This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നണ്ഡൂരി വേങ്കട സുബ്ബറാവു (1884 - 1954)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =നണ്ഡൂരി വേങ്കട സുബ്ബറാവു (1884 - 1954) = തെലുഗു കവി. 1884-ല്‍ ജനിച്ചു. അഭി...) |
|||
വരി 1: | വരി 1: | ||
- | =നണ്ഡൂരി വേങ്കട സുബ്ബറാവു (1884 - 1954) | + | =നണ്ഡൂരി വേങ്കട സുബ്ബറാവു (1884 - 1954) = |
- | = | + | |
- | + | ||
- | യേങ്കി | + | തെലുഗു കവി. 1884-ല്‍ ജനിച്ചു. അഭിഭാഷകനായി ജീവിതമാരംഭിച്ചു. അധികം താമസിയാതെ സാഹിത്യത്തില്‍ കൃതഹസ്തനാവുകയും തനതായ കാവ്യസപര്യയിലൂടെ തെലുഗുകവിതയ്ക്ക് പൂര്‍വാധികം സൗഷ്ഠവം പ്രദാനംചെയ്യുകയും ഭാവഗീതാംശം ഉള്‍ക്കൊള്ളിച്ച് അതിനെ അനാര്ഭാടസുന്ദരമാക്കുകയും ചെയ്തു. അക്കാലത്തു നിലവിലുണ്ടായിരുന്ന അഷ്ടാവധാനം, ശതാവധാനം എന്നിവ ഉപേക്ഷിച്ച് സ്വന്തമായ ഒരു കാവ്യരീതിക്കു രൂപംനല്കി എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. അതിനായി ചരിത്ര-പൗരാണിക കഥകള്‍, സംസ്കൃതാധിഷ്ഠിതമായ ഭാഷ, വൃത്തനിയമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായി ഉപേക്ഷിക്കുകയും തികച്ചും സ്നിഗ്ധവും രമണീയവുമായ ലോകഗീതങ്ങള് ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ തെലുഗുകവിതയില് നൂതനപ്രവണതകള്‍ക്ക് തുടക്കം കുറിച്ച കവികളില്‍ ഒരാളാണ് ഇദ്ദേഹം. |
+ | |||
+ | ''യേങ്കി പാടലു''വാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. നായുഡുഭാവ, യേങ്കി എന്നിവരാണ് ഇതിലെ നായികാനായകന്മാര്. നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും ചാരിത്യ്രത്തിന്റെയും പ്രതീകമാണ് നായികയായ യേങ്കി. വീനസ്-അഡോണിസ്, റോമിയോ-ജൂലിയറ്റ് എന്നിവര്‍ക്കു തുല്യമാണ് ഇവരുടെ ദൈവിക പ്രേമം. സമാകര്‍ഷകമായ വ്യക്തിത്വത്തിന്റെ ഉടമകളാണ് ഇവര്‍. ആന്ധ്രയിലെ ഗ്രാമീണ സ്ത്രീത്വത്തെയാണ് യേങ്കി പ്രതിനിധാനം ചെയ്യുന്നത്. സാധാരണക്കാരായ കര്‍ഷകരുടെ സംസാരഭാഷ വളരെ തന്മയത്വത്തോടുകൂടി ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്തവരും തൊഴിലാളികളുമായ ഗ്രാമീണജനങ്ങളില്‍ ഉത്തമരായ നായികാനായകന്മാരുടെ ചിത്രം അവതരിപ്പിക്കുന്നതില്‍ കവി വിജയം വരിച്ചിട്ടുണ്ട്. ഈ കവിതയിലൂടെ ഇദ്ദേഹം തെലുഗുവിലെ കാല്പനിക പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. 1954-ല്‍ ഇദ്ദേഹം അന്തരിച്ചു. |
Current revision as of 07:26, 13 മേയ് 2009
നണ്ഡൂരി വേങ്കട സുബ്ബറാവു (1884 - 1954)
തെലുഗു കവി. 1884-ല്‍ ജനിച്ചു. അഭിഭാഷകനായി ജീവിതമാരംഭിച്ചു. അധികം താമസിയാതെ സാഹിത്യത്തില്‍ കൃതഹസ്തനാവുകയും തനതായ കാവ്യസപര്യയിലൂടെ തെലുഗുകവിതയ്ക്ക് പൂര്‍വാധികം സൗഷ്ഠവം പ്രദാനംചെയ്യുകയും ഭാവഗീതാംശം ഉള്‍ക്കൊള്ളിച്ച് അതിനെ അനാര്ഭാടസുന്ദരമാക്കുകയും ചെയ്തു. അക്കാലത്തു നിലവിലുണ്ടായിരുന്ന അഷ്ടാവധാനം, ശതാവധാനം എന്നിവ ഉപേക്ഷിച്ച് സ്വന്തമായ ഒരു കാവ്യരീതിക്കു രൂപംനല്കി എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. അതിനായി ചരിത്ര-പൗരാണിക കഥകള്‍, സംസ്കൃതാധിഷ്ഠിതമായ ഭാഷ, വൃത്തനിയമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായി ഉപേക്ഷിക്കുകയും തികച്ചും സ്നിഗ്ധവും രമണീയവുമായ ലോകഗീതങ്ങള് ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ തെലുഗുകവിതയില് നൂതനപ്രവണതകള്‍ക്ക് തുടക്കം കുറിച്ച കവികളില്‍ ഒരാളാണ് ഇദ്ദേഹം.
യേങ്കി പാടലുവാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. നായുഡുഭാവ, യേങ്കി എന്നിവരാണ് ഇതിലെ നായികാനായകന്മാര്. നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും ചാരിത്യ്രത്തിന്റെയും പ്രതീകമാണ് നായികയായ യേങ്കി. വീനസ്-അഡോണിസ്, റോമിയോ-ജൂലിയറ്റ് എന്നിവര്‍ക്കു തുല്യമാണ് ഇവരുടെ ദൈവിക പ്രേമം. സമാകര്‍ഷകമായ വ്യക്തിത്വത്തിന്റെ ഉടമകളാണ് ഇവര്‍. ആന്ധ്രയിലെ ഗ്രാമീണ സ്ത്രീത്വത്തെയാണ് യേങ്കി പ്രതിനിധാനം ചെയ്യുന്നത്. സാധാരണക്കാരായ കര്‍ഷകരുടെ സംസാരഭാഷ വളരെ തന്മയത്വത്തോടുകൂടി ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്തവരും തൊഴിലാളികളുമായ ഗ്രാമീണജനങ്ങളില്‍ ഉത്തമരായ നായികാനായകന്മാരുടെ ചിത്രം അവതരിപ്പിക്കുന്നതില്‍ കവി വിജയം വരിച്ചിട്ടുണ്ട്. ഈ കവിതയിലൂടെ ഇദ്ദേഹം തെലുഗുവിലെ കാല്പനിക പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. 1954-ല്‍ ഇദ്ദേഹം അന്തരിച്ചു.