This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മാനാതി, ബര്‍ത്തലോമ്യോ (1511 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അമ്മാനാതി, ബര്‍ത്തലോമ്യോ (1511 - 92) അാാമിമശേ, ആമൃീഹീാലീ ഇറ്റാലിയന...)
അടുത്ത വ്യത്യാസം →

05:50, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മാനാതി, ബര്‍ത്തലോമ്യോ (1511 - 92)

അാാമിമശേ, ആമൃീഹീാലീ

ഇറ്റാലിയന്‍ പ്രതിമാശില്പിയും വാസ്തുവിദ്യാവിദഗ്ധനും. മൈക്കലാഞ്ജലോയുടെ പിന്‍തലമുറക്കാരില്‍ ഏറ്റവും പ്രഗല്ഭനായ ശില്പി എന്ന നിലയില്‍ ഇദ്ദേഹത്തെ പരിഗണിക്കാം. 1511 ജൂണ്‍ 18-ന് സെറ്റിഞ്ഞാനോയില്‍ ജനിച്ചു. വെനീസ്, പാദുവാ, ലുക്കാ എന്നിവിടങ്ങളില്‍ ഇദ്ദേഹം നിര്‍മിച്ച പ്രതിമകള്‍ സംരക്ഷിച്ചിട്ടുണ്ട്. മാര്‍പ്പാപ്പ ആവശ്യപ്പെട്ടതനുസരിച്ച് റോമിലും ഇദ്ദേഹം ചില പ്രതിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ഫ്ളോറന്‍സിലെ പ്രമുഖരായ പല വ്യക്തികളുടെയും ആതിഥ്യം സ്വീകരിക്കാന്‍ ഇദ്ദേഹത്തിന് ഇടയായിട്ടുണ്ട്. സൂക്ഷ്മത, നിയന്ത്രണം, ഭംഗി ഇവ പാലിക്കുന്നതില്‍ അമ്മാനാതി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പൊണ്ടെദെല്ലാക്രിഹിതോ എന്നറിയപ്പെടുന്ന പാലം ഇതിനുദാഹരണമാണ്. പ്രസ്തുത പാലം രണ്ടാം ലോകയുദ്ധത്തില്‍ (1944-ല്‍) നശിപ്പിക്കപ്പെട്ടു. 1957-ല്‍ ഇതു പുതുക്കി പണിതീര്‍ത്തു. ഫ്ളോറന്‍സില്‍ നിര്‍മിക്കപ്പെട്ട പാലാസോഗിയൂനി (ജമഹമ്വ്വീഴശൌഴിശ) ഇദ്ദേഹത്തിന്റെ ശില്പവൈദഗ്ധ്യത്തിന്റെ മറ്റൊരു തെളിവാണ്. നെപ്ട്യൂണ്‍ ജലധാര, പ്യൂസിദെല്ലാസിഞൊറാ എന്നിവയുടെ നിര്‍മിതിയില്‍ അമ്മാനാതിയുടെ കഴിവുകള്‍ നല്ലവണ്ണം പ്രകടമായിട്ടുണ്ട്. നെപ്ട്യൂണിന്റെ ഭീമാകാരമായ പ്രതിമയില്‍ മൈക്കലാഞ്ജലോയുടെ പ്രതിമാനിര്‍മാണശൈലിയുടെ അതിപ്രസരം കാണാം. അതിനോടു ചേര്‍ന്നുള്ള മറ്റു പശ്ചാത്തലവിന്യാസങ്ങള്‍ അമ്മാനാതിയുടെ സ്വകീയശൈലിയെ പ്രകടമാക്കുന്നു. 1592 ഏ. 22-നു ഫ്ളോറന്‍സില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