This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്യപ്പന്‍പാട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: അയ്യപ്പന്‍പാട്ട് മലയാളത്തിലെ ഒരു നാടന്‍പാട്ട്. നാടന്സങ്കീ...)
അടുത്ത വ്യത്യാസം →
09:51, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അയ്യപ്പന്‍പാട്ട്
മലയാളത്തിലെ ഒരു നാടന്‍പാട്ട്. നാടന്സങ്കീര്ത്തനങ്ങളില് തനി കേരളീയമായ ഒന്നാണിത്. മണ്ഡലപൂജ, മകരവിളക്ക് എന്നീ വിശേഷങ്ങളോടനുബന്ധിച്ച് ശബരിമല തീര്‍ഥാടകര്‍ മാലയിട്ടു വ്രതമെടുക്കുന്ന കാലഘട്ടത്തില്‍ നടത്തുന്ന ഭജനയ്ക്കും മറ്റും ഇതു പാടാറുണ്ട്. 'ശാസ്താംപാട്ട്' എന്നും ഉടുക്കുകൊട്ടിപ്പാടുന്നതിനാല്‍ 'ഉടുക്കുപാട്ട്' എന്നും ഇതിനു പേരുണ്ട്. അയ്യപ്പനെക്കുറിക്കുന്നതിന് 'മലയാളി' എന്ന പദമാണ് പാട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. പാണ്ടിശ്ശേവം, പുലിശ്ശേവം, ഇളവരശ്ശേവം, വേളിശ്ശേവം, ഈഴശ്ശേവം, പന്തളശ്ശേവം, വേളാര്‍ശ്ശേവം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി അയ്യപ്പന്റെ ജീവിതകഥ വര്‍ണിച്ചിരിക്കുന്നു. (സേവ എന്ന സംസ്കൃതപദത്തിന്റെ തദ്ഭവമാണ് ശേവം). പുലിശ്ശേവത്തില് നിന്നൊരു ഭാഗം താഴെ കൊടുക്കുന്നു:
'ആഹോയെന്നുരചെയ്തു നടകൊണ്ടാന്‍ മലയാളി
ഇവിടെങ്ങാന്‍ കരിംപുലി പെറ്റുകിടപ്പുണ്ടോ?
കരിഞ്ചോലത്തടത്തിലൊരു കരിമ്പുലി കിടപ്പുണ്ട്
പുലിപെറ്റുകിടക്കുന്ന കല്ലളയ്ക്കല് ചെന്നുടനെ
അയ്യനെ കണ്ടു കരിംപുലിയപ്പോഴേ
കണ്ണൊന്നുരുട്ടിപ്പുലിവാല്കയറ്റുന്നു'.