This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയഡിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയഡിന്‍ കീറശില ഒരു അലോഹമൂലകം. ഹാലജന്‍ കുടുംബത്തില്‍ ഉള്‍പ്...)
അടുത്ത വ്യത്യാസം →
06:00, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അയഡിന്‍
കീറശില
ഒരു അലോഹമൂലകം. ഹാലജന്‍ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. സിംബല്‍ ക. അ. സ. 53. അ. ഭാ. 126.91. മൊത്തം 22-ല്‍ അധികം ഐസോടോപ്പുകള്‍ ഉണ്ട്. അവയില്‍ അണുഭാരം 127 ഉള്ള ഐസോടോപ്പാണ് പ്രകൃതിയില്‍ ഉപസ്ഥിതമായിട്ടുള്ളത്. മറ്റുള്ളവയെല്ലാം കൃത്രിമനിര്‍മിതങ്ങളാണ്; റേഡിയോ ആക്ടിവതയുള്ളവയുമാണ്. അര്‍ധായുസ്സ് 8 ദിവസം ഉള്ള റേഡിയേഷന്‍ ചികിത്സയ്ക്കും ജീവശാസ്ത്ര പഠനങ്ങളിലും മറ്റും ട്രേസര്‍ ആയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ലേഖനസംവിധാനം
ക. ചരിത്രം
കക. ഉപസ്ഥിതി
കകക. ഉത്പാദനം
കഢ. ഭൌതിക ഗുണങ്ങള്‍
ഢ. രാസ ഗുണങ്ങള്‍
ഢക. പ്രധാന യൌഗികങ്ങള്‍
ഢകക. ഉപയോഗങ്ങള്‍
ഢകകക. ശരീരക്രിയാത്മക പ്രവര്‍ത്തനം
ക. ചരിത്രം. ഒരു സാള്‍ട് പീറ്റര്‍ (വെടിയുപ്പ്). വ്യവസായിയായിരുന്ന ബര്‍നാര്‍ഡ് കൂര്‍ത്വാ (ആലൃിമൃറ ഇീൌൃീശ) എന്ന ഫ്രഞ്ചുകാരന്‍ 1811-ല്‍ അയഡിന്‍ കണ്ടുപിടിച്ചു. ക്ളെമന്റ്, ഡേവി ഗേ-ലൂസാക് എന്നീ ശാസ്ത്രജ്ഞന്മാര്‍ 1813-ല്‍ ഇതിനെക്കുറിച്ചു കൂടുതല്‍ പഠനം നടത്തി. ഇത് ഒരു മൂലകം ആണെന്നു തെളിയിച്ച് അയഡിന്‍ എന്നു പേരിട്ടത് ഗേ-ലൂസാക് ആയിരുന്നു. 'വയലറ്റ് നിറമുള്ള' എന്നര്‍ഥം വരുന്ന 'അയഡിസ്' എന്ന ഗ്രീക്കുപദമാണ് ഈ പേരിന് അടിസ്ഥാനം. സാധാരണ അന്തരീക്ഷ താപനിലയില്‍ ഈ മൂലകം ഏതാണ്ടു കറുത്ത ക്രിസ്റ്റലീയമായ വസ്തുവാണെങ്കിലും ചൂടാക്കിയാല്‍ എളുപ്പത്തില്‍ കടുത്ത വയലറ്റു നിറത്തിലുള്ള ബാഷ്പമായിത്തീരും.
കക. ഉപസ്ഥിതി. അയഡിന്‍ പ്രകൃതിയില്‍ സ്വതന്ത്രനിലയില്‍ കാണപ്പെടുന്നില്ല. കടല്‍ച്ചണ്ടി(ടലമ ംലലറ)യിലും കടല്‍വെള്ളത്തിലും കടല്‍ ജീവികളിലും ചെറിയ തോതില്‍ യൌഗികാവസ്ഥയില്‍ ഇത് അടങ്ങിയിട്ടുണ്ട്. പെട്രോളിയം കിണറുകളില്‍ അയഡൈഡുകളായും ചിലിയിലെ നൈട്രേറ്റ് നിക്ഷേപങ്ങളില്‍ അയഡേറ്റ് ആയും കാണപ്പെടുന്നു. ജന്തുക്കളുടെ തൈറോയ്ഡ് ഗ്രന്ഥികള്‍,കോഡ്ലിവര്‍ ഓയില്‍, ചില നീരുറവകള്‍ എന്നിവയിലും ഇതു കാണപ്പെടുന്നു.
കകക. ഉത്പാദനം. അനുയോജ്യമായ ഒരു അയഡൈഡില്‍ മാങ്ഗനീസ് ഡൈഓക്സൈഡും സാന്ദ്ര സള്‍ഫ്യൂറിക് അമ്ളവും ചേര്‍ത്തു ചൂടാക്കിയും പൊട്ടാസിയം അയഡൈഡ് ലായനി ക്ളോറിന്‍ അല്ലെങ്കില്‍ ബ്രോമിന്‍ കൊണ്ട് ഉപചരിച്ചും ആണ് പരീക്ഷണശാലയില്‍ അയഡിന്‍ ഉണ്ടാക്കുന്നത്.
