This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യപ്പന്‍, എ. ഡോ. (1905 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയ്യപ്പന്‍, എ. ഡോ. (1905 - 88) നരവംശശാസ്ത്രജ്ഞനും ഗ്രന്ഥകാരനും. തൃശ്...)
അടുത്ത വ്യത്യാസം →

09:50, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യപ്പന്‍, എ. ഡോ. (1905 - 88)

നരവംശശാസ്ത്രജ്ഞനും ഗ്രന്ഥകാരനും. തൃശ്ശൂര്‍ ജില്ലയിലെ മരുതയൂരില്‍ 1905 ഫെ. 5-ന് ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.എ. ബിരുദം നേടിയ(1927)ശേഷം ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു (1937). മദ്രാസ് സര്‍വകലാശാലയില്‍ നരവംശശാസ്ത്രവകുപ്പിന്റെ അധ്യക്ഷന്‍, റിസര്‍ച്ച് ഗൈഡ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മദ്രാസ് മ്യൂസിയത്തിന്റെ ക്യുറേറ്ററായും ഗവണ്‍മെന്റ് ആര്‍ട്ട് ഗാലറി, മ്യൂസിയം എന്നിവയുടെ സൂപ്രണ്ടായും ഡയറക്ടറായും ജോലി നോക്കി (1940-58). ഇതിനിടയില്‍ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നരവംശശാസ്ത്രവകുപ്പില്‍ വിസിറ്റിങ് പ്രൊഫസറായും പ്രവര്‍ത്തിക്കുകയുണ്ടായി. ഉത്കല്‍ സര്‍വകലാശാലയില്‍ നരവംശശാസ്ത്ര പ്രൊഫസര്‍, ഒറീസ്സാ ഗവണ്‍മെന്റിന്റെ ട്രൈബല്‍ റിസര്‍ച്ച് ബ്യൂറോ, റൂറല്‍ വെല്‍ഫെയര്‍ വകുപ്പ് എന്നിവയുടെ ഓണററി ഡയറക്ടര്‍, ഉപദേഷ്ടാവ് എന്നീ നിലകളിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു (1958-66).

  സാമൂഹികശാസ്ത്രസംബന്ധിയായ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ ഡോ. അയ്യപ്പന്‍ ഏര്‍പ്പെട്ടിരുന്നു. ആദ്യത്തെ അഖിലേന്ത്യാ നരവംശശാസ്ത്രപ്രദര്‍ശനം സംഘടിപ്പിച്ച മദ്രാസ് സാമൂഹികശാസ്ത്ര സമിതിയുടെ അധ്യക്ഷനായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ നരവംശശാസ്ത്രപുരാവസ്തുവിഭാഗത്തിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു (1946). നരവംശശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷന്‍, മദ്രാസ് മ്യൂസിയം ബുള്ളറ്റിന്‍ എഡിറ്റര്‍ (1940-58) ഒറീസ്സാ ഹിസ്റ്റോറിക്കല്‍ ജേര്‍ണല്‍ ചീഫ് എഡിറ്റര്‍ (1959-62), ഗിരിവര്‍ഗക്ഷേമസമ്മേളനം (1960), നരവംശശാസ്ത്രം, മ്യൂസിയം, പുരാവസ്തു എന്നിവയില്‍ കേന്ദ്രഉപദേശക സമിതി അംഗം എന്നീ വിവിധ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് സോഷ്യല്‍ ആന്ത്രോപോളജിസ്റ്റ്സ് അസോസിയേഷനിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
   1969 മുതല്‍ 70 വരെ ഡോ. അയ്യപ്പന്‍ കേരള സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായിരുന്നു. 
  സോഷ്യല്‍ ആന്‍ഡ് ഫിസിക്കല്‍ ആന്ത്രോപോളജി ഒഫ് ദ് നായാടീസ് ഒഫ് മലബാര്‍ (1938), ഈഴവാസ് ആന്‍ഡ് കള്‍ച്ചര്‍ ചെയ്ഞ്ച് ഇന്‍ മലബാര്‍ (1942), റിപ്പോര്‍ട്ട് ഓണ്‍ ദ് സോഷ്യോ എക്കണോമിക് കണ്ടിഷന്‍സ് ഒഫ് ദി അബോറിജിനല്‍ ട്രൈബ്സ് ഒഫ് മലബാര്‍ (1947) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങള്‍. കൂടാതെ സൊസൈറ്റി ഇന്‍ ഇന്ത്യ എന്ന ഒരു ഗ്രന്ഥം എഡിറ്റു ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഭാരതപ്പഴമ എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