This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറക്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അറക്കല്‍ ടമംശിഴ മൂര്‍ച്ചയുള്ള പല്ലോടുകൂടിയ വാളുകള്‍, ലോഹഡി...)
അടുത്ത വ്യത്യാസം →

10:35, 4 ഓഗസ്റ്റ്‌ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അറക്കല്‍

ടമംശിഴ

മൂര്‍ച്ചയുള്ള പല്ലോടുകൂടിയ വാളുകള്‍, ലോഹഡിസ്കുകള്‍ (ാലമേഹ റശരെ), ഉരഡിസ്കുകള്‍ (മയൃമശ്െല റശരെ) എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ പ്രയോഗിച്ച് തടി, ലോഹപദാര്‍ഥങ്ങള്‍ മുതലായവ മുറിക്കുകയും കീറുകയും ചെയ്യുന്ന പണി.

ലേഖനസംവിധാനം

ക. മരം അറക്കല്‍

1. നീളത്തിലുള്ള അറക്കല്‍

2. കുറുകെ അറക്കല്‍

3. കൈ-ഈര്‍ച്ചവാളുകള്‍

കുറുകെ അറക്കാനുപയോഗിക്കുന്ന വാള്‍

വില്ലുവാള്‍

കുതയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വാള്‍

വലിവാള്‍

സൂക്ഷ്മജോലികള്‍ക്കുള്ള വാള്‍

കോംപസ് വാള്‍

മൂര്‍ച്ച വരുത്തുന്ന വിധം

സൂക്ഷിക്കുന്ന വിധം

4. യാന്ത്രിക ഈര്‍ച്ചവാളുകള്‍

കക. ലോഹം അറക്കല്‍

1. ലോഹങ്ങള്‍ അറക്കുന്നവിധം

2. കുഴലുകളുടെ അറക്കല്‍

3. യന്ത്രം മുഖേനയുള്ള അറക്കല്‍

കകക. ആഭരണനിര്‍മാണം മുതലായ സൂക്ഷ്മജോലികള്‍ക്ക്

കഢ. ആധുനികരംഗം

ക. മരം അറക്കല്‍ (ംീീറ മെംശിഴ). രണ്ടുതരത്തിലാണ് മരത്തടികള്‍ അറക്കുന്നത്. ഒന്ന് നീളത്തില്‍, അല്ലെങ്കില്‍ മരം വളരുന്ന ദിശയില്‍. രണ്ട് കുറുകെ അല്ലെങ്കില്‍ ചരിച്ച്. ചെയ്യേണ്ട ജോലിക്കനുസരിച്ച് പല ആകൃതിയിലും ഭിന്നഛേദന കോണുകളിലുമുള്ള (രൌശിേേഴ മിഴഹല) ഈര്‍ച്ചവാളുകള്‍ ഉപയോഗപ്പെടുത്തുന്നു. (ചി. 1, 2, 3, 4). ഒന്നും രണ്ടും മൂന്നും തരം ഈര്‍ച്ചവാളുകളില്‍ മുന്‍പോട്ടുള്ള സ്ട്രോക്കില്‍ (ൃീസല) മാത്രമേ അറക്കല്‍ നടക്കുന്നുള്ളു. നാലാമത്തേതില്‍ മുന്‍പോട്ടും പിന്‍പോട്ടുമുള്ള സ്ട്രോക്കുകളില്‍ അറക്കല്‍ നടക്കുന്നു. നാലാമത്തെ തരം ഈര്‍ച്ചവാളുകളുടെ പല്ലുകള്‍ക്ക് ഫ്ളീം പല്ലുകള്‍ (ളഹലമാ ലേലവേ) എന്നു പറയുന്നു. നീളത്തില്‍ മുറിക്കുന്നതിന് (ഹീിഴശൌറശിമഹ രൌശിേേഴ) മുന്‍പോട്ടുള്ള സ്ട്രോക്കില്‍ മാത്രം അറക്കല്‍ നടക്കുന്ന തരം പല്ലോടുകൂടിയ ഈര്‍ച്ചവാളുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുറുകെ (മരൃീ വേല ഴൃമശി) മുറിക്കുന്നതിന് ഫ്ളീം പല്ലുകളോടുകൂടിയവയാണ് സാധാരണമായി ഉപയോഗിക്കുന്നത്.