2ഗക + 3ഒ2ടഛ4 + ങി ഛ2 2ഗഒടഛ4 + ങിടഛ4 + 2ഒ2ഛ + ക2
2ഗക + ഇക2 2ഗഇക + ക2
കടല്‍പ്പായലും വെടിയുപ്പുമാണ് അയഡിന്റെ വ്യാവസായികോത്പാദന സ്രോതസ്സുകള്‍. കടല്‍ച്ചണ്ടി ശ്രദ്ധാപൂര്‍വം ഉണക്കിയെടുത്തു കത്തിച്ചുകിട്ടുന്ന ചാരം വെള്ളം ചേര്‍ത്തു ചൂടാക്കി വറ്റിക്കുമ്പോള്‍ അതിലുള്ള ആല്‍ക്കലി സള്‍ഫേറ്റുകളും ക്ളോറൈഡുകളും ക്രിസ്റ്റല്‍ രൂപത്തില്‍ വേര്‍പെടുന്നു. അവ നീക്കം ചെയ്ത് ലായനിയില്‍ സള്‍ഫ്യൂറിക് അമ്ളം ചേര്‍ക്കുമ്പോള്‍ ലീനമായിക്കിടന്നിരുന്ന സള്‍ഫൈഡുകളില്‍ നിന്ന് സള്‍ഫര്‍ വേര്‍പിരിയുന്നു. അതും നീക്കം ചെയ്തു തെളിഞ്ഞ അവശിഷ്ടദ്രാവകം എടുത്ത് അതില്‍ മാങ്ഗനീസ് ഡൈ ഓക്സൈഡും സാന്ദ്രസള്‍ഫ്യൂറിക് അമ്ളവും ചേര്‍ത്തു പ്രത്യേകം ഇരുമ്പുപാത്രത്തില്‍ വച്ചു തപിപ്പിക്കുമ്പോള്‍ അയഡിന്‍ ഉത്പതിച്ച് പാത്രത്തോടു ചേര്‍ത്ത് ഘടിപ്പിച്ചിട്ടുള്ള മണ്‍പാത്രങ്ങളിന്മേല്‍ (മഹൌറലഹ) ഘനീഭവിക്കുന്നു. ജപ്പാന്‍, ഫ്രാന്‍സ്, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളില്‍ അയഡിന്‍ ഉത്പാദിപ്പിക്കാനുള്ള ഈ മാര്‍ഗത്തിനു പ്രചാരമുണ്ട്.
ചിലിയിലെ സാള്‍ട് പീറ്റര്‍ നിക്ഷേപങ്ങളില്‍ അയഡിന്‍ കാണുന്നത് സോഡിയം അയഡേറ്റ് (ചമകഛ3) ആയിട്ടാണ്. ഈ ഖനിജത്തെ ആദ്യം ജലംകൊണ്ടു ഉപചരിച്ച് സോഡിയം നൈട്രേറ്റ് ക്രിസ്റ്റുകള്‍ നീക്കം ചെയ്യുന്നു. ലായനിയില്‍ത്തന്നെ അവശേഷിക്കുന്ന സോഡിയം അയഡേറ്റിനെ സോഡിയം ഹൈഡ്രജന്‍ സള്‍ഫൈറ്റ് (ചമ ഒടഛ3) കൊണ്ടു നിരോക്സീകരിച്ചാല്‍ അയഡിന്‍ ഖരരൂപത്തില്‍ ലഭിക്കുന്നു. അതു ശേഖരിച്ചു കഴുകിയുണക്കി കേക്കുകളാക്കാം.
2ചമകഛ3 + 5 ചമ ഒടഛ3 3 ചമഒടഛ4 + 2 ചമ2ടഛ4 + ഒ2ഛ + ക2
അമേരിക്കയില്‍ പെട്രോളിയം ലവണജലത്തില്‍നിന്നു രണ്ടു രീതികളില്‍ അയഡിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു; ലവണജലത്തില്‍ 2-3 ശ.മാ. സില്‍വര്‍ നൈട്രേറ്റ് ലായനി ചേര്‍ത്തു സില്‍വര്‍ അയഡൈഡ് (അഴക) അവക്ഷേപിപ്പിക്കുന്നു. അതോടൊപ്പം അവക്ഷിപ്തമായി ലഭിക്കുന്ന ഫെറിക് ഹൈഡ്രോക്സൈഡിനെ ഹൈഡ്രോക്ളോറിക് അമ്ളത്തില്‍ അലിയിച്ചു പിന്നീട് ഇരുമ്പുകഷണങ്ങള്‍ അതില്‍ ചേര്‍ക്കുമ്പോള്‍ സില്‍വര്‍ ലോഹം അവക്ഷേപിക്കുകയും അയഡിന്‍, ഫെറസ് അയഡൈഡ് രൂപത്തില്‍ ലായനിയില്‍ നില്ക്കുകയും ചെയ്യുന്നു. സില്‍വര്‍ ലോഹം നീക്കം ചെയ്തശേഷം ലായനിയിലൂടെ ക്ളോറിന്‍ പ്രവേശിപ്പിച്ച് അയഡിന്‍ തരികളായി അവക്ഷിപ്തരൂപത്തില്‍ ലഭ്യമാക്കുന്നു. ഈ അയഡിന്‍ സംഭരിച്ച് സാന്ദ്രസള്‍ഫ്യൂറിക് അമ്ളത്തില്‍ ഇട്ട് ഉരുക്കി ദ്രവരൂപത്തില്‍ നീക്കം ചെയ്യുമ്പോള്‍ മിക്കവാറും ശുദ്ധമായ (99.8 ശ.മാ.) മൂലകം കിട്ടുന്നു.
രണ്ടാമത്തെ രീതിയില്‍ പെട്രോളിയം ലവണജലത്തില്‍ സോഡിയം നൈട്രൈറ്റും (ചമചഛ2) സള്‍ഫ്യൂറിക് അമ്ളവും ചേര്‍ത്ത് അയഡിന്റെ നേര്‍ത്ത ലായനി പ്രവര്‍ത്തനക്ഷമമാക്കിയ മരക്കരിയില്‍ അധിശോഷണം ചെയ്യിച്ച് സാന്ദ്രീകരിച്ചെടുക്കുന്നു. തുടര്‍ന്ന് സോഡിയം ഹൈഡ്രോക്സൈഡുകൊണ്ട് ഉപചരിക്കുമ്പോള്‍ ലായനിയില്‍ സോഡിയം അയഡൈഡ് ഉണ്ടാകുന്നു. അമ്ളവത്കരിച്ച സോഡിയം നൈട്രൈറ്റ്, ക്ളോറിന്‍, ക്രോമേറ്റ്-സള്‍ഫ്യൂറിക് അമ്ളമിശ്രിതം എന്നിവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടു ലായനിയിലുള്ള സോഡിയം അയഡൈഡ് ഓക്സിഡൈസ് ചെയ്ത് അയഡിന്‍ ലഭ്യമാക്കുന്നു.
