This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍ പ്രഭാവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തോംസണ്‍ പ്രഭാവം)
(തോംസണ്‍ പ്രഭാവം)
 
വരി 7: വരി 7:
ഒരേ ഇനം പദാര്‍ഥത്താല്‍ മാത്രം നിര്‍മിതവും വൈദ്യുതവാഹിയുമായ ഒരു ദണ്ഡിലൂടെ വൈദ്യുതധാര കടത്തിവിടുക. ദണ്ഡിന്റെ രണ്ട് അഗ്രങ്ങളിലും വ്യത്യസ്ത താപനില നിലനിര്‍ത്തിയാല്‍ ദണ്ഡ് താപം ആഗിരണം ചെയ്യും. ഈ താപ ആഗിരണത്തിന്റെ നിരക്ക് വൈദ്യുതധാര  I യുടെ പരിമാണത്തെയും ദിശയെയും, താപനിലാവ്യത്യാസം T<sub>2</sub> - T<sub>1</sub>നെയും (T<sub>2</sub> > T<sub>1</sub> ) ആശ്രയിച്ചിരിക്കും. വിദ്യുത്ധാരയുടെ ദിശ വിപരീതമാക്കുകയോ ദണ്ഡിന്റെ ചൂടും തണുപ്പും ഉള്ള അഗ്രങ്ങള്‍ തമ്മില്‍ മാറ്റുകയോ (ഇവയില്‍ ഒന്നുമാത്രം ചെയ്യുക) ചെയ്താല്‍ ദണ്ഡ് ചൂട് പുറത്തേക്കു വിടും. ഇപ്രകാരം ആഗിരണം ചെയ്യപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്ന താപത്തെയാണ് 'തോംസണ്‍ താപം' എന്നു വിളിക്കുന്നത്. <math> P_t = \frac{\tau J(T_2-T_1)}{L}</math>എന്ന സമീകരണം വഴി ഈ ആഗിരണ നിരക്ക് കണക്കാക്കാന്‍ കഴിയും. ഇവിടെ &tau;(tau) തോംസണ്‍ ഗുണാങ്കവും വിദ്യുത്സാന്ദ്രതയും  ദണ്ഡിന്റെ നീളവും ആണ്.

 +
[[Image:pno179a.png|300px]]
[[Image:pno179a.png|300px]]

Current revision as of 09:34, 24 മാര്‍ച്ച് 2009

തോംസണ്‍ പ്രഭാവം

Thomson effect

ഒരു താപവൈദ്യുത പ്രഭാവം. 'കെല്‍വിന്‍ പ്രഭു' എന്ന പേരില്‍ പില്ക്കാലത്തു പ്രസിദ്ധനായ വില്യം തോംസണ്‍ 1854-ല്‍ കണ്ടുപിടിച്ചു. എന്‍ജിനീയറിങ്ങിലും ശാസ്ത്രത്തിലെ ചില മേഖലകളിലും ഈ പ്രഭാവം പ്രയുക്തമാക്കുന്നുണ്ട്.

ഒരേ ഇനം പദാര്‍ഥത്താല്‍ മാത്രം നിര്‍മിതവും വൈദ്യുതവാഹിയുമായ ഒരു ദണ്ഡിലൂടെ വൈദ്യുതധാര കടത്തിവിടുക. ദണ്ഡിന്റെ രണ്ട് അഗ്രങ്ങളിലും വ്യത്യസ്ത താപനില നിലനിര്‍ത്തിയാല്‍ ദണ്ഡ് താപം ആഗിരണം ചെയ്യും. ഈ താപ ആഗിരണത്തിന്റെ നിരക്ക് വൈദ്യുതധാര I യുടെ പരിമാണത്തെയും ദിശയെയും, താപനിലാവ്യത്യാസം T2 - T1നെയും (T2 > T1 ) ആശ്രയിച്ചിരിക്കും. വിദ്യുത്ധാരയുടെ ദിശ വിപരീതമാക്കുകയോ ദണ്ഡിന്റെ ചൂടും തണുപ്പും ഉള്ള അഗ്രങ്ങള്‍ തമ്മില്‍ മാറ്റുകയോ (ഇവയില്‍ ഒന്നുമാത്രം ചെയ്യുക) ചെയ്താല്‍ ദണ്ഡ് ചൂട് പുറത്തേക്കു വിടും. ഇപ്രകാരം ആഗിരണം ചെയ്യപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്യുന്ന താപത്തെയാണ് 'തോംസണ്‍ താപം' എന്നു വിളിക്കുന്നത്.  P_t = \frac{\tau J(T_2-T_1)}{L}എന്ന സമീകരണം വഴി ഈ ആഗിരണ നിരക്ക് കണക്കാക്കാന്‍ കഴിയും. ഇവിടെ τ(tau) തോംസണ്‍ ഗുണാങ്കവും വിദ്യുത്സാന്ദ്രതയും ദണ്ഡിന്റെ നീളവും ആണ്.

ചാലകത്തില്‍ നേരത്തേതന്നെ ഒരു താപനിലാ ഗ്രേഡിയന്റ് നിലനിന്നിരുന്നു എങ്കില്‍ വൈദ്യുതധാരയുടെ പ്രവാഹത്തോടെ അതിനു മാറ്റം വരുന്നതായി കാണാം. എന്നാല്‍ ആദ്യമേ ഏകസമാന താപനില നിലവിലുള്ള ഒരു ചാലകത്തില്‍ തോംസണ്‍ പ്രഭാവം ഉളവാകുന്നില്ല.

മറ്റു രണ്ട് താപവൈദ്യുത പ്രഭാവങ്ങളായ 'സീബെക്ക് പ്രഭാവ'ത്തിലും 'പെല്‍റ്റിയര്‍ പ്രഭാവ'ത്തിലും രണ്ട് വ്യത്യസ്ത പദാര്‍ഥങ്ങള്‍ ആവശ്യമുള്ളപ്പോള്‍ തോംസണ്‍ പ്രഭാവം ഉണ്ടാകുന്നതിന് ഒരിനം പദാര്‍ഥം മാത്രമേ ആവശ്യമുള്ളൂ. തോംസണ്‍ പ്രഭാവത്തിന്റെ ദിശ അനുസരിച്ച് ലോഹങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഉദാഹരണമായി ചെമ്പും ഇരുമ്പും വിപരീത ദിശകളിലാണ് ഈ പ്രഭാവം പ്രകടിപ്പിക്കുന്നത്. ചാലകത്തിലൂടെ വൈദ്യുതധാര പ്രവഹിക്കുമ്പോള്‍ ഒരേസമയം തോംസണ്‍ താപനവും ജൂള്‍ താപനവും നടക്കുന്നുണ്ടെങ്കിലും ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.

താപനിലാമാപനം, താപത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം, വ്യൂഹങ്ങളുടെ താപന-ശീതളനങ്ങള്‍ എന്നിവയ്ക്കെല്ലാം തോംസണ്‍ പ്രഭാവം പ്രയോജനപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