This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യാത്തുരശാസ്ത്രികള്‍, താരക്കാട്ട് (1836 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയ്യാത്തുരശാസ്ത്രികള്‍, താരക്കാട്ട് (1836 - 1911) കേരളീയ പണ്ഡിതന്‍. ...)
അടുത്ത വ്യത്യാസം →

09:55, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യാത്തുരശാസ്ത്രികള്‍, താരക്കാട്ട് (1836 - 1911)

കേരളീയ പണ്ഡിതന്‍. പാലക്കാടാണ് ജന്മദേശം. തമിഴ്നാട്ടില്‍ വൈകച്ചേരി എന്ന സ്ഥലത്തു നിന്ന് ഇദ്ദേഹത്തിന്റെ പിതാമഹനായ വെങ്കടനാരായണശാസ്ത്രി പാലക്കാടിനു സമീപമുള്ള താരക്കാട് എന്ന ഗ്രാമത്തില്‍ വന്നു താമസമാക്കി. പിതാവിന്റെ പേര് രഘുനാഥശാസ്ത്രി എന്നായിരുന്നു. വെങ്കടനാരായണന്‍ എന്ന പിതാമഹന്റെ പേരു തന്നെയാണ് അയ്യാത്തുരശാസ്ത്രിക്കും നല്കിയത്. എന്നാല്‍ അയ്യാത്തുര എന്ന ഓമനപ്പേരിലാണ് അയ്യാത്തുരശാസ്ത്രി പില്ക്കാലത്ത് അറിയപ്പെടുന്നത്.

  ശേഖരീപുരം ശേഷശാസ്ത്രികളും തൃക്കണ്ടിയൂര്‍ ഗോവിന്ദപ്പിഷാരടിയുമായിരുന്നു ശാസ്ത്രിയുടെ പ്രധാന ഗുരുക്കന്മാര്‍. ഭാരതപാരായണവും വേദാന്തശാസ്ത്രപഠനവുമായിരുന്നു ശാസ്ത്രികളുടെ തപസ്യ. ആര്യമതസഞ്ജീവനി, മതിവിവേകദര്‍പ്പണം, വേദാന്തദര്‍പ്പണം എന്നീ വേദാന്തതത്ത്വപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങള്‍ക്കു പുറമേ മുത്തുലക്ഷ്മി എന്ന പേരില്‍ അന്യാപദേശരീതിയില്‍ ഒരു നോവലും ഇദ്ദേഹം രചിച്ചിട്ടുണ്ട്. വേദാന്തതത്ത്വപ്രതിപാദനമാണ് ഈ നോവലിന്റെ ലക്ഷ്യം. സരസമായ പ്രതിപാദനരീതി ഈ നോവലിനെ അത്യന്തം ആകര്‍ഷകമാക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