കഢ. ഭൌതിക ഗുണങ്ങള്‍. സാധാരണ താപനിലയില്‍ അയഡിന്‍ ലോഹദ്യുതിയുള്ള ഒരു ഖരവസ്തുവാണ്. പരലുകള്‍ക്കു കറുപ്പു കലര്‍ന്ന ചാരനിറമുണ്ടായിരിക്കും. ആ.ഘ. 4.94. അയഡിന്‍ ബാഷ്പത്തിനു വായുവിന്റെ ഏകദേശം 9 ഇരട്ടി ഘനത്വമുണ്ട്. ബാഷ്പാവസ്ഥയില്‍ അയഡിന്‍ ദ്വിയണുക തന്മാത്രകളായാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഉയര്‍ന്ന താപനിലകളില്‍ ഈ തന്മാത്രകള്‍ക്കു വിയോജനം സംഭവിക്കുന്നു (ക2 2ക). അയഡിന്റെ ദ്ര.അ. 114ബ്ബഇ ആണെങ്കിലും താഴ്ന്ന താപനിലകളില്‍ത്തന്നെ അയഡിന്‍ ഉത്പതിച്ചു ബാഷ്പമായി മാറുന്നു. അയഡിന്‍ സൂക്ഷിച്ചിട്ടുള്ള കുപ്പിക്കകത്തു വയലറ്റു നിറത്തിലുള്ള ബാഷ്പം കാണുന്നത് ഇതുകൊണ്ടാണ്. ദ്രവ-അയഡിന്റെ
തിളനില 183ബ്ബ സെ. ആണ്. അയഡിന്‍ ബാഷ്പത്തിനു നേര്‍ത്ത ക്ളോറിന്റെ ഗന്ധമുണ്ട്. 25ബ്ബ സെ. താപനിലയില്‍ ഒരു ഗ്രാം അയഡിന്‍ ലയിപ്പിക്കുവാന്‍ 2,946 മി.ലി. ജലം വേണം. ജലലായനിയുടെ നിറം തവിട്ടു കലര്‍ന്ന മഞ്ഞയാണ്. പൊട്ടാസിയം അയഡൈഡ് ലായനിയില്‍ അയഡിന്‍ കൂടുതലായി അലിയും. കാര്‍ബണ്‍ ഡൈസള്‍ഫൈഡ് (ഇമൃയീി റശൌഹുവശറല), കാര്‍ബണ്‍ ടെറ്റ്രാക്ളോറൈഡ് (ഇമൃയീി ലേൃമരവഹീൃശറല) എന്നീ കാര്‍ബണിക ലായകങ്ങളില്‍ ഇത് അനായാസേന ലയിച്ച് വയലറ്റ് നിറത്തി
ലുള്ള ലായനി തരുന്നു. ഇതിന്റെ ബെന്‍സീന്‍ ലായനിയുടെ
നിറം ചുവപ്പാണ്. അയഡിന്‍ ചര്‍മത്തിന് ചൊറിച്ചിലും അസ്വസ്ഥതയും ഉളവാക്കാറുണ്ട്. അധികമാത്രയില്‍ അകത്തു ചെന്നാല്‍ വിഷമാണ്. സ്റ്റാര്‍ച്ചാണ് അയഡിന്‍ വിഷങ്ങള്‍ക്ക് മറുമരുന്നായി ഉപയോഗിക്കുന്നത്.
ഢ. രാസ ഗുണങ്ങള്‍. രാസ ഗുണങ്ങളില്‍ അയഡിന്‍ മറ്റു ഹാലൊജനുകളോടു സാദൃശ്യം വഹിക്കുന്നു. അയഡിന്‍ കത്തുകയോ; കത്താന്‍ സഹായിക്കുകയോ ചെയ്യുന്നില്ല. സ്പോഞ്ച് പരുവത്തിലുള്ള പൊട്ടാസിയത്തിന്റെ സാന്നിധ്യത്തില്‍ ഉയര്‍ന്ന താപനിലയില്‍ ഹൈഡ്രജനും അയഡിനും യോജിച്ച് ഹൈഡ്രജന്‍ അയഡൈഡ് ഉണ്ടാകുന്നു. നിഷ്ക്രിയവാതകങ്ങള്‍, സള്‍ഫര്‍, സെലീനിയം എന്നിവയൊഴിച്ചു മറ്റെല്ലാ മൂലകങ്ങളോടും അയഡിന്‍ നേരിട്ടോ അല്ലാതെയോ സംയോജിക്കുകയും അയഡൈഡുകള്‍ (കീറശറല) ലഭ്യമാക്കുകയും ചെയ്യും. കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍, ചില കുലീനലോഹങ്ങള്‍ (ിീയഹല ാലമേഹ) എന്നിവയുമായി ഇതു നേരിട്ടു സംയോജിക്കുകയില്ല. ഫോസ്ഫറസ്, മെര്‍ക്കുറി എന്നീ മൂലകങ്ങളും അയഡിനും തമ്മിലുള്ള രാസപ്രവര്‍ത്തനം സമ്പര്‍ക്കം കൊണ്ടു മാത്രം നടക്കുന്ന ഒന്നാണ്. ക്ളോറിന്റേതുപോലുള്ള ശ്വേതീകരണ സ്വഭാവം (യഹലമരവശിഴ ുൃീുലൃ്യ) ഇതിനില്ല. സ്റ്റാര്‍ച്ച്-ലായനിയെ ഇതു നീലവര്‍ണമാക്കുന്നു. ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡൈഓക്സൈഡ്, ഏതെങ്കിലും ഒരു തയോസള്‍ഫേറ്റ് എന്നിവയുടെ ലായനിയുമായി അയഡിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അയഡൈഡ് അയോണ്‍ (ക) ലായനിയില്‍ ഉണ്ടാകുന്നു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം അയഡിന്‍ ഒരു ഓക്സീകാരിയാണെങ്കിലും ആ നിലയില്‍ ഇതിന്റെ ശക്തി മറ്റു ഹാലൊജനുകളെ (ഇഹ, ആൃ, എ) അപേക്ഷിച്ച് കുറവാണ്. ജലീയ-അമോണിയയുമായി അയഡിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്ഫോടനസ്വഭാവമുള്ള നൈട്രജന്‍ ട്രൈഅയഡൈഡ് (ചക3. ചഒ3) ലഭിക്കുന്നു. അയഡിന്‍ മറ്റു അയഡൈഡുകളുമായി യോജിച്ചു പോളി അയഡൈഡുകള്‍ ഉണ്ടാക്കുന്നു. സാന്ദ്ര നൈട്രിക് അമ്ളംകൊണ്ട് അയഡിനെ ഉപചരിച്ചാല്‍ അയഡിക് അമ്ളം (ഒകഛ3) കിട്ടുന്നതാണ്.
