This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറബിലീഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അറബിലീഗ് = Arab League 22 അറബിരാഷ്ട്രങ്ങളുടെ സഖ്യം. അല്‍ജീരിയ, ഈജിപ്...)
അടുത്ത വ്യത്യാസം →
11:30, 11 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അറബിലീഗ്
Arab League
22 അറബിരാഷ്ട്രങ്ങളുടെ സഖ്യം. അല്‍ജീരിയ, ഈജിപ്ത്, ഇറാക്ക്, ജോര്‍ദാന്‍, കുവൈത്ത്, ലെബനണ്‍, ലിബിയ, മൊറോക്കോ, സൗദി അറേബ്യ, സുഡാന്‍, സിറിയ, ടുണീഷ്യ, യെമെന്‍ തുടങ്ങിയവയാണ് അംഗരാഷ്ട്രങ്ങള്‍.
അറബിരാഷ്ട്രങ്ങള്‍ക്കിടയില്‍ പൊതുധാരണയും ഐക്യവും വളരണമെന്ന ആശയം 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ത്തന്നെ നിലവില്‍ വന്നിരുന്നു. എന്നാല്‍ ഒരു ഐക്യഅറബിരാഷ്ട്രം എന്ന ആശയം രൂപംകൊണ്ടത് 1941-ല്‍ മാത്രമാണ്. ബ്രിട്ടനിലെ വിദേശകാര്യമന്ത്രിയായിരുന്ന ആന്റണി ഈഡന്‍ 1941 മേയ് 21-നു നടത്തിയ മാന്‍ഷന്‍ ഹൗസ് പ്രസംഗമാണ് ഇതിനു വഴിതെളിച്ചത്. അറബികള്‍ പൊതുവായി അംഗീകരിച്ച ഏതു പദ്ധതിയെയും ബ്രിട്ടന്‍ പിന്താങ്ങുമെന്ന ഒരു വാഗ്ദാനമായിരുന്നു അത്. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നയത്തില്‍നിന്നും ബ്രിട്ടന്‍ പിന്‍മാറിയെന്ന് അറബി നേതാക്കള്‍ ധരിച്ചു. എന്നാല്‍ ഉസ്മാനിയ (ഓട്ടോമന്‍) സാമ്രാജ്യത്തിനു പകരം മറ്റൊരു അറബിശക്തി ഒരു ഫെഡറേഷന്റെ രൂപത്തില്‍ മധ്യപൗരസ്ത്യദേശത്തുണ്ടാവണമെന്നേ അവര്‍ ആഗ്രഹിച്ചുള്ളു. ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ പാത സൗഹൃദപൂര്‍വം