  1.	നീളത്തിലുള്ള അറക്കല്‍ (ൃശുുശിഴ) : ഇതിന് ഉപയോഗിക്കുന്ന ഈര്‍ച്ചവാളിന്റെ പല്ലിന്റെ ആകൃതിയും അതുകൊണ്ട് അറത്താലുണ്ടാകുന്ന ഈര്‍ച്ചവാള്‍ക്കുതയും ചിത്രം 5-ലും 6-ലും കൊടുത്തിരിക്കുന്നു. പല്ലുകള്‍ ഒന്നിടവിട്ട് ഇടത്തോട്ടും വലത്തോട്ടും വളച്ചു വച്ചിരിക്കുന്നു. ഈര്‍ച്ചവാള്‍ക്കുതയുടെ വീതി സാധാരണമായി പല്ലിന്റെ കനത്തെക്കാള്‍ കൂടുതലും, എന്നാല്‍ പല്ലിന്റെ കനത്തിന്റെ ഇരട്ടിയില്‍ കുറവുമായിരിക്കും. ഇങ്ങനെ ചെയ്യുന്നതിന് സെറ്റിങ് (ലെശിേേഴ) എന്നു പറയുന്നു. ഈര്‍ച്ചവാള്‍ പ്രയാസംകൂടാതെ കുതയില്‍കൂടി ചലിക്കുവാന്‍ സെറ്റിങ് സഹായകമാണ്. 
  അറക്കുന്ന വിധം: (1) അറക്കേണ്ട തടിയില്‍ ആദ്യമായി അടയാളരേഖകള്‍ (ാമൃസശിഴ ഹശില) ഇടുന്നു. (2) സാധ്യമാവുമെങ്കില്‍ (കഷണം ചെറുതാണെങ്കില്‍) ഒരു വൈസില്‍ (്ശരല) ഉറപ്പിക്കുകയോ കാമരം എന്ന ചട്ടക്കൂടില്‍ (മെംവീൃലെ) ഉറപ്പിക്കുകയോ ചെയ്യാം. (3) മുറിക്കാന്‍ ആരംഭിക്കുന്നത് പിന്നാക്കമുള്ള സ്ട്രോക്കോടുകൂടി (യമരസ ൃീസല) ആയിരിക്കും. ഈര്‍ച്ചവാളിന്റെ ഛേദനാഗ്രം (രൌശിേേഴ ലറഴല) പ്രതലത്തിന് 60ബ്ബ ചരിച്ചായിരിക്കും പിടിക്കുന്നത്. ഈര്‍ച്ചവാള്‍ക്കുത ഉപയോഗശൂന്യമായ ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. (4) പലക പിളര്‍ന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ സാവധാനത്തിലുള്ള ചെറുസ്ട്രോക്കുകള്‍കൊണ്ടുവേണം അറക്കല്‍ തുടരാന്‍. തടിയുടെ ഉപയോഗശൂന്യമായ ഭാഗം ഇടതുകൈകൊണ്ടു പിടിക്കാവുന്നതാണ്. 
  2.	കുറുകെ അറക്കല്‍ (രൃീ രൌശിേേഴ). കുറുകെ അറക്കാനും ആദ്യമായി തടിയില്‍ അടയാളപ്പെടുത്തി വൈസിലോ ചട്ടക്കൂടിലോ ഉറപ്പിക്കുന്നു. ഈര്‍ച്ചവാള്‍ക്കുത ഉപയോഗശൂന്യമായ ഭാഗത്തുമാത്രം വരത്തക്കവിധം ഘടിപ്പിക്കണം (ചി. 7) അറക്കുമ്പോള്‍  തള്ളവിരല്‍ ഉപയോഗിച്ച് ഈര്‍ച്ചവാള്‍ നിയന്ത്രിക്കേണ്ടതാണ്. ചെറിയ സ്ട്രോക്കുകള്‍ മാത്രം ഉപയോഗിച്ച്  അറക്കല്‍ തുടരേണ്ടതാണ്. അതിനുശേഷം ട്രൈസ്ക്വയര്‍ (ൃശൂൌമൃല) ഉപയോഗിച്ച് ഈര്‍ച്ചവാള്‍, പ്രതലത്തിനു ലംബമായിട്ടാണോ മുറിക്കുന്നത് എന്നു തീര്‍ച്ചവരുത്തണം. ഈര്‍ച്ചവാള്‍ പ്രതലത്തിന് 45ബ്ബ ചരിച്ചുപിടിക്കേണ്ടതാണ്. അറക്കല്‍ തീരാറാകുമ്പോള്‍ പതുക്കെ ആയിരിക്കും ഈര്‍ച്ചവാള്‍ ഉപയോഗിക്കുന്നത്. പലകയുടെ ഉപയോഗശൂന്യമായ ഭാഗം ഇടതുകൈകൊണ്ടു പിടിച്ചിരിക്കേണ്ടതാണ്. ഇത് പലക പൊട്ടിപ്പോകാതിരിക്കാന്‍ സഹായിക്കുന്നു. 
  3.	കൈ-ഈര്‍ച്ചവാളുകള്‍. കുറുകെ അറക്കാനുപയോഗിക്കുന്ന വാള്‍ (രൃീ രൌ മെം): (ചി.8). മരപ്പിടിയോടുകൂടിയ ഇത്തരം ഈര്‍ച്ചവാളുകള്‍ ഉപയോഗിച്ച് അറക്കുന്നതിന് രണ്ടാളുകള്‍ വേണം. ഇതിനു മുന്‍പോട്ടും പിന്‍പോട്ടുമുള്ള രണ്ടു സ്ട്രോക്കുകളിലും അറക്കല്‍ നടക്കത്തക്കവിധം 'ഫ്ളീം പല്ലുകള്‍' ആണുള്ളത്. പല്ലുകള്‍ ഇടവിട്ട് രണ്ടുദിശയിലും വളച്ചിരിക്കുന്നു. പരുക്കന്‍ ജോലികള്‍ക്കാണ് ഈ തരം ഈര്‍ച്ചവാളുകള്‍ ഉപയോഗിക്കുന്നത്. 