ഢക. പ്രധാന യൌഗികങ്ങള്‍. കാര്‍ബണികയും അകാര്‍ബണികവുമായി നൂറുകണക്കിനു അയഡിന്‍-യൌഗികങ്ങള്‍ ഉണ്ട്;
1. ഹൈഡ്രജന്‍ അയഡൈഡ്. ഹൈഡ്രജനും അയഡിനും സംയോജിച്ച് ഹൈഡ്രജന്‍ അയഡൈഡ് ഉണ്ടാകുന്നു. ഉന്നതതാപനിലയും ഉത്പ്രേരകവും (രമമേഹ്യ) ഈ രാസപ്രവര്‍ത്തനത്തിന് ആവശ്യമാകയാല്‍ പരീക്ഷണശാലയില്‍ ചുവന്ന ഫോസ്ഫറസ്സിന്റെയും അയഡിന്റെയും ഒരു മിശ്രിതം ജലീയവിശ്ളേഷണത്തിനു വിധേയമാക്കിയാണ് ഹൈഡ്രജന്‍ അയഡൈഡ് വാതകം ഉത്പാദിപ്പിക്കുന്നത്.
2 ജ + 3ക2 2 ജക3
2 ജക3 + 6ഒ2ഛ 2 ഒ3ജഛ3 + 6ഒക
ഹൈഡ്രജന്‍ അയഡൈഡ് നിറമില്ലാത്തതും ഭാരിച്ചതും ഈര്‍പ്പമുള്ളതുമായ വായുവില്‍ ശക്തിയായി പുകയുന്ന വാതകമാണ്. തീവ്രമായ ഗന്ധമുണ്ട്. 0ബ്ബഇ-ല്‍ 4 അന്തരീക്ഷമര്‍ദം ഉപയോഗിച്ച് ഹൈഡ്രജന്‍ അയഡൈഡ് വാതകത്തെ എളുപ്പത്തില്‍ ദ്രവമാക്കാം. വാതകം ധാരാളമായി ജലത്തില്‍ അലിയുന്നു. ജലലായനിയെ ഹൈഡ്രൊ അയഡിക് അമ്ളം (വ്യറൃീശീറശര മരശറ) എന്നു പറയുന്നു. ജലത്തില്‍ അയഡിന്‍ നിലംബനം (ൌുലിശീിെ) ചെയ്യിച്ച് അതിലൂടെ ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം കുമിളിപ്പിച്ചാണ് സാമാന്യം സാന്ദ്രമായ ഹൈഡ്രൊ അയഡിക് അമ്ളം സൌകര്യമായി ഉണ്ടാക്കുന്നത്.
ക2 + ഒ2ട 2ഒക + ട
അവക്ഷിപ്തമായി ലഭിക്കുന്ന സള്‍ഫര്‍ നീക്കം ചെയ്യുകയും വേണം. ഹൈഡ്രൊ അയഡിക് അമ്ളം ഒരു പ്രബല-അമ്ളം ആണ്; അതില്‍ ഹൈഡ്രജന്റെയും അയഡിന്റെയും അയോണുകള്‍
(ഒ+ + ക) ഉണ്ടായിരിക്കും. ഇത് 127ത്ഥഇ-ല്‍ സ്ഥിരമായി തിളയ്ക്കുന്ന ഒരു മിശ്രിതം (രീിമിെേ യീശഹശിഴ ാശഃൌൃല) ലഭ്യമാക്കുന്നു. ഈ മിശ്രത്തില്‍ 57 ശ. മാ. ഒക ഉണ്ടായിരിക്കും.
ഹൈഡ്രൊ അയഡിക് അമ്ളം ലോഹങ്ങളോടും അവയുടെ ഓക്സൈഡുകള്‍, ഹൈഡ്രോക്സൈഡുകള്‍, കാര്‍ബണേറ്റുകള്‍ എന്നിവയോടും പ്രതിപ്രവര്‍ത്തിച്ചു അയഡൈഡുകള്‍ ഉത്പാദിപ്പിക്കുന്നു. കാര്‍ബണിക രസതന്ത്രത്തില്‍ ഈ അമ്ളത്തെ ഒരു നിരോക്സീകാരിയായി ഉപയോഗപ്പെടുത്തിവരുന്നു. ഹാലൈഡ് അയോണുകളില്‍വച്ച് ഏറ്റവും കൂടുതല്‍ നിരോക്സീകരണ ശക്തി അയഡൈഡ് അയോണിനാണ്. തന്മൂലം ക്ളോറിന്‍, ബ്രോമിന്‍, ഫെറിക് അയോണ്‍ (എല3+), കുപ്രിക് അയോണ്‍ (ഈ2+) മുതലായവ അയഡൈഡ് അയോണിനെ അനായാസേന അയഡിന്‍ ആക്കി മാറ്റുന്നു. സില്‍വര്‍, ലെഡ്, കുപ്രസ്, മെര്‍ക്കുറസ് എന്നീ അയഡൈഡുകള്‍ ഒഴിച്ച് പ്രായേണ മറ്റെല്ലാ അയഡൈഡുകളും ജലലേയങ്ങളാണ്.
