This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ അസീസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അബ്ദുല്‍ അസീസ് (1830 - 76) = അയറൌഹ അ്വശ്വ തുര്‍ക്കിയിലെ 32-ാമത്തെ ഒട്ടോമന്‍ (...) |
|||
വരി 1: | വരി 1: | ||
= അബ്ദുല്‍ അസീസ് (1830 - 76) = | = അബ്ദുല്‍ അസീസ് (1830 - 76) = | ||
- | + | Abdul Aziz | |
- | തുര്‍ക്കിയിലെ 32-ാമത്തെ ഒട്ടോമന്‍ (ഉസ്മാനിയ) സുല്‍ത്താന്‍. സുല്‍ത്താന്‍ മഹമ്മൂദ് | + | തുര്‍ക്കിയിലെ 32-ാമത്തെ ഒട്ടോമന്‍ (ഉസ്മാനിയ) സുല്‍ത്താന്‍. സുല്‍ത്താന്‍ മഹമ്മൂദ് II (1785-1839)-ന്റെ മൂന്നാമത്തെ പുത്രനായി 1830 ഫെ. 9-ന് ജനിച്ചു. സഹോദരനായ അബ്ദുല്‍ മജീദിനെ (1823-61) തുടര്‍ന്ന് 1861 ജൂണ്‍ 20-ന് സുല്‍ത്താനായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മൊണ്ടെനെഗ്രൊ, സെര്‍ബിയ, ബോസ്നിയ, ഹെഴ്സെഗൊവിന, ബള്‍ഗേറിയ, ക്രീറ്റ് തുടങ്ങിയ സാമന്തരാജ്യങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. 1870 മുതല്‍ റഷ്യയ്ക്ക് ഈ ബാള്‍ക്കന്‍ രാജ്യങ്ങളില്‍ സ്വാധീനത വര്‍ധിച്ചതാണ് കലാപങ്ങളുടെ മൂലകാരണം. ഇവിടങ്ങളിലെ സ്ളാവുകള്‍, അല്‍ബേനിയര്‍ തുടങ്ങിയ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് അവരെ ഒട്ടോമന്‍ സുല്‍ത്താനെതിരായി അണിനിരത്തിയത് റഷ്യ ആയിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ കലാപങ്ങള്‍ രാജ്യത്തുണ്ടായിരുന്നെങ്കിലും പല പുരോഗമന നടപടികളും നടപ്പിലാക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. പ്രവിശ്യാഭരണം ഇദ്ദേഹം ഏകീകരിച്ചു; വഖ്ഫ് സ്ഥാപനങ്ങള്‍ നവീകരിച്ചു. ഷൂറാ-ഇ-ദൌലത്ത്, ദിവാന്‍-ഇ-അഫ്കാമി അഥ്ലിയ്യേ തുടങ്ങിയ നീതിന്യായ സ്ഥാപനങ്ങള്‍ മുസ്ളീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രാതിനിധ്യം കിട്ടത്തക്കവിധത്തില്‍ സ്ഥാപിച്ചു. വിദ്യാഭ്യാസകാര്യങ്ങളില്‍ വിപ്ളവകരമായ മാറ്റം വരുത്തി; ഒരു സര്‍വകലാശാല സ്ഥാപിച്ചു. പട്ടാളത്തെ ആധുനികരീതിയില്‍ സുസജ്ജമാക്കി. പക്ഷേ, പുരോഗമന നടപടികള്‍, സാമ്പത്തികപരാധീനതമൂലം, പൂര്‍ണമായി നടപ്പിലാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. യുവതുര്‍ക്കികളുടെ എതിര്‍പ്പും ബാള്‍ക്കന്‍ പ്രവിശ്യയിലെ അസ്വസ്ഥതകളുംമൂലം സുല്‍ത്താന് 1876 മാ. 30-ന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇദ്ദേഹം ആത്മഹത്യ ചെയ്തു. നോ: ഒട്ടോമന്‍ സാമ്രാജ്യം |
10:32, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അബ്ദുല്‍ അസീസ് (1830 - 76)
Abdul Aziz
തുര്‍ക്കിയിലെ 32-ാമത്തെ ഒട്ടോമന്‍ (ഉസ്മാനിയ) സുല്‍ത്താന്‍. സുല്‍ത്താന്‍ മഹമ്മൂദ് II (1785-1839)-ന്റെ മൂന്നാമത്തെ പുത്രനായി 1830 ഫെ. 9-ന് ജനിച്ചു. സഹോദരനായ അബ്ദുല്‍ മജീദിനെ (1823-61) തുടര്‍ന്ന് 1861 ജൂണ്‍ 20-ന് സുല്‍ത്താനായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മൊണ്ടെനെഗ്രൊ, സെര്‍ബിയ, ബോസ്നിയ, ഹെഴ്സെഗൊവിന, ബള്‍ഗേറിയ, ക്രീറ്റ് തുടങ്ങിയ സാമന്തരാജ്യങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. 1870 മുതല്‍ റഷ്യയ്ക്ക് ഈ ബാള്‍ക്കന്‍ രാജ്യങ്ങളില്‍ സ്വാധീനത വര്‍ധിച്ചതാണ് കലാപങ്ങളുടെ മൂലകാരണം. ഇവിടങ്ങളിലെ സ്ളാവുകള്‍, അല്‍ബേനിയര്‍ തുടങ്ങിയ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് അവരെ ഒട്ടോമന്‍ സുല്‍ത്താനെതിരായി അണിനിരത്തിയത് റഷ്യ ആയിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ കലാപങ്ങള്‍ രാജ്യത്തുണ്ടായിരുന്നെങ്കിലും പല പുരോഗമന നടപടികളും നടപ്പിലാക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. പ്രവിശ്യാഭരണം ഇദ്ദേഹം ഏകീകരിച്ചു; വഖ്ഫ് സ്ഥാപനങ്ങള്‍ നവീകരിച്ചു. ഷൂറാ-ഇ-ദൌലത്ത്, ദിവാന്‍-ഇ-അഫ്കാമി അഥ്ലിയ്യേ തുടങ്ങിയ നീതിന്യായ സ്ഥാപനങ്ങള്‍ മുസ്ളീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രാതിനിധ്യം കിട്ടത്തക്കവിധത്തില്‍ സ്ഥാപിച്ചു. വിദ്യാഭ്യാസകാര്യങ്ങളില്‍ വിപ്ളവകരമായ മാറ്റം വരുത്തി; ഒരു സര്‍വകലാശാല സ്ഥാപിച്ചു. പട്ടാളത്തെ ആധുനികരീതിയില്‍ സുസജ്ജമാക്കി. പക്ഷേ, പുരോഗമന നടപടികള്‍, സാമ്പത്തികപരാധീനതമൂലം, പൂര്‍ണമായി നടപ്പിലാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. യുവതുര്‍ക്കികളുടെ എതിര്‍പ്പും ബാള്‍ക്കന്‍ പ്രവിശ്യയിലെ അസ്വസ്ഥതകളുംമൂലം സുല്‍ത്താന് 1876 മാ. 30-ന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇദ്ദേഹം ആത്മഹത്യ ചെയ്തു. നോ: ഒട്ടോമന്‍ സാമ്രാജ്യം