  വില്ലുവാള്‍ (യീം മെം): ഇതുപയോഗിച്ച് അറക്കാന്‍ ഒരാള്‍ മതിയാകുന്നതാണ്. രണ്ടുപേര്‍ക്ക് പറ്റിയതരം വില്‍-ഈര്‍ച്ച വാളുകളും ഉണ്ട്. അലക്, വില്ലുപോലുള്ള ഒരു ചട്ടക്കൂടില്‍ ഉറപ്പിച്ചിരിക്കുന്നു. (ചി. 9). ഇവയ്ക്കും ഫ്ളീം പല്ലുകള്‍  തന്നെയാണുള്ളത്. നെടുകെയും കുറുകെയും അറക്കുന്നതിനു വില്ലുവാളുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതും പരുക്കന്‍ ജോലികള്‍ക്കാണ് ഉപയോഗിക്കുന്നത്. 
  കുതയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വാള്‍: മുന്‍പോട്ടുള്ള സ്ട്രോക്കില്‍ ആണ് അറക്കല്‍ നടക്കുന്നത്. പല്ലുകള്‍ വളരെ കുറച്ചുമാത്രമേ വശങ്ങളിലേക്കു വളച്ചിട്ടുള്ളു. ഇവയുടെ അലക് വളരെ നേരിയതായിരിക്കും. �(ചി. 10).
  വലിവാള്‍ (ംവശു മെം): ഇവയുടെ അലകിന് ദീര്‍ഘചതുരത്തിന്റെയോ (ൃലരമിേഴൌഹമൃ) വിഷമ ചതുര്‍ഭുജത്തിന്റെയോ ആകൃതിയാണുള്ളത്. (ചി. 11). ഇവയുടെ പിടി മരംകൊണ്ടുണ്ടാക്കിയതായിരിക്കും. പല്ലുകള്‍ വശങ്ങളിലേക്കു വളരെ കുറച്ചു മാത്രമേ വളച്ചിട്ടുള്ളു. നെടുകെയോ കുറുകെയോ ചരിഞ്ഞോ അറക്കുന്നതിനു വലിവാള്‍ ഉപയോഗിക്കാവുന്നതാണ്. പല്ലുകളുടെ ആകൃതി മുന്‍പോട്ടുള്ള സ്ട്രോക്കില്‍ മാത്രം അറക്കല്‍ നടക്കത്തക്ക രീതിയിലാണ്. 
  സൂക്ഷ്മ ജോലികള്‍ക്കുള്ള ഈര്‍ച്ചവാള്‍ (ളശില മെം): ദീര്‍ഘ ചതുരാകൃതിയിലുള്ള അലകോടുകൂടിയ ഇത്തരം ഈര്‍ച്ചവാള്‍ സൂക്ഷ്മമായ ജോലികള്‍ക്കാണ് ഉപയോഗിക്കുന്നത്. മുന്‍പോട്ടുള്ള സ്ട്രോക്കില്‍ കുറുകെ മുറിക്കല്‍ നടക്കത്തക്കരീതിയിലുള്ള പല്ലുകളാണ് ഇവയ്ക്കും ഉള്ളത് (ചി. 12).
  കോംപസ് ഈര്‍ച്ചവാള്‍ (രീാുമ മെം ീൃ സല്യ വീഹല മെം): ഇവയുടെ അലകുകള്‍ക്ക് കനം കൂടുതലും വീതി വളരെ കുറവും ആണ്. പല്ലുകള്‍ വശങ്ങളിലേക്കു തീരെ വളച്ചിട്ടില്ല (ചി. 13). താക്കോല്‍ ദ്വാരങ്ങള്‍, വട്ടത്തിലുള്ളതും വളഞ്ഞതുമായ ദ്വാരങ്ങള്‍ എന്നിവ അറത്തെടുക്കാന്‍ കോംപസ് ഈര്‍ച്ചവാള്‍ ഉപയോഗിക്കാവുന്നതാണ്. 
  മൂര്‍ച്ചവരുത്തുന്ന വിധം: കുറേനാള്‍ ഉപയോഗിച്ചുകഴിയുമ്പോള്‍ ഈര്‍ച്ചവാളുകളുടെ പല്ലുകള്‍ക്കു മൂര്‍ച്ച കുറയുന്നു. അപ്പോള്‍ പല്ലുകള്‍ക്കു മൂര്‍ച്ചവരുത്തി ഉപയോഗയോഗ്യമാക്കേണ്ടതുണ്ട് (ചി. 14). വാളിന്റെ പല്ലുകള്‍ എല്ലാം ഒരേ നേര്‍വരയില്‍ അല്ലെന്നു വരാം. എങ്കില്‍ എല്ലാ പല്ലുകളും ഒരേ നേര്‍വരയില്‍ വരത്തക്കവിധം അരം ഉപയോഗിച്ച് രാകി ശരിയാക്കേണ്ടതാണ്. അതിന് ഈര്‍ച്ചവാള്‍ ആദ്യമായി ഒരു വൈസില്‍ ഉറപ്പിക്കുന്നു. അതിനുശേഷം പല്ലുകള്‍ക്കു മുകളില്‍കൂടി നാലോ അഞ്ചോ പ്രാവശ്യം നീളത്തില്‍ രാകുന്നു. അരം ഒരിക്കലും ചരിഞ്ഞിരിക്കാന്‍ പാടില്ല. അറക്കവാളിന്റെ അലകിന് ലംബമായിട്ടായിരിക്കണം അരം പിടിക്കുന്നത്. 