2. ലോഹ അയഡൈഡുകള്‍. സോഡിയം അയഡൈഡ,് പൊട്ടാസിയം അയഡൈഡ് എന്നിവ രണ്ടു പ്രധാനപ്പെട്ട ലോഹ അയഡൈഡുകള്‍ ആണ്. സോഡിയം കാര്‍ബണേറ്റ്, അയണ്‍ അയഡൈഡ് എന്നിവയെ ഉഭയവിഘടനം ചെയ്യിച്ച് സോഡിയം അയഡൈഡ് നിര്‍മിക്കാം. അല്ലെങ്കില്‍ സോഡിയം ഹൈഡ്രോക്സൈഡ് ലായനിയില്‍ അയഡിന്‍ പരമാവധി അലിയിച്ച് ലായനി വറ്റിച്ചശേഷം ലഭിക്കുന്ന സോഡിയം അയഡൈഡും (ചമക) സോഡിയം അയഡേറ്റും (ചമ കഛ3) ചേര്‍ന്ന മിശ്രിതം മരക്കരിപ്പൊടി കലര്‍ത്തി ചൂടാക്കി ജലം ഉപയോഗിച്ചു നിഷ്കര്‍ഷണം ചെയ്ത് ക്രിസ്റ്റലീകരിച്ചും സോഡിയം അയഡൈഡ് ഉണ്ടാക്കാം. സമാന രീതികളിലൂടെ പൊട്ടാസിയം അയഡൈഡും ഉണ്ടാക്കാനാവും. വാണിജ്യപരമായി ഏറ്റവുമധികം പ്രാധാന്യമുള്ള അയഡിന്‍ യൌഗികമാണ് ഇത്. രണ്ടും നിറമില്ലാത്ത പരലുകള്‍ ആണ്. സോഡിയം അയഡൈഡിന്റെ ആ.ഘ. 3.66, ദ്ര.അ. 662ബ്ബഇ, തിളനില. 1300ബ്ബഇ. പൊട്ടാസിയം അയഡൈഡിന്റേത് ക്രമത്തില്‍ 3.12, 682ബ്ബഇ,1325ബ്ബഇ എന്നിങ്ങനെയാണ്. രണ്ടും ജലലേയങ്ങളാണ്. വൈദ്യശാസ്ത്രത്തില്‍ രണ്ടിനും പ്രയോജനമുണ്ട്. ഉദാഹരണമായി പൊട്ടാസിയം അയഡൈഡ് ഒരു കഫനിഷ്കാസകമായി ഉപയോഗിക്കപ്പെടുന്നു; ഛായാഗ്രഹണവ്യവസായത്തിലും മറ്റ് അയഡൈഡുകളുടെ നിര്‍മാണത്തിലും ഉപയുക്തമാകുന്നു. പൊട്ടാസിയം അയഡൈഡ് ഉപയോഗിച്ച് ഗക3, ഗക9 എന്നീ പോളി അയഡൈഡുകളും ലഭ്യമാക്കാം.
3. അലോഹ അയഡൈഡുകള്‍. അലോഹ-അയഡൈഡുകളില്‍ ഫോസ്ഫറസ്സിന്റേതിനാണു താരതമ്യേന കൂടുതല്‍ പ്രാധാന്യം. ഫോസ്ഫറസ്സും അയഡിനും നേരിട്ടു പ്രവര്‍ത്തിപ്പിച്ചാണ് ഇവ നിര്‍മിക്കാറുള്ളത്.
4. ഓക്സൈഡുകള്‍. ഓക്സിജനുമായി അയഡിന്‍ മൂന്നു ഓക്സൈഡുകള്‍ രൂപീകരിക്കുന്നു: (മ) അയഡിന്‍ ഡൈഓക്സൈഡ് (ക2ഛ4), (യ) അയഡിന്‍ അയഡേറ്റ് ധക (കഛ3)3പ, (ര) അയഡിന്‍ പെന്റോക്സൈഡ് (ക2ഛ5) എന്നിങ്ങനെ. ഇവയില്‍ ആദ്യത്തേത് ചെറിയ തരികളായി ലഭിക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു വസ്തുവാണ്; ജലത്തില്‍ അല്പമായിട്ടേ ലയിക്കൂ. പക്ഷേ, ചൂടുവെള്ളത്തില്‍ അനായാസേന അലിയും. അയഡിന്‍ അയഡേറ്റാകട്ടെ പ്രത്യേക ഗന്ധത്തോടുകൂടിയ മഞ്ഞനിറത്തിലുള്ള ഒരു ഖരവസ്തുവാണ്. ഇത് ചൂടാക്കിയാല്‍ 1300ഇ -ല്‍ വിയോജിച്ച് അയഡിന്‍ പെന്റോക്സൈഡ്, അയഡിന്‍, ഓക്സിജന്‍ എന്നിവ തരുന്നു. മൂന്നാമത്തേതു വെളുത്തതും പ്രസ്വേദിയും (റലഹശൂൌലരെലി) ആയ ഒരു ഖരപദാര്‍ഥമാണ്. അതു ജലത്തില്‍ അലിഞ്ഞ് അയഡിക് അമ്ളം ലഭ്യമാക്കുന്നു.
5. ഓക്സീ അമ്ളങ്ങള്‍. അയഡിന്റെ 5 ഓക്സീ അമ്ളങ്ങള്‍ അറിയപ്പെട്ടിട്ടുണ്ട്. (ശ) ഹൈപൊ അയഡസ് അമ്ളം, (ഒകഛ). സ്ഥിരത വളരെ കുറഞ്ഞ ഈ അമ്ളം താത്കാലികമായി ഉത്പാദിപ്പിക്കുവാന്‍ അയഡിന്‍ ലായനിയില്‍ മെര്‍ക്കുറിക് ഓക്സൈഡ് ചേര്‍ത്തു കുലുക്കിയാല്‍ മതി.
2ക2 + ഒഴഛ + ഒ2ഛ 2ഒകഛ + ഒഴക2.
ഇത് വളരെ ദുര്‍ബലമായ ഒരു അമ്ളമാണ്;
(ശശ) അയഡിക് അമ്ളം, (ഒകഛ3). സാന്ദ്ര നൈട്രിക് അമ്ളംകൊണ്ടോ കൂടിയ അളവില്‍ ക്ളോറിന്‍ കൊണ്ടോ അയഡിനെ ഓക്സീകരിച്ച് ഈ അമ്ളം നിര്‍മിക്കാം.
