This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുന്ധതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അരുന്ധതി ഒരു പുരാണ കഥാപാത്രം. കര്‍ദമപ്രജാപതിക്ക് ദേവഹൂതി എന...) |
|||
വരി 1: | വരി 1: | ||
- | അരുന്ധതി | + | =അരുന്ധതി= |
ഒരു പുരാണ കഥാപാത്രം. കര്‍ദമപ്രജാപതിക്ക് ദേവഹൂതി എന്ന പത്നിയില്‍ ജനിച്ച പുത്രിയും വസിഷ്ഠമഹര്‍ഷിയുടെ സഹധര്‍മിണിയും. ഭര്‍ത്തൃശുശ്രൂഷയ്ക്കും പാതിവ്രത്യത്തിനും ഉത്തമമാതൃകയായ ഭാരതീയമഹിള എന്ന നിലയില്‍ അരുന്ധതി ആദരിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെതന്നെ അരുന്ധതിയും തപോധനയാണ്. അരുന്ധതിയുടെ തപശ്ശക്തിയില്‍ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്കിയിട്ടുണ്ട്. സദാചാരനിഷ്ഠനായ വസിഷ്ഠന്റെ സ്വഭാവശുദ്ധിയില്‍ സംശയാലുവായിത്തീര്‍ന്നതു നിമിത്തം അരുന്ധതിയുടെ പ്രകാശം മന്ദീഭവിച്ചുപോയി എന്നു മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. അനാവൃഷ്ടിമൂലം പന്ത്രണ്ടു വര്‍ഷം മഹര്‍ഷിമാര്‍ കഷ്ടപ്പെട്ടപ്പോള്‍ അരുന്ധതി തന്റെ കഠിന തപസ്സുകൊണ്ട് ശിവനെ സംതൃപ്തനാക്കുകയും മഴ പെയ്യിച്ച് ലോകത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. | ഒരു പുരാണ കഥാപാത്രം. കര്‍ദമപ്രജാപതിക്ക് ദേവഹൂതി എന്ന പത്നിയില്‍ ജനിച്ച പുത്രിയും വസിഷ്ഠമഹര്‍ഷിയുടെ സഹധര്‍മിണിയും. ഭര്‍ത്തൃശുശ്രൂഷയ്ക്കും പാതിവ്രത്യത്തിനും ഉത്തമമാതൃകയായ ഭാരതീയമഹിള എന്ന നിലയില്‍ അരുന്ധതി ആദരിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെതന്നെ അരുന്ധതിയും തപോധനയാണ്. അരുന്ധതിയുടെ തപശ്ശക്തിയില്‍ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്കിയിട്ടുണ്ട്. സദാചാരനിഷ്ഠനായ വസിഷ്ഠന്റെ സ്വഭാവശുദ്ധിയില്‍ സംശയാലുവായിത്തീര്‍ന്നതു നിമിത്തം അരുന്ധതിയുടെ പ്രകാശം മന്ദീഭവിച്ചുപോയി എന്നു മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. അനാവൃഷ്ടിമൂലം പന്ത്രണ്ടു വര്‍ഷം മഹര്‍ഷിമാര്‍ കഷ്ടപ്പെട്ടപ്പോള്‍ അരുന്ധതി തന്റെ കഠിന തപസ്സുകൊണ്ട് ശിവനെ സംതൃപ്തനാക്കുകയും മഴ പെയ്യിച്ച് ലോകത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. | ||
