമ ചിലിയിലെ ഒരു മരുസ്ഥലം. വന്‍കരയുടെ പടിഞ്ഞ...)
അടുത്ത വ്യത്യാസം →
09:02, 12 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അറ്റക്കാമ
അമേരമാമ
ചിലിയിലെ ഒരു മരുസ്ഥലം. വന്‍കരയുടെ പടിഞ്ഞാറന്‍ തീരത്ത് തെ. അക്ഷാ. 5ബ്ബ മുതല്‍ 30ബ്ബ വരെയാണ് ഇതിന്റെ വ്യാപ്തി. ഇതിനു കി.തൂക്കായി ഉയരുന്ന ആന്‍ഡീസ് മലനിരകളാണുള്ളത്. പൊതുവേ തീരസമതലങ്ങളും ആന്‍ഡീസ് ഉന്നതപ്രദേശങ്ങളുമായി അറ്റക്കാമയെ വിഭജിക്കാം. ഉയര്‍ന്ന പ്രദേശങ്ങള്‍ തെ.വടക്കായുള്ള മടക്കു പര്‍വതങ്ങളും അവയ്ക്കിടയിലെ താഴ്വരകളുമാണ്. അവ ഒട്ടാകെ 900 മുതല്‍ 2700 വരെ മീ. ഉയരത്തിലാണ്. വെള്ളം ഒഴുകിക്കൂടുന്ന ഇടങ്ങളില്‍ നൈട്രേറ്റ് തുടങ്ങിയ ധാതുക്കളുടെ നിക്ഷേപങ്ങള്‍ ലഭ്യമാണ്. പൊതുവേ ശുഷ്കപ്രകൃതിയാണുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം വല്ലപ്പോഴും മഴ ലഭിക്കുന്നു. പടിഞ്ഞാറന്‍ തീരത്തുകൂടി ഒഴുകുന്ന ശീതജലപ്രവാഹംമൂലം മൂടല്‍മഞ്ഞ് ധാരാളമായി ഉണ്ടാകുന്നു.
ഭരണപരമായി ഈ മരുപ്രദേശം അന്റാഫഗസ്താ, അറ്റക്കാമ എന്നീ ജില്ലകളില്‍പ്പെടുന്നു. വ. ഭാഗത്തെ അറ്റക്കാമ ജില്ലയില്‍ സാന്‍ ഫെലിക്സ്, സാന്‍ അംബ്രോയ്സോ എന്നീ ദ്വീപുകളുമുണ്ട്. ഇവിടം ഖനനപ്രധാനമായ മേഖലയാണ്; ചെമ്പും (എല്‍സാല്‍വഡോര്‍) ഇരുമ്പും (അല്‍ഗറാബോ) വന്‍തോതില്‍ ലഭിക്കുന്നു. സ്വര്‍ണം, വെള്ളി, കറുത്തീയം, അപട്ടൈറ്റ് എന്നിവയാണ് മറ്റു ധാതുക്കള്‍. താഴ്വാരങ്ങളില് കൃഷിചെയ്തുവരുന്നു. സാമാന്യമായ തോതില്‍ കന്നുകാലിമേച്ചിലും നടക്കുന്നു.