ക2+ 10ഒചഛ32ഒകഛ3+ 4ഒ2ഛ+10ചഛ2; ക2+ 5ഇക2+ 6ഒ2ഛ2ഒകഛ3+ 10ഒഇക.
ചില്ലിന്റെ തിളക്കമുള്ള, നിറമില്ലാത്ത ക്രിസ്റ്റലുകളായി ലഭിക്കുന്ന ഈ അമ്ളത്തിന് ചവര്‍പ്പുരുചിയുണ്ട്. ഇതു ജലത്തില്‍ ധാരാളമായി അലിയും. ചൂടാക്കിയാല്‍ വിയോജിച്ച് (195ബ്ബഇ) അയഡിന്‍ പെന്റോക്സൈഡ് തരുന്നു. അയഡിക് അമ്ളത്തിന്റെ ലവണങ്ങളാണ് അയഡേറ്റുകള്‍;
(ശശശ) മെറ്റാ പെര്‍ അയഡിക് അമ്ളം, (ഒകഛ4). നിര്‍വാതത്തില്‍ പാര പെര്‍ അയഡിക് അമ്ളത്തെ 100ബ്ബഇ-ല്‍ ചൂടാക്കി ഈ അമ്ളം ഉണ്ടാക്കാം. ഇതിന്റെ ലവണങ്ങളെ മെറ്റാ പെര്‍അയഡേറ്റ് എന്നു വിളിക്കുന്നു. ഉദാ. പൊട്ടാസിയം മെറ്റാ പെര്‍അയഡേറ്റ്, (ഗകഛ4);
(ശ്) മീസൊ പെര്‍ അയഡിക് അമ്ളം, (ഒ3കഛ5). ഈ അമ്ളം ഇതുവരെ പൃഥക്കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇതിന്റെ ഒരു ലവണം, അതായത് സില്‍വര്‍ മീസൊ പെര്‍അയഡേറ്റ് ലഭ്യമാണെന്നു പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. തിളയ്ക്കുന്ന സില്‍വര്‍ നൈട്രേറ്റ് ലായനിയിലേക്ക് സോഡിയം പാരാ പെര്‍അയഡേറ്റ് ചേര്‍ത്ത് ഒരു കറുത്ത അവക്ഷിപ്തമായി ഈ സില്‍വര്‍ ലവണം ഉണ്ടാക്കാം;
(്) പാരാ പെര്‍ അയഡിക് അമ്ളം, (ഒ5കഛ6). സില്‍വര്‍ മീസൊ പെര്‍ അയഡേറ്റില്‍ ക്ളോറിന്‍ അഥവാ ബ്രോമിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ അമ്ളം ലഭിക്കുന്നു. പ്രിസം ആകൃതിയും പ്രസ്വേദനസ്വഭാവവും ഉള്ള നിറമില്ലാത്ത ക്രിസ്റ്റലുകളായി ഇതു രൂപംകൊള്ളുന്നു. ഇതു 130ബ്ബഇ-ന് അല്പം മുകളിലായി ഉരുകുകയും കുറേക്കൂടി ഉയര്‍ന്ന താപനിലകളില്‍ വിഘടിക്കുകയും ചെയ്യുന്നു. വിഘടനഫലമായി ലഭിക്കുന്നത് അയഡിന്‍ പെന്റോക്സൈഡ്, ഓക്സിജന്‍, ജലം എന്നിവയാണ്. ഈ അമ്ളം ജലത്തില്‍ അനായാസേന അലിയും. ഇതിന്റെ ലവണങ്ങളെ പാരാ പെര്‍അയഡേറ്റ് എന്നു പറയുന്നു. പ്രബലമായ ഒരു ഓക്സീകാരിയാണ് പാരാ പെര്‍ അയഡിക് അമ്ളവും അതിന്റെ ലവണങ്ങളും.
6. ഹാലൈഡുകള്‍. അയഡിന്‍ മറ്റു ഹാലൊജനുകളുമായി സംയോജിച്ച് അയഡിന്‍ ഹാലൈഡുകള്‍ ഉണ്ടാക്കുന്നു.
(ശ) അയഡിന്‍ മോണോ ക്ളോറൈഡ്, കഇഹ. അയഡിനും പൊട്ടാസിയം ക്ളോറേറ്റും കലര്‍ത്തി ചൂടാക്കിയോ നിയന്ത്രിത സാഹചര്യങ്ങളില്‍ അയഡിനു മീതെ ക്ളോറിന്‍ പ്രവഹിപ്പിച്ചോ ഇത് ഉണ്ടാക്കാം.
ഗഇകഛ3 + ക2 ഗകഛ3 + കഇക; ക2 + ഇക2 2കഇക
ചെന്തവിട്ടുനിറമുള്ള തൈലസമാനമായ ഒരു ദ്രവമാണിത്. അയഡിന്‍ മോണോ ക്ളോറൈഡ് വിദ്യുദ്വിഘടനത്തിനു വിധേയമാക്കിയാല്‍ അയഡിന്‍ കാഥോഡിലും ക്ളോറിന്‍ ആനോഡിലും മോചിക്കപ്പെടുന്നു. ഈ യൌഗികത്തില്‍ (മറ്റു ഹാലൈഡുകളിലും) സാമാന്യരീതിയില്‍നിന്നു വ്യത്യസ്തമായി അയഡിന്‍ പ്രകടമാക്കുന്നത് വിദ്യുത്ധന (ലഹലരൃീ ുീശെശ്േല) സ്വഭാവമാണ്;
(ശശ) അയഡിന്‍ മോണൊ ബ്രോമൈഡ്, (കആൃ). അനുയോജ്യസാഹചര്യങ്ങളില്‍ അയഡിനും ബ്രോമിനും തമ്മില്‍ യോജിച്ച് ഈ യൌഗികം ലഭ്യമാക്കുന്നു. ഖരാവസ്ഥയില്‍ ഇത് കാഴ്ചയില്‍ അയഡിനെ അനുസ്മരിപ്പിക്കുന്നവിധം കട്ടിയുള്ള ക്രിസ്റ്റലീയ വസ്തുവാണ്;
(ശശശ) അയഡിന്‍ ട്രൈ ക്ളോറൈഡ്, (കഇക3). അയഡിന്‍ മോണൊ ക്ളോറൈഡും ക്ളോറിനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ച് ലഭ്യമാക്കുന്ന പ്രസ്തുത യൌഗികം പ്രസ്വേദന പ്രകൃതിയുള്ള മഞ്ഞ ക്രിസ്റ്റലുകളാണ്. തുളച്ചുകയറുന്ന തീഷ്ണമായ ഒരു ഗന്ധം ഇതിനുണ്ട്. അസ്ഥിരമാണ്. ചൂടാക്കിയാല്‍ വിഘടിച്ചു ക്ളോറിന്‍ തരുന്നു.
