This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഭി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അംഭി സിന്ധുനദിക്കും ഝലംനദിക്കും മധ്യേ സ്ഥിതി ചെയ്തിരുന്ന ത...)
അടുത്ത വ്യത്യാസം →

05:46, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അംഭി

സിന്ധുനദിക്കും ഝലംനദിക്കും മധ്യേ സ്ഥിതി ചെയ്തിരുന്ന തക്ഷശിലയിലെ രാജാവ്. ബി.സി. 327-ല്‍ അലക്സാണ്ടര്‍ ഇന്ത്യാ ആക്രമണത്തിനു പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മേല്കോയ്മ അംഗീകരിച്ച ആദ്യത്തെ രാജാവായിരുന്നു അംഭി (ആംഭി). തന്റെ അധികാരം ഉറപ്പിക്കുന്നതിനു ഝലം രാജ്യത്തെ രാജാവായ പോറസി (പൌരവ) നെ തോല്പിക്കേണ്ടത് ആവശ്യമാണെന്നു കണ്ട അംഭി അലക്സാണ്ടറുടെ സഹായം തേടി. അംഭി വന്‍പിച്ച സമ്മാനങ്ങള്‍ അലക്സാണ്ടര്‍ക്ക് അയച്ചുകൊടുത്തു. ബി.സി. 326-ഫെ. ല്‍ സിന്ധുനദി കടന്ന് ഇന്ത്യയിലേക്കു പ്രവേശിച്ച അലക്സാണ്ടറെ എതിരേറ്റത് അംഭിയും അദ്ദേഹത്തിന്റെ 5,000 പേരടങ്ങിയ സൈന്യങ്ങളുമായിരുന്നു. അലക്സാണ്ടര്‍ അംഭിയുടെ കീഴടങ്ങല്‍ സ്വീകരിക്കുകയും ഝലം രാജാവായ പോറസിനെതിരായി സൈന്യത്തെ നയിക്കുകയും ചെയ്തു. ഝലം നദിയുടെ അതിര്‍ത്തിയില്‍ വച്ചുണ്ടായ യുദ്ധത്തില്‍ ധീരനായ പോറസിനെതിരായി അംഭി അലക്സാണ്ടറെ സഹായിച്ചു. അലക്സാണ്ടറും പോറസും തമ്മില്‍ നടത്തിയ ഹൈഡാസ്പസ് യുദ്ധത്തില്‍ പോറസ് തോറ്റു. പിന്നീട് അലക്സാണ്ടര്‍ മാസിഡോണിയയിലേക്കു തിരികെപ്പോകുമ്പോള്‍ തക്ഷശില അംഭിയെത്തന്നെ തിരികെ ഏല്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു വിദേശശത്രുവിനെ ഇന്ത്യയിലേക്കു ക്ഷണിച്ചത് അംഭിയായിരുന്നു. നോ: തക്ഷശില; പോറസ്; ഹൈഡാസ്പസ് യുദ്ധം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%82%E0%B4%AD%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