  കുറുകെ അറക്കാന്‍ ഉപയോഗിക്കുന്ന ഈര്‍ച്ചവാളിന്റെ പല്ലുകളുടെ 'ഗ്രസിക' (ലേലവേ ഴൌഹഹല) ഒരേ നേര്‍വരയില്‍ അല്ലെങ്കില്‍, ഗ്രസിക അടയാളപ്പെടുത്തേണ്ടതാണ് (ചി. 15). ഓരോ പല്ലിന്റെയും മുകളില്‍നിന്ന് രണ്ടില്‍ മൂന്നു ഭാഗം ഓരോ ദിശയിലേക്കു വളയ്ക്കുന്നു. ഒരു പല്ല് ഇടത്തേക്കാണു വളയ്ക്കുന്നതെങ്കില്‍ അടുത്തത് വലത്തേക്കു വളയ്ക്കുന്നു. വളയ്ക്കുവാന്‍ ഒന്നുകില്‍ സെറ്റിങ് കൊടിലോ (ലെശിേേഴ ുഹശലൃ) അല്ലെങ്കില്‍ ഈര്‍ച്ചവാള്‍ സെറ്ററോ (മെം ലെലൃേേ) ഉപയോഗപ്പെടുത്താം. സെറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഈര്‍ച്ചവാള്‍ അലക് വൈസില്‍ നന്നായി താഴ്ത്തി ഉറപ്പിക്കേണ്ടതാണ്. എല്ലാ പല്ലുകളും തുല്യമായി വളയ്ക്കുന്നതിന് ആദ്യമായി ഒന്നിടവിട്ട് എല്ലാ പല്ലുകളും ഒരു ദിശയിലേക്കു വളയ്ക്കുന്നു. അടുത്തതായി ബാക്കി പല്ലുകള്‍ മറുദിശയിലേക്കും വളയ്ക്കുന്നു. സെറ്റിന്റെ കനം അലകിന്റെ ഇരട്ടി കനത്തില്‍ കൂടാന്‍ പാടില്ല. 
  അടുത്തപടി പല്ലുകള്‍ക്കു മൂര്‍ച്ചകൂട്ടുകയാണ്. മുന്‍പോട്ടുള്ള സ്ട്രോക്കുകളില്‍ മാത്രം മുറിക്കല്‍ നടക്കുന്ന ഈര്‍ച്ചവാളിന്റെ പല്ലുകള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത് ത്രികോണ അരം ഉപയോഗിച്ചാണ് (ചി. 16). ത്രികോണ അരം (ൃശമിഴൌഹമൃ ളശഹല) അലകിന്റെ വലത്തെ അറ്റം മുതല്‍ ഇടത്തെ അറ്റംവരെ തള്ളേണ്ടതാണ്. അരം അലകിന് ലംബമായിരിക്കണം. പല്ലുകള്‍ക്കിടയിലുള്ള ഭാഗത്തും അരംകൊണ്ട് രാകേണ്ടതാണ്. അതുപോലെ അരത്തിന്‍മേല്‍ ചെലുത്തുന്ന മര്‍ദം തുല്യമായിരിക്കണം. ചി. 17-ല്‍ മുന്‍പോട്ടും പിന്‍പോട്ടുമുള്ള സ്ട്രോക്കുകളില്‍ മുറിക്കല്‍ നടക്കുന്നതരം ഈര്‍ച്ചവാളിന്റെ പല്ലുകള്‍ക്ക് മൂര്‍ച്ചയുണ്ടാക്കുന്നവിധമാണു കാണിച്ചിരിക്കുന്നത്. ആദ്യമായി ഇടവിട്ട പല്ലുകളുടെ ഗ്രസിക മുതല്‍ പല്ലുകളുടെ മേല്‍ അറ്റം വരെ രാകേണ്ടതാണ്. അടുത്തതായി അലക് തിരിച്ചുപിടിച്ച് പഴയതുപോലെ ചെയ്യുന്നു. കുറുകെ മുറിക്കാനുപയോഗിക്കുന്ന ഈര്‍ച്ചവാളുകള്‍ക്ക് മൂര്‍ച്ചയുണ്ടാക്കുന്നതിന് ത്രികോണ അരം ഉപയോഗിക്കാന്‍ പാടില്ല �(ചി. 18മ, യ, ര). അതിനു പരന്ന അരമോ (ളഹമ ളശഹല) കല്ലരമോ (ീില ളശഹല) ഉപയോഗിക്കാവുന്നതാണ്. 
  സൂക്ഷിക്കുന്ന വിധം. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോള്‍ ഈര്‍ച്ചവാളുകള്‍ തുണി, കടലാസ്, പലക എന്നിവയിലേതെങ്കിലുംകൊണ്ടുള്ള പൊതിയിലോ, സഞ്ചിയിലോ, പെട്ടിയിലോ സൂക്ഷിക്കേണ്ടതാണ്. തുരുമ്പുപിടിക്കാതിരിക്കാന്‍ കൊഴുപ്പോ (ഴൃലമലെ) എണ്ണയോ ഉപയോഗിക്കാം. പഴയ മരങ്ങള്‍ അറക്കാന്‍ ഈര്‍ച്ചവാളുകള്‍ ഉപയോഗിക്കുമ്പോള്‍ അവയില്‍ ആണികള്‍ ഉണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
