This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യപ്പനാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയ്യപ്പനാട്ടം ശബരിമല അയ്യപ്പന്റെ (ശാസ്താവിന്റെ) ജീവിതകഥ ആസ്...)
അടുത്ത വ്യത്യാസം →

09:49, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യപ്പനാട്ടം

ശബരിമല അയ്യപ്പന്റെ (ശാസ്താവിന്റെ) ജീവിതകഥ ആസ്പദമാക്കി കേരളത്തില്‍ രൂപമെടുത്തിട്ടുള്ള നാടോടി ദൃശ്യകലാരൂപങ്ങളില്‍ ഒന്ന്. അയ്യപ്പന്‍പാട്ട് (വിളക്കുവച്ചുപാട്ട്), അയ്യപ്പന്‍ തീയാട്ട് എന്നീ കലാരൂപങ്ങളോട് ഇതിനു ബന്ധമുണ്ട്. അയ്യപ്പന്‍കഥയിലെ പല നാടകീയ സന്ദര്‍ഭങ്ങളെയും പരാമര്‍ശിക്കുന്ന ഗാനഭാഗങ്ങളുടെ താളത്തിനൊപ്പിച്ച് നൃത്തനൃത്യാദികള്‍ നടത്തുന്നതിനു പൊതുവേ അയ്യപ്പനാട്ടം എന്നാണ് പറയുന്നത്. കേരളത്തിലെ നാടോടിനാടകങ്ങളുടെ കൂട്ടത്തില്‍ പ്രചാരം ലഭിച്ചിട്ടുള്ള ഒന്നാണിത്. നൃത്ത-നൃത്യ പ്രധാനങ്ങളായ നാടോടിനാടകങ്ങളില്‍ പലതിലും എന്നപോലെ ഇതിലും ഗാനാത്മകമായ കഥാവതരണരീതിയാണുള്ളത്. കാലഗണനയില്‍ അയ്യപ്പന്‍പാട്ട് യാത്രകളിയെക്കാള്‍ പുരാതനമാണെന്ന് ഒരു വാദമുണ്ട്.

  തെക്കന്‍ മലബാര്‍-തിരുക്കൊച്ചി പ്രദേശങ്ങളില്‍ ശബരിമല ശാസ്താവിനെ പരാമര്‍ശിച്ചുകൊണ്ടുള്ള നിരവധി അയ്യപ്പന്‍പാട്ടുകളുണ്ട്. ഇവയുടെ ആവിഷ്കരണത്തില്‍ ദേശഭേദമനുസരിച്ച് സമ്പ്രദായഭേദങ്ങളും ഉണ്ടായിട്ടുണ്ട്. ഈ അയ്യപ്പന്‍പാട്ടുകളില്‍ നിന്നെടുത്ത നാടകീയ ഭാഗങ്ങളാണ് അയ്യപ്പനാട്ടത്തിന് ഉപയോഗപ്പെടുത്തി വരുന്നത്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