This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മാനപ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അമ്മാനപ്പാട്ട് അമ്മാന ആടിക്കൊണ്ട് പാടുന്ന നാടന്‍പാട്ട്. വി...)
വരി 1: വരി 1:
-
അമ്മാനപ്പാട്ട്
+
=അമ്മാനപ്പാട്ട്=
അമ്മാന ആടിക്കൊണ്ട് പാടുന്ന നാടന്‍പാട്ട്. വിവാഹാവസരങ്ങളില്‍ മംഗളഗാനങ്ങള്‍ ആലപിക്കുക എന്ന സമ്പ്രദായം പ്രാചീന കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്നു. ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടവരുടെ വീടുകളില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകള്‍ ബ്രാഹ്മണിപ്പാട്ട് എന്നറിയപ്പെടുന്നു; ഗായികമാരായി പ്രത്യേകം ബ്രാഹ്മണിമാരുമുണ്ടായിരുന്നു. മറ്റുള്ളവരുടെ ഇടയില്‍ കല്യാണപ്പാട്ടുകളെന്ന നിലയിലും അമ്മാനപ്പാട്ട് പ്രചരിച്ചിരുന്നു. ഏതാനും സ്ത്രീകള്‍ കല്യാണപ്പന്തലിന്റെ മധ്യത്തിലിരുന്ന് താളത്തിനൊപ്പിച്ച് അമ്മാനാടിക്കൊണ്ട് പാട്ടുപാടുന്നു:

  'അസ്ഥിമാല പൂണ്ടരന്റെ  
+
'അസ്ഥിമാല പൂണ്ടരന്റെ  
-
  പുത്തിരന്‍ ഗജാനനന്‍
+
പുത്തിരന്‍ ഗജാനനന്‍
-
  നമുക്കു വന്നു നിത്യമിക്കവി
+
നമുക്കു വന്നു നിത്യമിക്കവി
-
  തയ്ക്കു ചെല്‍വമേകണം...........'
+
തയ്ക്കു ചെല്‍വമേകണം...........'
എന്നിങ്ങനെ ആരംഭിക്കുന്ന സ്തുതിഗീതം കഴിഞ്ഞാല്‍ പൊലിവുപാട്ടാണ് :

  'ഈ മുഹൂര്‍ത്തത്തില്‍ നൂറുപേരോരോ
+
'ഈ മുഹൂര്‍ത്തത്തില്‍ നൂറുപേരോരോ
-
  ചക്രമേകിയെന്നാകിലോ  
+
ചക്രമേകിയെന്നാകിലോ  
-
  രാശി പത്തെനിക്കുമുളവായി  
+
രാശി പത്തെനിക്കുമുളവായി  
-
  ബഹുമാനമിജ്ജനത്തിന്നുമായ്.......'
+
ബഹുമാനമിജ്ജനത്തിന്നുമായ്.......'
-
  ദേവേന്ദ്രന്‍ വയസ്യനുമൊത്ത് ഉണ്ണിച്ചിരുതേവിയുടെ കോയിലിലെത്തുമ്പോള്‍, അവിടെ കൂടിയിരിക്കുന്നവര്‍ അമ്മാനപ്പാട്ടു പാടുന്നതായി ഉണ്ണിച്ചിരുതേവീചരിതത്തില്‍ പ്രസ്താവമുണ്ട്. ('മമ്മക്കിളിയെക്കൊണ്ടു പിരാന്‍മേലമ്മാനൈപ്പാട്ടുണ്ടാക്കിയേന്‍.')

  സൌന്ദര്യബോധവും ജീവിതനിരീക്ഷണവും പ്രതിഫലിപ്പിക്കുന്ന അമ്മാനപ്പാട്ടുകളില്‍ പലതും ഇനിയും കണ്ടുകിട്ടേണ്ടതായുണ്ട്.
+
സൗന്ദര്യബോധവും ജീവിതനിരീക്ഷണവും പ്രതിഫലിപ്പിക്കുന്ന അമ്മാനപ്പാട്ടുകളില്‍ പലതും ഇനിയും കണ്ടുകിട്ടേണ്ടതായുണ്ട്.

06:36, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മാനപ്പാട്ട്

അമ്മാന ആടിക്കൊണ്ട് പാടുന്ന നാടന്‍പാട്ട്. വിവാഹാവസരങ്ങളില്‍ മംഗളഗാനങ്ങള്‍ ആലപിക്കുക എന്ന സമ്പ്രദായം പ്രാചീന കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്നു. ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടവരുടെ വീടുകളില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകള്‍ ബ്രാഹ്മണിപ്പാട്ട് എന്നറിയപ്പെടുന്നു; ഗായികമാരായി പ്രത്യേകം ബ്രാഹ്മണിമാരുമുണ്ടായിരുന്നു. മറ്റുള്ളവരുടെ ഇടയില്‍ കല്യാണപ്പാട്ടുകളെന്ന നിലയിലും അമ്മാനപ്പാട്ട് പ്രചരിച്ചിരുന്നു. ഏതാനും സ്ത്രീകള്‍ കല്യാണപ്പന്തലിന്റെ മധ്യത്തിലിരുന്ന് താളത്തിനൊപ്പിച്ച് അമ്മാനാടിക്കൊണ്ട് പാട്ടുപാടുന്നു:

'അസ്ഥിമാല പൂണ്ടരന്റെ

പുത്തിരന്‍ ഗജാനനന്‍

നമുക്കു വന്നു നിത്യമിക്കവി

തയ്ക്കു ചെല്‍വമേകണം...........'

എന്നിങ്ങനെ ആരംഭിക്കുന്ന സ്തുതിഗീതം കഴിഞ്ഞാല്‍ പൊലിവുപാട്ടാണ് :

'ഈ മുഹൂര്‍ത്തത്തില്‍ നൂറുപേരോരോ

ചക്രമേകിയെന്നാകിലോ

രാശി പത്തെനിക്കുമുളവായി

ബഹുമാനമിജ്ജനത്തിന്നുമായ്.......'

ദേവേന്ദ്രന്‍ വയസ്യനുമൊത്ത് ഉണ്ണിച്ചിരുതേവിയുടെ കോയിലിലെത്തുമ്പോള്‍, അവിടെ കൂടിയിരിക്കുന്നവര്‍ അമ്മാനപ്പാട്ടു പാടുന്നതായി ഉണ്ണിച്ചിരുതേവീചരിതത്തില്‍ പ്രസ്താവമുണ്ട്. ('മമ്മക്കിളിയെക്കൊണ്ടു പിരാന്‍മേലമ്മാനൈപ്പാട്ടുണ്ടാക്കിയേന്‍.')

സൗന്ദര്യബോധവും ജീവിതനിരീക്ഷണവും പ്രതിഫലിപ്പിക്കുന്ന അമ്മാനപ്പാട്ടുകളില്‍ പലതും ഇനിയും കണ്ടുകിട്ടേണ്ടതായുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