  4.	യാന്ത്രിക ഈര്‍ച്ചവാളുകള്‍. യാന്ത്രികവാളുകള്‍ പ്രധാനമായും രണ്ടുതരത്തിലുണ്ട്. ഒന്നാമത്തെ ഇനത്തില്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോകാവുന്നവ ഉള്‍പ്പെടുന്നു. രണ്ടാമത്തെ ഇനം ഒരിടത്തു തന്നെ ഉറപ്പിച്ചുവച്ചിരിക്കുന്നവയാണ്. യാന്ത്രിക ഈര്‍ച്ചവാളുകള്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവിലും വളരെ വേഗത്തിലും മരം അറക്കാവുന്നതാണ്. പക്ഷേ, അവയുടെ വില സാധാരണ കൈവാളുകളുടേതിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. യാന്ത്രികവാളുകളില്‍ വട്ടവാളും (രശൃരൌഹമൃ മെം) നീളീര്‍ച്ചവാളും (യമിറ മെം) ഉള്‍പ്പെടുന്നു. 
  വട്ടവാളും മേശ ഈര്‍ച്ചവാളും (മേയഹല മെം) എല്ലാത്തരം മരത്തടി അറക്കല്‍ ജോലികള്‍ക്കും പറ്റിയതാണ്. വട്ടവാളിന്റെ പല്ലുകള്‍ മുന്‍പോട്ടുള്ള സ്ട്രോക്കുകൊണ്ടുമാത്രം മുറിക്കല്‍ നടക്കത്തക്കവിധത്തിലുള്ളതാണ്. മേശ ഈര്‍ച്ചവാളുകളില്‍ മേശയുടെ തലത്തില്‍നിന്ന് അലകിന്റെ ഉയരം ക്രമീകരിക്കാന്‍ സജ്ജീകരണങ്ങളുണ്ടായിരിക്കും. അവ ഉപയോഗിച്ച് പല ഉയരത്തിലുള്ള മരക്കഷണങ്ങള്‍ അറക്കാന്‍ സാധിക്കുന്നു. അലകുകള്‍ മാറ്റാന്‍ സൌകര്യമുള്ളതുകൊണ്ട് നെടുകെയോ കുറുകെയോ ചരിഞ്ഞോ അറക്കാന്‍ വട്ടവാള്‍ ഉപയോഗിക്കാം. ഇവ ഉപയോഗിച്ച് അറക്കുന്നതിനുമുന്‍പ് അലകിന്റെ ഉയരം ക്രമീകരിച്ചിരിക്കുന്നത് ശരിയായാണോ എന്നു നോക്കേണ്ടതുണ്ട്. അറക്കേണ്ട തടിയുടെ കനത്തെക്കാള്‍ അലക് 1മ്പ സെ.മീറ്ററെങ്കിലും ഉയരത്തിലായിരിക്കണം. 
  യാന്ത്രിക ഈര്‍ച്ചവാളുകള്‍ ഉപയോഗിച്ച് അറക്കാന്‍ അടയാളരേഖകളിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത മുറിവിന്റെ കനം വളരെ കൂടിയിരിക്കും എന്നുള്ളതാണ്. വട്ടവാള്‍ ഉറപ്പിച്ചിട്ടുള്ള മേശകളിലെ പലതരം നിര്‍ദേശ സംവിധാനങ്ങളും (ഴൌശറല), തടകളും തുല്യവലുപ്പത്തിലുള്ള കഷണങ്ങള്‍ ഈര്‍ന്നെടുക്കാന്‍ സഹായിക്കുന്നു. യാന്ത്രിക ഈര്‍ച്ചവാള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവിധ രക്ഷാമാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ കണ്ണിനും കൈയ്ക്കും അപകടം പറ്റാന്‍ ഇടയുണ്ട്. യാന്ത്രികശക്തി ഉപയോഗിച്ചുള്ള മറ്റൊരുതരം ഈര്‍ച്ചവാളാണ് നീളീര്‍ച്ചവാള്‍ (യമിറ മെം). കപ്പികളിന്മേലോ ചക്രങ്ങളിന്മേലോകൂടി ചലിക്കുന്നതും വഴങ്ങുന്ന (ളഹലഃശയഹല) തുമായ ഉരുക്കുനാടകളോടുകൂടിയതാണ് നീളീര്‍ച്ചവാളുകള്‍. ഇവയും വളരെ വേഗത്തില്‍ കുറഞ്ഞ ചെലവില്‍ മരം അറക്കാന്‍ ഉപയോഗിക്കപ്പെടുന്നു. 
