This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയോറ ഇീാാീി കീൃമ ആറ്റക്കുരുവിയോളം വലുപ്പമുള്ള പക്ഷി. ഐറിനിഡ...)
അടുത്ത വ്യത്യാസം →

09:37, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അയോറ

ഇീാാീി കീൃമ

ആറ്റക്കുരുവിയോളം വലുപ്പമുള്ള പക്ഷി. ഐറിനിഡേ (കൃലിശറമല) പക്ഷി കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. എജിത്തിനിയ ടിഫിയ (അലഴശവേശിശമ ശുേവശമ) ഫ്രിന്‍ജില്ല മള്‍ട്ടികളര്‍ (എൃശിഴശഹഹമ ാൌഹശേരീഹീൌൃ).

  ശ്രീലങ്ക, മ്യാന്‍മര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സാധാരണ കണ്ടുവരുന്ന പക്ഷിയാണ് അയോറ. ഇന്ത്യയില്‍ മിക്കയിടങ്ങളിലും ഈ പക്ഷിയെ കാണാം. മാവ്, പുളി, വേപ്പ് തുടങ്ങിയ ഉയരം കൂടിയതും പടര്‍ന്നു വളരുന്നതുമായ വൃക്ഷങ്ങളില്‍ ഇലക്കൂട്ടങ്ങള്‍ക്കിടയിലാണ് ഇവയെ സാധാരണ കാണുക. ആണ്‍ പക്ഷികള്‍ക്ക് തിളക്കമുള്ള കറുപ്പും മഞ്ഞയും ഇടകലര്‍ന്ന നിറമാണ്. ചിറകുകളില്‍ കുറുകെ രണ്ടു വെളുത്ത വരകളുമുണ്ട്. വാലിന് എക്കാലവും കറുപ്പുനിറമായിരിക്കും. പെണ്‍ പക്ഷികള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞ നിറമാണ്.
  പൂര്‍ണമായും വൃക്ഷങ്ങളില്‍ ജീവിക്കുന്ന അയോറപ്പക്ഷികളുടെ പ്രധാന ഭക്ഷണം കീടങ്ങളാണ്. ഇണപ്പക്ഷികളൊന്നിച്ച്് പുല്‍ച്ചാടികളെയും കീടങ്ങളെയും പിടിച്ചു ഭക്ഷിക്കുന്നതിനായി ഇലപ്പടര്‍പ്പുകളിലും ചുള്ളിക്കമ്പുകളിലും മറ്റും തത്തിച്ചാടിയും ചരിഞ്ഞു തൂങ്ങിയും തലകീഴായിക്കിടന്ന് സംഗീതാത്മകമായ ഹ്രസ്വശബ്ദങ്ങളും മറ്റു ശബ്ദങ്ങളും പുറപ്പെടുവിക്കും. വേനല്‍ക്കാലത്ത് 'ഷൂവി' എന്നൊരു ചൂളം വിളിയും അതിനുശേഷം 'ഷൂ' എന്നൊരു ശബ്ദവുമാണ് ഇവ പുറപ്പെടുവിക്കുക. ചിലപ്പോള്‍ 'വി-റ്റൂ' എന്നും തുടര്‍ച്ചയായി ശബ്ദം പുറപ്പെടുവിക്കും. ഇരതേടുമ്പോള്‍ 'വീറ്റു' ശബ്ദത്തിനു പുറമേ 'തോറ്റോടീറ്റോ' എന്നും ശബ്ദിക്കാറുണ്ട്.
  വിര്‍ര്‍ര്‍ര്‍... എന്നും ഡാ ഡീ ഡീ എന്നും തുടര്‍ച്ചയായി ശബ്ദം പുറപ്പെടുവിക്കുന്നതിനാല്‍ ഇതിനെ വടക്കേ ഇന്ത്യയില്‍ 'ഷൌബീഗി' എന്നാണ് വിളിക്കുക. പക്ഷിയുടെ ശബ്ദത്തിന് 'ചാടീല്യെ' എന്ന ചോദ്യത്തിന്റെ ധ്വനിയുള്ള ശബ്ദത്തിനുശേഷം മിക്ക സമയത്തും ചാ....ടീ എന്നൊരു ഉത്തരവും കേള്‍ക്കാനാകും. ഇലക്കൂട്ടങ്ങളില്‍ കഴിച്ചുകൂട്ടുന്ന അയോറപ്പക്ഷികള്‍ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത് ഈ ശബ്ദങ്ങള്‍ കൊണ്ടുമാത്രമാണ്.
  ജനു. മുതല്‍ ജൂല. വരെയുള്ള കാലയളവിലാണ് അയോറ കൂടുകൂട്ടുന്നതും കുഞ്ഞു വിരിയിക്കുന്നതും. ഇക്കാലയളവില്‍ പക്ഷികള്‍ സദാ ശബ്ദം പുറപ്പെടുവിക്കും. അയോറ തറനിരപ്പില്‍നിന്ന് 1.5-4.5 മീ. വരെ ഉയരത്തിലാണ് കൂടു കെട്ടുക. 6.5 സെ.മീറ്ററോളം വ്യാസമുള്ളതും കോപ്പയുടെ ആകൃതിയിലുള്ളതുമാണ് കൂട്. തെങ്ങിന്റെയും മറ്റും നാരുകള്‍, പറ്റുവേരുകള്‍, മൃദുത്വമുള്ള പുല്ല് മുതലായവകൊണ്ട് ഉറപ്പോടെ നെയ്തെടുക്കുന്ന കപ്പിന്റെ ആകൃതിയിലുള്ള കൂട് തേവിടിശ്ശിപ്പൂച്ചെടി(ഘമിമിേമ)യുടെ ചില്ലകള്‍ കൊണ്ടു പടുത്തതാണ്. ഇവയെല്ലാം വൃത്താകൃതിയില്‍ വളച്ച് ചിലന്തിവലകൊണ്ട് ബന്ധിച്ചാണ് കൂടുണ്ടാക്കുന്നത്. കൂടിന്റെ ഉപരിഭാഗം മുഴുവന്‍ ചിലന്തിവലകൊണ്ട് മൂടിയിരിക്കുന്നതിനാല്‍ കൂടിന് വെളുത്ത നിറമായിരിക്കും. കൂടിന്റെ അകവശത്ത് പക്ഷി തന്റെ ശരീരം കൊണ്ട് അതിനുള്ളിലെ നാരുകളെ അമര്‍ത്തിപ്പിടിക്കുന്നു. ഇത് കൂടിനകം മിനുസമുള്ളതാക്കുന്നു. പ്രജനന കാലത്ത് 2-4 മുട്ടകളിടുന്നു. മങ്ങിയ ചുവപ്പു കലര്‍ന്ന വെളുപ്പു നിറമുള്ള മുട്ടകളില്‍ ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള അടയാളമുണ്ടായിരിക്കും. ഇണപ്പക്ഷികളൊന്നിച്ച് കുഞ്ഞുങ്ങളെ  സംരക്ഷിക്കുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B5%8B%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