This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംശസ്വരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: അംശസ്വരം ഒരു രാഗത്തിന്റെ സ്വരമാധുര്യം (ാലഹീറ്യ) പ്രകടമായി വ...)
അടുത്ത വ്യത്യാസം →
05:55, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അംശസ്വരം
ഒരു രാഗത്തിന്റെ സ്വരമാധുര്യം (ാലഹീറ്യ) പ്രകടമായി വ്യഞ്ജിപ്പിക്കുന്ന സ്വരം. ഇതിനെ രാഗഛായാസ്വരം എന്നും ജീവസ്വരം എന്നും വിളിക്കാറുണ്ട്. എന്നാല്‍ ജീവസ്വരങ്ങളെല്ലാം തന്നെ അംശസ്വരത്തിന്റെ ധര്‍മം നിറവേറ്റുന്നതിന് സമര്ഥങ്ങളായിരിക്കണമെന്നില്ല. രാഗങ്ങളുടെ ദീര്ഘാലാപനം അംശസ്വരങ്ങളെ ആശ്രയിച്ചിരിക്കുന്നു. രാഗവിസ്താരം നടത്തുമ്പോള്‍ അംശസ്വരങ്ങളാണ് അതിനവലംബം. ഈ ധര്‍മം നിറവേറ്റുന്നതിനു ജീവസ്വരങ്ങളില്‍ വിശ്രാന്തിസ്വരങ്ങള് മാത്രമാണ് പ്രയോജനപ്പെടുക. അതുകൊണ്ട് അവയെമാത്രമേ അംശസ്വരങ്ങളായി പരിഗണിക്കേണ്ടതുള്ളു. ഒരു രാഗത്തിന്റെ ആത്മാവ് അതിലെ അംശസ്വരമാണ്. ഒരു രാഗത്തില്‍ ഒന്നിലധികം അംശസ്വരങ്ങളുണ്ടാകാം. ആലാപനദൈര്ഘ്യമാണ് അംശസ്വരത്തിന്റെ സവിശേഷത. ത്രയോദശലക്ഷണം അഥവാ രാഗങ്ങളുടെ പതിമൂന്നു പ്രത്യേക സ്വഭാവങ്ങള്‍ പ്രതിപാദിക്കുന്ന കൂട്ടത്തില്‍ പ്രാചീന ഗ്രന്ഥങ്ങളില്‍ അംശസ്വരം പരാമൃഷ്ടമായിട്ടുണ്ട്.
(വി.എസ്. നമ്പൂതിരിപ്പാട്)