കഇക3 കഇക + ഇക2
(ശ്) അയഡിന്‍ പെന്റാ ഫ്ളൂറൈഡ്, (കഎ5). നിയന്ത്രിത സാഹചര്യങ്ങളില്‍ അയഡിനും ഫ്ളൂറിനും തമ്മില്‍ പ്രവര്‍ത്തിച്ച് ഈ യൌഗികം ഉണ്ടാകുന്നു. സില്‍വര്‍ ഫ്ളൂറൈഡും അയഡിനും ചേര്‍ത്തു തപിപ്പിച്ചും ഇത് ഉണ്ടാക്കാം. നിറമില്ലാത്തതും വായുവില്‍ പുകയുന്നതുമായ ഒരു ദ്രവമാണ് ഇത്. വളരെ ക്രിയാശേഷിയുള്ളതാണ്. ലോഹങ്ങളോടും അലോഹങ്ങളോടും ഇതു തീവ്രമായി പ്രവര്‍ത്തിക്കുന്നു;
(്) അയഡിന്‍ ഹെപ്റ്റാ ഫ്ളൂറൈഡ്, (കഎ7). സാധാരണ താപനിലയില്‍ ഇതു നിറമില്ലാത്ത വാതകമാണ്. അയഡിന്‍ പെന്റാ ഫ്ളൂറൈഡും ഫ്ളൂറിനും തമ്മില്‍ പ്രവര്‍ത്തിപ്പിച്ച് ഹെപ്റ്റാ ഫ്ളൂറൈഡ് ഉത്പാദിപ്പിക്കാം.
അയഡിന്‍ ലഭ്യമാക്കുന്ന അകാര്‍ബണിക യൌഗികങ്ങളാണ് ഇവിടെ ഇതുവരെ പ്രസ്താവിക്കപ്പെട്ടത്. ധാരാളം കാര്‍ബണിക യൌഗികങ്ങളിലും (്ശശശ) അയഡിന്‍ ഭാഗഭാക്കാകുന്നുണ്ട്. ഹൈഡ്രജനെ പ്രതിസ്ഥാപിച്ചുകൊണ്ടാണ് അയഡിന്‍ കാര്‍ബണിക യൌഗികങ്ങളില്‍ സ്ഥാനം പിടിക്കുന്നത്.
ഉദാ.
കാര്‍ബണിക യൌഗികങ്ങളിലെ അയഡിന്‍ പൊതുവില്‍ അത്തരത്തിലുള്ള മറ്റു ഹാലൊജനുകളെക്കാള്‍ ക്രിയാശേഷി ഉള്ളതാണ്. അയഡൈഡുകള്‍; അയഡോസൊ യൌഗികങ്ങള്‍, അയഡോക്സി യൌഗികങ്ങള്‍ (ശീറശറല, ശീറീീ രീാുീൌിറ, ശീറ്യീഃ രീാുീൌിറ) എന്നിങ്ങനെ മൂന്നു തരത്തിലുള്ള കാര്‍ബണിക അയഡിന്‍ യൌഗികങ്ങള്‍ ഉണ്ട്. അയഡൊഫോം (ശീറീളീൃാ) പേരുകേട്ട ഒരു കാര്‍ബണിക യൌഗികമാണ്.
ഢകക. ഉപയോഗങ്ങള്‍. പരീക്ഷണശാലയില്‍ അയഡിന്‍ വിശ്ളേഷണ പരീക്ഷണങ്ങളില്‍ (ഉദാ. അയഡിമിതി-ശീറശാലൃ്യ) ഉപയോഗിക്കപ്പെടുന്നു. മനുഷ്യശരീരത്തില്‍ അയഡിന്‍ ഒരു അവശ്യമൂലകമാണ്. മണ്ണിലും ജലത്തിലും വളരെ ചെറിയ അളവില്‍ മാത്രം അയഡിന്‍ അടങ്ങിയിട്ടുള്ള പര്‍വതപ്രദേശങ്ങളില്‍ നിവസിക്കുന്നവര്‍ക്ക് ഈ മൂലകത്തിന്റെ കുറവുമൂലമുണ്ടാകുന്ന 'ഗോയിറ്റര്‍' (തൊണ്ടവീക്കം) എന്ന രോഗം സര്‍വസാധാരണമാണ്. കറിയുപ്പില്‍ പൊട്ടാസിയം അയഡൈഡ് 20,000:1 എന്ന തോതില്‍ ചേര്‍ത്തുപയോഗിച്ച് ഈ കുറവ് പരിഹരിക്കാം. യൌവനാരംഭത്തിലും ഗര്‍ഭകാലങ്ങളിലും മുലയൂട്ടല്‍കാലങ്ങളിലും അയഡിന്‍ ദേഹത്തില്‍ കൂടുതല്‍ വേണം. കന്നുകാലികളുടെ തീറ്റിയില്‍ അയഡൈഡുകള്‍ ആവശ്യാനുസരണം ചേര്‍ക്കുക പതിവാണ്. അണുനാശക ശക്തിയുള്ളതിനാല്‍ സിഫിലിസ്, കുഷ്ഠം, അമീബികാതിസാരം മുതലായ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് അയഡിന്‍ യൌഗികങ്ങള്‍ യുക്തംപോലെ ഉപയോഗിച്ചുവരുന്നു. മുറിവുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, വെള്ളം എന്നിവ അണുവിമുക്തമാക്കാന്‍ അയഡിന്‍ പ്രയോജനപ്പെടുത്താറുണ്ട്. ആല്‍ക്കഹോളില്‍ അയഡിന്‍ അലിയിച്ചുണ്ടാക്കുന്ന ടിങ്ചര്‍ ഒഫ് അയഡിന്‍ (ശിേരൌൃല ീള ശീറശില) പ്രസിദ്ധമായ ഒരു ആന്റിസെപ്ടിക് ആണ്; എല്ലാ പ്രഥമശുശ്രൂഷാപേടകങ്ങളിലും (ളശൃ മശറ യീഃ) അതു അവശ്യം ഉണ്ടായിരിക്കുകയും ചെയ്യും. 