This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ഖാസിയാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബ്ഖാസിയാ = അയസവമ്വശമ ജോര്‍ജിയയിലെ ഒരു സ്വയംഭരണ റിപ്പബ്ളിക്. കരിങ്...)
വരി 1: വരി 1:
= അബ്ഖാസിയാ  =
= അബ്ഖാസിയാ  =
-
അയസവമ്വശമ
+
Abkhazia

10:59, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ഖാസിയാ

Abkhazia


ജോര്‍ജിയയിലെ ഒരു സ്വയംഭരണ റിപ്പബ്ളിക്. കരിങ്കടലിനും കാക്കസസ് പര്‍വതനിരയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം: 8600 ച.കി.മീ.


കാക്കസസ് പര്‍വതത്തിന്റെ തെ. പടിഞ്ഞാറേ ചരിവിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വീതി കുറഞ്ഞ തീരപ്രദേശത്ത് കടലിലേയ്ക്കുന്തി നില്‍ക്കുന്ന പാറക്കെട്ടുകള്‍ കാണാം. തീരപ്രദേശത്തിനും തൂക്കായുള്ള പര്‍വതനിരകള്‍ക്കുമിടയ്ക്ക് നിമ്നോന്നതമായ ചരിവുതലമാണ്. പര്‍വതശിഖരങ്ങളുടെ പരമാവധി ഉയരം 4,040 മീ.


ഉപോഷ്ണമേഖലയിലാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. കടല്‍ക്കാറ്റിനും കരക്കാറ്റിനും സ്വാധീനമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്; അത്യുഷ്ണമോ അതിശൈത്യമോ ഇല്ല. ശ.ശ. വര്‍ഷപാതം 60-80 സെ.മീ. മലമ്പ്രദേശങ്ങളില്‍ 125 മുതല്‍ 200 സെ.മീ. വരെ മഴ കിട്ടുന്നു.


ഇവിടെ ധാരാളം നദികളുണ്ട്. മഴമൂലവും പര്‍വതങ്ങളിലെ ഹിമമുരുകിയും ഇവയില്‍ ഇടയ്ക്കിടെ വെള്ളപ്പൊക്കം ഉണ്ടാകുന്നു. മികച്ച കാര്‍ഷികമേഖലകളാല്‍ സമൃദ്ധമാണ് അബ്ഖാസിയാ. യൂണിയന്റെ മധ്യഭാഗങ്ങളില്‍ മേല്ത്തരം പുകയില സമൃദ്ധമായി ഉത്പാദിപ്പിക്കപ്പെടുന്നു. സമുദ്രതീരത്തെ കുന്നിന്‍ചരിവുകള്‍ തേയിലത്തോട്ടങ്ങളായി മാറ്റപ്പെട്ടിട്ടുണ്ട്. മുന്തിരി, നാരകം, ഒലീവ് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യപ്പെടുന്നു. കന്നുകാലിവളര്‍ത്തലും പ്രചാരത്തിലുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഓക്, ബീച്ച്, ഹോണ്‍ബീം തുടങ്ങിയ വൃക്ഷങ്ങളും ഉന്നതപ്രദേശങ്ങളില്‍ കോണിഫെറുകളും സമൃദ്ധമായി വളരുന്നു. തടിവ്യവസായവും ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പുകയില, വീഞ്ഞ്, പട്ട് എന്നിവയാണ് മറ്റു പ്രധാന ഉത്പന്നങ്ങള്‍.


അബ്ഖാസിയായില്‍ ഇരുമ്പും കല്ക്കരിയും ഖനനം ചെയ്യുന്നുണ്ട്. ട്രാന്‍സ്കക്കേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ കല്ക്കരിഖനി ഇവിടെയാണ് (ക്വാര്‍ച്ചിലി). രാജ്യത്തെ വൈദ്യുതോത്പാദനത്തിന് ജലവൈദ്യുത പദ്ധതികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഗതാഗത മേഖല വികസിതമാണ്. നഗരങ്ങളുമായി അബ്ഖാസിയായെ ബന്ധിക്കുന്നത് തലസ്ഥാനമായ സുഖൂമിയില്‍ നിന്നും കരിങ്കടല്‍ തീരത്തുകൂടി പോകുന്ന റെയില്‍പാതയാണ്.


ജനങ്ങളില്‍ ഏറിയകൂറും അബ്ഖാസ് (അബാസ്ഗോയ്) വര്‍ഗക്കാരായ ക്രിസ്ത്യാനികളാണ്. റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അബ്ഖാസിയാ. 8-ാം ശ.-ത്തില്‍ ലിയോ എന്ന രാജാവ് ഇവിടെ ഒരു ഭരണകൂടം സ്ഥാപിച്ചു. ഇവിടം പിന്നീട് ജോര്‍ജിയയുടെ ഒരു ഭാഗമായെങ്കിലും 1463-ല്‍ ജോര്‍ജിയയില്‍ നിന്നും പിരിഞ്ഞു സ്വതന്ത്രമായി. 16-ാം ശ.-ത്തില്‍ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ട ഈ പ്രദേശം 1810-ല്‍ റഷ്യന്‍ അധീനതയിലായി. 1864-ല്‍ റഷ്യയില്‍ ലയിച്ചു. 1919-ല്‍ അബ്ഖാസിയാ സ്വയംഭരണം പ്രഖ്യാപിച്ചു; 1921-ല്‍ സ്വയംഭരണാധികാരമുള്ള എസ്.എസ്.ആര്‍ ആയിത്തീര്‍ന്നു. 1930-ലാണ് അബ്ഖാസിയ ജോര്‍ജിയയുടെ ഭാഗമായത്. 1991-ല്‍ സ്വതന്ത്ര ജോര്‍ജിയയിലെ ഒരു സ്വയംഭരണ റിപ്പബ്ളിക്കായി ഈ പ്രദേശം മാറി. ജോര്‍ജിയന്‍ സേനയും സ്വതന്ത്ര പോരാളികളും തമ്മില്‍ നിരന്തരം ഉണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് 1999-ല്‍ നടന്ന ജനഹിത പരിശോധനാഫലം അബ്ഖാസിയയുടെ സ്വാതന്ത്യ്രത്തിനനുകൂലമായിരുന്നുവെങ്കിലും ജോര്‍ജിയ ഇത് അംഗീകരിക്കുകയുണ്ടായില്ല.


റിപ്പബ്ളിക്കിലെ തുറമുഖവും വലിയ നഗരവും തലസ്ഥാനമായ സുഖൂമിയാണ്; രണ്ടാമത്തെ നഗരം ക്വാര്‍ച്ചിലിയും. കടല്‍ത്തീരത്തും ഉള്‍പ്രദേശത്തെ റിട്സാ തടാകതീരത്തുമായി ധാരാളം സുഖവാസകേന്ദ്രങ്ങളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