- | + | അരുന്ധതി എന്നു പേരുള്ള ഒരു നക്ഷത്രം, 'സപ്തര്‍ഷികള്‍' എന്ന നക്ഷത്ര സമൂഹത്തില്‍ വസിഷ്ഠന്റെ സമീപത്തു നില്ക്കുന്നു. മരണാസന്നരായ വ്യക്തികളുടെ കണ്ണിന് അരുന്ധതി നക്ഷത്രം അദൃശ്യമാണെന്നാണ് സങ്കല്പം. അരുന്ധതിയെ കണ്ടാല്‍ ആറു മാസത്തേക്കു മരണമില്ല എന്നൊരു വിശ്വാസവും പ്രചാരത്തിലുണ്ട്. നവവധൂവരന്മാര്‍ വസിഷ്ഠാരുന്ധതി | |
- | മാരെ കാണുന്നതു | + | മാരെ കാണുന്നതു സൗഭാഗ്യകരമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. |
ദക്ഷപ്രജാപതിയുടെ ഒരു പുത്രിക്കും അരുന്ധതി എന്നു പേരുണ്ട്. യമന്റെ പത്തു ഭാര്യമാരില്‍ ഒരുവള്‍ ഈ അരുന്ധതിയായിരുന്നു. | ദക്ഷപ്രജാപതിയുടെ ഒരു പുത്രിക്കും അരുന്ധതി എന്നു പേരുണ്ട്. യമന്റെ പത്തു ഭാര്യമാരില്‍ ഒരുവള്‍ ഈ അരുന്ധതിയായിരുന്നു. |
Current revision as of 04:50, 11 ഓഗസ്റ്റ് 2009
അരുന്ധതി
ഒരു പുരാണ കഥാപാത്രം. കര്‍ദമപ്രജാപതിക്ക് ദേവഹൂതി എന്ന പത്നിയില്‍ ജനിച്ച പുത്രിയും വസിഷ്ഠമഹര്‍ഷിയുടെ സഹധര്‍മിണിയും. ഭര്‍ത്തൃശുശ്രൂഷയ്ക്കും പാതിവ്രത്യത്തിനും ഉത്തമമാതൃകയായ ഭാരതീയമഹിള എന്ന നിലയില്‍ അരുന്ധതി ആദരിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെതന്നെ അരുന്ധതിയും തപോധനയാണ്. അരുന്ധതിയുടെ തപശ്ശക്തിയില്‍ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്കിയിട്ടുണ്ട്. സദാചാരനിഷ്ഠനായ വസിഷ്ഠന്റെ സ്വഭാവശുദ്ധിയില്‍ സംശയാലുവായിത്തീര്‍ന്നതു നിമിത്തം അരുന്ധതിയുടെ പ്രകാശം മന്ദീഭവിച്ചുപോയി എന്നു മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. അനാവൃഷ്ടിമൂലം പന്ത്രണ്ടു വര്‍ഷം മഹര്‍ഷിമാര്‍ കഷ്ടപ്പെട്ടപ്പോള്‍ അരുന്ധതി തന്റെ കഠിന തപസ്സുകൊണ്ട് ശിവനെ സംതൃപ്തനാക്കുകയും മഴ പെയ്യിച്ച് ലോകത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.
അരുന്ധതി എന്നു പേരുള്ള ഒരു നക്ഷത്രം, 'സപ്തര്‍ഷികള്‍' എന്ന നക്ഷത്ര സമൂഹത്തില്‍ വസിഷ്ഠന്റെ സമീപത്തു നില്ക്കുന്നു. മരണാസന്നരായ വ്യക്തികളുടെ കണ്ണിന് അരുന്ധതി നക്ഷത്രം അദൃശ്യമാണെന്നാണ് സങ്കല്പം. അരുന്ധതിയെ കണ്ടാല്‍ ആറു മാസത്തേക്കു മരണമില്ല എന്നൊരു വിശ്വാസവും പ്രചാരത്തിലുണ്ട്. നവവധൂവരന്മാര്‍ വസിഷ്ഠാരുന്ധതി
മാരെ കാണുന്നതു സൗഭാഗ്യകരമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.
ദക്ഷപ്രജാപതിയുടെ ഒരു പുത്രിക്കും അരുന്ധതി എന്നു പേരുണ്ട്. യമന്റെ പത്തു ഭാര്യമാരില്‍ ഒരുവള്‍ ഈ അരുന്ധതിയായിരുന്നു.