131 അ.ഭാ. ഉള്ള അയഡിന്‍ ഐസോടോപ് തൈറോയ്ഡ് രോഗ നിര്‍ണയനത്തിന് ഉപയോഗപ്രദമാണ്. പെട്രോള്‍ തീ പിടിച്ചാല്‍ കെടുത്തുന്നതിന് മെഥില്‍ അയഡൈഡ് (ഇഒ3ക) എന്ന കാര്‍ബണിക അയഡിന്‍ യൌഗികം ഉപയോഗിക്കാറുണ്ട്. ആല്‍ക്കൈലേഷന്‍ മുതലായ ഒട്ടനേകം കാര്‍ബണിക സംശ്ളേഷണപ്രക്രിയകളില്‍ അയഡിന്റെ ഉപയോഗം വിപുലമാണ്. കോപ്പര്‍, മെര്‍ക്കുറി, സില്‍വര്‍ എന്നിവയുടെ അയഡൈഡുകള്‍ ചില പ്രത്യേകതരം പെയ്ന്റുകളുടെയും അയഡിന്‍-ചായങ്ങളുടെയും അയഡിത-റിക്കാര്‍ഡിങ് പേപ്പറുകളുടെയും ചില നാവികോപകരണങ്ങളുടെയും നിര്‍മാണത്തില്‍ പങ്കു വഹിക്കുന്നുണ്ട്. ഇന്‍ഫ്രാറെഡ് ഛായാഗ്രഹണത്തിനുവേണ്ടതായ സൂക്ഷ്മഗ്രാഹിത ചില അയഡൊ-സയാനിന്‍ വ്യുത്പന്നങ്ങള്‍ക്ക് ഉണ്ട്. അമോണിയ കണ്ടുപിടിക്കുന്നതിനുള്ള 'നെസ്ലേര്‍സ് റിയേജന്റ് (ചലഹൈലൃ' ൃലമഴലി) എന്ന അഭികര്‍മകത്തില്‍ അയഡിന്‍ യൌഗികം (ഗക) അവശ്യഘടകമാണ്. പൊട്ടാസിയത്തിന്റെ അയഡേറ്റ്, ബൈ അയഡേറ്റ്, പെര്‍ അയഡേറ്റ് എന്നീ യൌഗികങ്ങള്‍ ഓക്സീകാരികളായി ഉപയോഗിക്കപ്പെടുന്നുണ്ട്. എണ്ണകളില്‍ അടങ്ങിയിട്ടുള്ള അപൂരിത-യൌഗികങ്ങളുടെ അളവു കണ്ടുപിടിക്കുന്നത് അവ (എണ്ണകള്‍) അവശോഷിപ്പിക്കുന്ന അയഡിന്റെ അളവു നിര്‍ണയിച്ചിട്ടാണ്. ഒരു എണ്ണയുടെ സാമ്പിള്‍ പ്രത്യേക നിബന്ധനങ്ങള്‍ക്കു വിധേയമായി അവശോഷണം ചെയ്യുന്ന അയഡിന്റെ തൂക്കം ശതമാനമായി രേഖപ്പെടുത്തുന്നതിനെ എണ്ണയുടെ അയഡിന്‍ സംഖ്യ (ശീറശില ിൌായലൃ) എന്നു പറഞ്ഞുവരുന്നു. കാര്‍ബണിക യൌഗികങ്ങളിലുള്ള മിഥോക്സി (ാലവ്യീേഃ) ഗ്രൂപ്പുകളുടെ എണ്ണം നിര്‍ണയിക്കുന്നതിനുള്ള സീസല്‍-രീതിയില്‍ (്വലശലെഹ ാലവീേറ) സാന്ദ്ര-ഹൈഡ്രോ അയഡിക് അമ്ളം ഉപയോഗിക്കുന്നുണ്ട്. ആല്‍ക്കലോയ്ഡുകളുടെ ഗുണാത്മക-പരിമാണാത്മക വിശ്ളേഷണങ്ങള്‍ക്ക് ലേയങ്ങളായ അയഡൈഡുകള്‍ പ്രയോജനപ്പെടുന്നുണ്ട്.
ഢകകക. ശരീരക്രിയാത്മക പ്രവര്‍ത്തനം. ശരീരത്തില്‍ അയഡിന്‍ വളരെ വേഗം അവശോഷണം ചെയ്യപ്പെടുന്നു. പൊട്ടാസിയം അയഡൈഡിന്റെ ഒരു ഗുളിക കഴിച്ച് അല്പം കഴിഞ്ഞാലുള്ള ഉമിനീരിന് സ്റ്റാര്‍ച്ചിനെ നീലവര്‍ണമാക്കാന്‍ (ഇത് അയഡിന്‍ കണ്ടുപിടിക്കാനുള്ള ഒരു നിര്‍ണായക പരീക്ഷണമാണ്) സാധിക്കും. ചെറുകുടലില്‍നിന്നും അതിലേറെ ആമാശയത്തില്‍നിന്നു രക്തത്തിലേക്കു നേരിട്ട് കുറേശ്ശെ അയഡിന്‍ അവശോഷിതമാകുന്നു. മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെയാണ് ഇതു ശരീരത്തില്‍നിന്നു വിസര്‍ജിക്കപ്പെടുന്നത്.