   കക.	ലോഹം അറക്കല്‍ (ാലമേഹ മെംശിഴ). കടുത്ത ഉരുക്ക് ഒഴികെയുള്ള മറ്റെല്ലാത്തരം ലോഹങ്ങളും അറക്കാന്‍ ലോഹഈര്‍ച്ചവാള്‍ (വമരസ മെം) ഉപയോഗിക്കുന്നു. ഒരു ലോഹഈര്‍ച്ചവാളിന്റെ പ്രധാനഭാഗങ്ങള്‍ ചട്ടക്കൂട് (ളൃമാല), പിടി (വമിറഹല), പല്ലുകള്‍ (ുൃീിഴ), മുറുക്കാനുള്ള പിരിയാണി (ശേഴവലിേശിഴ രൃെലം), നട്ട് (ിൌ), അലക് എന്നിവയാണ്. (ചി. 19മ, 19യ). ചിത്രം 19മലെ ചട്ടക്കൂടിന്റെ നീളം ക്രമീകരിക്കാന്‍ സാധ്യമല്ല. അതിനാല്‍ അതില്‍ എപ്പോഴും ഒരേ നീളത്തിലുള്ള അലകുതന്നെ പിടിപ്പിക്കേണ്ടതാണ്. ചിത്രം 19യല്‍ കാണിച്ചിരിക്കുന്ന ചട്ടക്കൂടിന്റെ നീളം ക്രമീകരിക്കാവുന്നതാണ്. അതിനാല്‍ അത്തരം ഈര്‍ച്ചവാളുകളില്‍ പല നീളത്തിലുള്ള അലകുകള്‍ പിടിപ്പിക്കാവുന്നതാണ്. മുറുക്കാനുള്ള പിരിയാണി അലകിലുള്ള വലിവ് (ലിേശീിെ) ക്രമീകരിക്കാനുള്ളതാണ്. 
  ലോഹ ഈര്‍ച്ചവാളിന്റെ അലകുണ്ടാക്കാന്‍ പ്രത്യേകതരം ഉരുക്ക് ഉപയോഗിക്കുന്നു. കൈഈര്‍ച്ചവാളുണ്ടാക്കാന്‍ ഉയര്‍ന്ന കാര്‍ബണ്‍ ഉരുക്ക് (വശഴവ രമൃയീി ലെേലഹ), കൂട്ടുരുക്ക് (മഹഹ്യീ ലെേലഹ) എന്നിവയില്‍ ഏതെങ്കിലുമാണ് സാധാരണയായി ഉപയോഗിക്കുന്നത്. അലകുകള്‍ രണ്ടുതരത്തില്‍ ഉണ്ടാക്കാം. ഒന്നുകില്‍ അലകു മുഴുവന്‍ കടുപ്പമുള്ള ഉരുക്കുകൊണ്ടുണ്ടാക്കുന്നു. അല്ലെങ്കില്‍ കടുത്ത ഉരുക്കുകൊണ്ട് വായ്ത്തലയും കടുപ്പം കുറഞ്ഞ ഉരുക്കുകൊണ്ടു ബാക്കിഭാഗവും ഉണ്ടാക്കുന്നു. ഒന്നാമത്തേതിനെ കടുത്ത അലകുകള്‍ എന്നും രണ്ടാമത്തേതിനെ വഴങ്ങുന്ന അലകുകള്‍ (ളഹലഃശയഹല യഹമറല) എന്നും വിളിക്കുന്നു. മുഴുവന്‍ കടുത്ത അലകുകളുള്ള അറക്കവാളുകള്‍ കൂട്ടുരുക്കുപോലുള്ള കടുത്ത ലോഹങ്ങള്‍ മുറിക്കാന്‍ ഉപയോഗിക്കുന്നു. വഴങ്ങുന്ന അലകുകള്‍ ഉള്ള വാളുകള്‍ ശരിക്കും പരിശീലനം നേടാത്തവര്‍ക്കുപോലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. അവ എളുപ്പത്തില്‍ പൊട്ടിപ്പോകുന്നതല്ല. അതിനാല്‍ സാധാരണജോലികള്‍ക്ക് ഉപയോഗിക്കുന്നു. 
  ഒരു ഈര്‍ച്ചവാളിന്റെ അലകിന്റെ നീളം, വീതി, കനം, പല്ലുകള്‍ തമ്മിലുള്ള അകലം (ുശരേവ ീള വേല ലേലവേ) എന്നിവ വളരെ പ്രധാനപ്പെട്ടവയാണ്. അലകിന്റെ രണ്ടറ്റത്തുമുള്ള ദ്വാരങ്ങള്‍ തമ്മിലുള്ള അകലമാണ് അലകിന്റെ നീളം. കൈവാളിന്റെ അലകിനുള്ള സാധാരണ നീളം 250 മി.മീ.-ഉം ഏറ്റവും കൂടിയ നീളം 300 മി.മീ-ഉം ആണ്. അടുത്തടുത്തുള്ള രണ്ടു പല്ലുകല്‍ തമ്മിലുള്ള അകലമാണ് പിച്ച് (ുശരേവ). 1.8 മി.മീ. പിച്ചുള്ള അലകോടുകൂടിയ വാളിനെ പരുക്കന്‍ പല്ലുകളുള്ള ഈര്‍ച്ചവാള്‍ (രീമൃലെ ലേലവേ മെം) എന്നും, 1.4 മി.മീ. പിച്ചോടുകൂടിയതിനെ ഇടത്തരം പല്ലുള്ള ഈര്‍ച്ചവാള്‍ (ാലറശൌാ ലേലവേ മെം) എന്നും, 1.0 മി.മീ. പിച്ചോടുകൂടിയതിനെ സൂക്ഷ്മമായ പല്ലുകളോടുകൂടിയ (ളശില ലേലവേ മെം) തെന്നും മൂന്നായി വിഭജിച്ചിരിക്കുന്നു. ഒന്നും രണ്ടും വിഭാഗത്തില്‍പ്പെട്ട ഈര്‍ച്ചവാളുകള്‍ സാധാരണ ജോലികള്‍ക്ക് ഉപയോഗിക്കുന്നു. മൃദുവായ ലോഹങ്ങള്‍, പ്ളാസ്റ്റിക് എന്നിവ അറക്കാന്‍ ഒന്നാമത്തെ തരത്തില്‍പ്പെട്ട പരുക്കന്‍ പല്ലുകളോടുകൂടിയ ഈര്‍ച്ചവാളും ഉപകരണ ഉരുക്ക് (ീീഹ ലെേലഹ), ചെമ്പ്, കൂട്ടുലോഹങ്ങള്‍, കനംകൂടിയ കുഴലുകള്‍ മുതലായവ അറക്കാന്‍ ഇടത്തരം പല്ലോടുകൂടിയ ഈര്‍ച്ചവാളുകളും ആണ് ഉപയോഗിക്കുന്നത്. തീരെ കനംകുറഞ്ഞ ലോഹങ്ങള്‍ അറക്കുന്നതിനു സൂക്ഷ്മമായ പല്ലോടുകൂടിയ ഈര്‍ച്ചവാളുകളുടെ ഉപയോഗമാണ് പ്രചാരത്തിലുള്ളത്. കൈ-ഈര്‍ച്ച വാളുകളുടെ പല്ലുകളുടെ വീതി 13-16 മി.മീ-ഉം കനം 0.63-0.83 മി.മീ-ഉം ആണ്. ഈര്‍ച്ചവാളുകളുടെ പല്ലുകള്‍ രണ്ടുവശത്തേക്കും വളച്ചിരിക്കുന്നു. ഇങ്ങനെ വളയ്ക്കുന്നതുകൊണ്ട് ഈര്‍ച്ചവാള്‍ കൊണ്ടുണ്ടാകുന്ന ചാലിനു വീതികൂടുതലായിരിക്കും. വിടവുള്ളതുകൊണ്ട് ഈര്‍ച്ചവാള്‍ എളുപ്പത്തില്‍ ചലിപ്പിക്കാന്‍ സാധിക്കും. 
   1.	ലോഹങ്ങള്‍ അറക്കുന്നവിധം. അറക്കേണ്ട ലോഹം, വൈസില്‍ ശരിക്കും ഉറപ്പിച്ചശേഷമേ അറക്കല്‍ തുടങ്ങാവൂ. അടയാളരേഖ (ങമൃസശിഴ ഹശില) വൈസിന്റെ 'വാ'യില്‍ (്ശരല ഷമം) നിന്ന് രണ്ടോ മൂന്നോ മി.മീ. ഇടത്തേക്ക് മാറിയിരിക്കണം. അലക് ചട്ടക്കൂടില്‍ ഉറപ്പിച്ചിരിക്കണം. മുറുക്കാനുള്ള പിരിയാണിയും നട്ടും ഉപയോഗിച്ച് അലകിലുള്ള വലിവ് (ലിേശീിെ) ക്രമീകരിക്കാവുന്നതാണ്. 
  വലതുകൈകൊണ്ട് ഈര്‍ച്ചവാളിന്റെ പിടിയും ഇടതുകൈകൊണ്ട് ചട്ടക്കൂടിന്റെ മറ്റേ അറ്റവും മുറുകെപിടിച്ച് പിന്‍പോട്ടുള്ള സ്ട്രോക്കോടുകൂടി അറക്കല്‍ ആരംഭിക്കാവുന്നതാണ്. മുന്നോട്ടുള്ള സ്ട്രോക്കില്‍ മര്‍ദം ചെലുത്തണം. ലോഹ ഈര്‍ച്ചവാളിന്റെ മുന്‍പോട്ടുള്ള സ്ട്രോക്കില്‍ മാത്രമേ അറക്കല്‍ നടക്കുന്നുള്ളു. അതിനാല്‍ ഈര്‍ച്ചവാള്‍ പിന്‍പോട്ടു വലിക്കുമ്പോള്‍ അല്പം പൊക്കേണ്ടതാണ്. ചാലിനു നല്ല ആഴം ഉണ്ടാവുന്നതുവരെ ഈര്‍ച്ചവാള്‍ ശ്രദ്ധയോടുകൂടി നിയന്ത്രിക്കണം. തുടക്കത്തില്‍ ഈര്‍ച്ചവാള്‍ അടയാളരേഖയുടെ രണ്ടുവശങ്ങളിലേക്കും നീങ്ങിപ്പോവാതിരിക്കാന്‍ അരം ഉപയോഗിച്ച് ഒരു കുത (ിീരേവ) ഉണ്ടാക്കേണ്ടതാണ്. ഈര്‍ച്ചവാള്‍ ചരിച്ചുപിടിച്ചായിരിക്കണം അറക്കല്‍ ആരംഭിക്കേണ്ടത്. അലകിന്റെ മുഴുവന്‍ നീളവും അറക്കാന്‍ ഉപയോഗിക്കേണ്ടതാണ്. ഒരു മിനിറ്റില്‍ അന്‍പതുവരെ സ്ട്രോക്കുകള്‍ ആകാം. 
   2.	കുഴലുകളുടെ അറക്കല്‍.  കുഴലില്‍ ആദ്യമായി അരം ഉപയോഗിച്ച് ഒരു കുത ഉണ്ടാക്കുന്നു. അതിനുശേഷം അകത്തെ ഭിത്തിയോളം അറക്കുന്നു. തുടര്‍ന്നു കുഴല്‍ മുന്‍പോട്ടു തിരിക്കുന്നു. മുന്‍പുണ്ടാക്കിയ ചാലില്‍ക്കൂടെ തന്നെ ഈര്‍ച്ചവാള്‍ അലക് നിയന്ത്രിക്കാന്‍ പാകത്തിനായിരിക്കണം തിരിക്കുന്നത്. വീണ്ടും അറക്കല്‍ തുടരാവുന്നതാണ്. ഇപ്രകാരം കുഴല്‍ രണ്ടായിതീരുന്നതുവരെ തുടരുന്നു. 
   3.	യന്ത്രം മുഖേനയുള്ള അറക്കല്‍. ലോഹങ്ങള്‍ യാന്ത്രികശക്തി ഉപയോഗിച്ച് അറക്കുന്നത് പ്രധാനമായും അഞ്ചുതരത്തിലാണ്. ലോഹഈര്‍ച്ചവാള്‍ (വമരസ മെം), നീളീര്‍ച്ചവാള്‍ 

(യമിറ മെം) എന്നിവ ഉപയോഗിച്ചുള്ള അറക്കലും നനച്ച് അറക്കല്‍ (രീഹറ മെംശിഴ), ഘര്‍ഷണ അറക്കല്‍ (ളൃശരശീിേ മെംശിഴ), ഉരപ്പന്‍ അറക്കല്‍ (മയൃമശ്െല മെംശിഴ) എന്നിവയുമാണ് അവ. ലോഹഈര്‍ച്ചവാള്‍ ഉപയോഗിക്കുമ്പോള്‍ അറക്കേണ്ട ലോഹത്തില്‍ക്കൂടി അലക് കീഴ്പ്പോട്ടും മേല്‍പ്പോട്ടും യാന്ത്രികശക്തി ഉപയോഗിച്ച് ചലിപ്പിക്കുന്നു.

  നീളീര്‍ച്ചവാള്‍ ഉപയോഗിച്ച് വളരെവേഗത്തില്‍ അറക്കാവുന്നതാണ്. ചലിക്കുന്ന തലത്തിനനുസരിച്ച് ക്ഷിതിജ (വീൃശ്വീിമേഹ) നീളീര്‍ച്ചവാള്‍ എന്നും ലംബ (്ലൃശേരമഹ) നീളീര്‍ച്ചവാള്‍ എന്നും രണ്ടുതരമുണ്ട്. കപ്പികളിന്മേലോ ചക്രങ്ങളിന്മേലോ ചലിക്കുന്നതും വഴങ്ങുന്നതുമായ നാടയോടുകൂടിയതാണ് നീളീര്‍ച്ചവാളുകള്‍. നാട നേരെ ചലിക്കുവാന്‍ നിര്‍ദേശകങ്ങള്‍ സഹായിക്കുന്നു. നല്ല വേഗത്തില്‍ ചലിക്കുന്ന നീളീര്‍ച്ചവാളുകള്‍ ഘര്‍ഷണ ഈര്‍ച്ചവാളുകളായും (ളൃശരശീിേ മെം) ഉപയോഗിക്കുന്നു. 
  നനച്ച് അറക്കുന്നത് വട്ടവാളുകള്‍ ഉപയോഗിച്ചാണ്. ഘര്‍ഷണ അറക്കല്‍ (ളൃശരശീിേ മെംശിഴ) ഉരുക്കിനും പ്ളാസ്റ്റിക്കിനും ഒന്നുപോലെ അനുയോജ്യമാണ്. വാര്‍പ്പിരുമ്പും (രമ ശൃീി), ഇരുമ്പല്ലാത്ത മറ്റു പല ലോഹങ്ങളും (ിീിളലൃൃീൌ ാലമേഹ) അറക്കാന്‍ ഘര്‍ഷണ അറക്കല്‍ അനുയോജ്യമല്ല. അലകുകള്‍ ലോഹത്തിന്മേല്‍കൂടി വേഗത്തില്‍ ചലിക്കുമ്പോള്‍ ഘര്‍ഷണംകൊണ്ട് ചൂടുണ്ടായി ലോഹത്തിന്റെ കാഠിന്യം കുറഞ്ഞ് അറക്കല്‍ നടക്കുകയാണ് ചെയ്യുന്നത്. 
  ഉരചക്രങ്ങള്‍ (മയൃമശ്െല റശരെ) ഉപയോഗിച്ച് അറക്കുന്നതിന് ഉരപ്പന്‍ അറക്കല്‍ (മയൃമശ്െല മെംശിഴ) എന്നും പറയുന്നു. ലോഹങ്ങള്‍, കളിമണ്‍ ശില്പങ്ങള്‍, സ്ഫടികം, പ്ളാസ്റ്റിക് എന്നിവയ്ക്ക് ഈ രീതി പറ്റിയതാണ്. ഉരചക്രങ്ങള്‍ രണ്ടു തരത്തിലുപയോഗിക്കുന്നു; ശീതീകരണസഹായത്തോടുകൂടിയും അല്ലാതെയും. 
   കകക.	ആഭരണനിര്‍മാണം മുതലായ സൂക്ഷ്മജോലികള്‍ക്ക്. ആഭരണനിര്‍മാണം മുതലായ സൂക്ഷ്മജോലികള്‍ക്കും ലോഹപ്ളേറ്റുകളുടെ അകം തുളയ്ക്കാനും മറ്റും പ്രത്യേകതരം ഈര്‍ച്ചവാളു (ഷലംലഹഹലൃ' മെം) കളുണ്ട്. ഇവയില്‍ ചിലതിനു ചീപ്പുനൂലിനെക്കാള്‍ കനം കുറവാണ്. പല്ലുകള്‍ പിടിക്കുനേരെ മുകളിലേക്കു വരത്തക്കവിധം ചട്ടക്കൂടിന്റെ ഒരുവശത്ത് അലക് ഉറപ്പിക്കുന്നു. ലോഹത്തകിടില്‍ തുളച്ചിട്ടുള്ള ദ്വാരത്തില്‍ക്കൂടി അലകുകടത്തി, അലകിന്റെ മറ്റേ അറ്റവും ചട്ടക്കൂടില്‍ ഉറപ്പിക്കുന്നു. തകിട് ഒരു 'ഢ' കട്ട ('ഢ' യഹീരസ) യിന്മേല്‍ ഇടതുകൈകൊണ്ട് അമര്‍ത്തിപ്പിടിച്ച് വലതുകൈകൊണ്ട് അറക്കുകയാണു പതിവ്. ആഭരണപ്പണിക്കുള്ള ഈര്‍ച്ചവാള്‍ അലകുകളുടെ പല്ലുകള്‍ താഴോട്ടുള്ള സ്ട്രോക്കില്‍ മാത്രം അറക്കല്‍ നടക്കത്തക്കവിധത്തിലുള്ളതാണ്. ഉപയോഗശൂന്യമായ ഭാഗത്തുനിന്ന് അറക്കല്‍ ആരംഭിച്ച് അടയാളരേഖവരെ അറക്കുന്നു. ഇവയുടെ അലകുകള്‍ എളുപ്പം ഒടിഞ്ഞുപോകാന്‍ സാധ്യതയുള്ളതുകൊണ്ട് വളരെ ശ്രദ്ധയോടുകൂടി ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച് കനം കുറഞ്ഞ ലോഹത്തകിടുകള്‍ ഏതു രൂപത്തിലും അറക്കാവുന്നതാണ്. അലക് ഒട്ടിപ്പിടിക്കുകയാണെങ്കില്‍ മെഴുകോ സോപ്പോ അലകില്‍ പുരട്ടുന്നു. 
   കഢ.	ആധുനികരംഗം. ആധുനിക കംപ്യൂട്ടര്‍ സംവിധാനങ്ങളും ലേസര്‍ സാങ്കേതിക വിദ്യയും മറ്റും ഈര്‍ച്ച വാളുകളുടെ നിയന്ത്രണത്തിലും സൂക്ഷ്മതയിലും വലിയ പുരോഗതി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവയുടെ അടിസ്ഥാനഘടനയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കാര്‍ബൈഡ് ഉരുക്ക് കൂടുതല്‍ ഈടും മൂര്‍ച്ചയുമുള്ള വാളുകള്‍ സാധ്യമാക്കിയിട്ടുണ്ട്. അതുപോലെ ലോഹങ്ങളും കോണ്‍ക്രീറ്റുംമറ്റും മുറിക്കാന്‍ വജ്ര (റശമാീിറ) മുനയുള്ള വാളുകളും ഇന്ന് ലഭ്യമാണ്. കൊണ്ടു നടക്കാവുന്ന (കയ്യിലോ, വാഹനങ്ങളിലോ) യന്ത്രവാളുകളും ഇന്നു സുലഭമാണ്.
  ഈര്‍ച്ചമില്ലുകളിലും ലോഹ പണിശാലകളിലുമുള്ള യന്ത്രവാളുകളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് മൈക്രോപ്രോസസ്സറുകളും കംപ്യൂട്ടര്‍ സംവിധാനങ്ങളുമാണ്. അളവുകള്‍ ലേസര്‍ ഡിറ്റക്ടറുകളുടെ സഹായത്തോടെ ഒരു മി.മീറ്ററിന്റെ ചെറിയ ഒരംശം വരെ കൃത്യതയുള്ളതാക്കാന്‍ ഇപ്പോള്‍ കഴിയും. ഇവ രണ്ടും ചേരുമ്പോള്‍ താഴെപ്പറയുന്ന നേട്ടങ്ങള്‍ കൈവരുന്നു.
  (1) ഒരിക്കല്‍ പ്രോഗ്രാം ചെയ്ത് അളവുകള്‍ നല്കിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം നിയന്ത്രിതമാണ്. മനുഷ്യസാമീപ്യം ആവശ്യമില്ലാത്തതുകൊണ്ട് അപകടങ്ങള്‍ ഒഴിവാകുന്നു. (2) മുറിക്കുമ്പോഴുണ്ടാകുന്ന നഷ്ടം (ംമലെേ) പരമാവധി കുറയ്ക്കാന്‍ കഴിയുന്നു. (3) അന്തരീക്ഷമലിനീകരണവും ഊര്‍ജത്തിന്റെ ഉപയോഗവും വളരെ കുറയുന്നു.

(പി.വി. മുസ്തഫാ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