This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദരുവാല, കേകി എന്‍. (1937 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
ഇന്തോ-ആംഗ്ലിയന്‍ കവിയും ചെറുകഥാകൃത്തും. ഇംഗ്ലീഷ് സാഹിത്യാധ്യാപകനായ എന്‍.സി. ദരുവാലയുടെ പുത്രനായി 1937-ല്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം നേടി. 1958-ല്‍ സര്‍ക്കാര്‍ സര്‍വീസ്സില്‍ പ്രവേശിച്ചു. പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. 1980-ല്‍ ഫെലോഷിപ് നേടി ഓക്സ്ഫഡില്‍ പോയി. | ഇന്തോ-ആംഗ്ലിയന്‍ കവിയും ചെറുകഥാകൃത്തും. ഇംഗ്ലീഷ് സാഹിത്യാധ്യാപകനായ എന്‍.സി. ദരുവാലയുടെ പുത്രനായി 1937-ല്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം നേടി. 1958-ല്‍ സര്‍ക്കാര്‍ സര്‍വീസ്സില്‍ പ്രവേശിച്ചു. പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. 1980-ല്‍ ഫെലോഷിപ് നേടി ഓക്സ്ഫഡില്‍ പോയി. | ||
- | + | [[Image:Keki N. Daruwalla, 1937-.jpg|200px|left|thumb|കേകി എന്‍. ദരുവാല ]] | |
ദരുവാലയുടെ ആദ്യ കവിതാസമാഹാരം ''അണ്ടര്‍ ഒറയോണ്‍'' എന്ന പേരില്‍ 1970-ല്‍ പ്രസിദ്ധീകരിച്ചു. ബിംബവിധാനത്തിന്റെ പുതുമയും ഓജസ്സുംകൊണ്ട് ഈ കവിതകള്‍ ആസ്വാദകരുടെയും ഒപ്പം വിമര്‍ശകരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായി. ''അപ്പാരിഷന്‍ ഇന്‍ ഏപ്രില്‍'' (1971), ''ക്രോസിങ് ഒഫ് റിവേഴ്സ് ''(1970), ''വിന്റര്‍ പോയംസ്, ദ് കീപ്പര്‍ ഒഫ് ദ് ഡെഡ്'' എന്നിവയാണ് തുടര്‍ന്നു വന്ന കവിതാസമാഹാരങ്ങളില്‍ പ്രധാനം. ''ദ് കീപ്പര്‍ ഓഫ് ദ് ഡെഡ്'' എന്ന കൃതി 1984-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി. | ദരുവാലയുടെ ആദ്യ കവിതാസമാഹാരം ''അണ്ടര്‍ ഒറയോണ്‍'' എന്ന പേരില്‍ 1970-ല്‍ പ്രസിദ്ധീകരിച്ചു. ബിംബവിധാനത്തിന്റെ പുതുമയും ഓജസ്സുംകൊണ്ട് ഈ കവിതകള്‍ ആസ്വാദകരുടെയും ഒപ്പം വിമര്‍ശകരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായി. ''അപ്പാരിഷന്‍ ഇന്‍ ഏപ്രില്‍'' (1971), ''ക്രോസിങ് ഒഫ് റിവേഴ്സ് ''(1970), ''വിന്റര്‍ പോയംസ്, ദ് കീപ്പര്‍ ഒഫ് ദ് ഡെഡ്'' എന്നിവയാണ് തുടര്‍ന്നു വന്ന കവിതാസമാഹാരങ്ങളില്‍ പ്രധാനം. ''ദ് കീപ്പര്‍ ഓഫ് ദ് ഡെഡ്'' എന്ന കൃതി 1984-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി. | ||
Current revision as of 10:02, 21 മാര്‍ച്ച് 2009
ദരുവാല, കേകി എന്‍. (1937 - )
Daruwalla,Keki N.
ഇന്തോ-ആംഗ്ലിയന്‍ കവിയും ചെറുകഥാകൃത്തും. ഇംഗ്ലീഷ് സാഹിത്യാധ്യാപകനായ എന്‍.സി. ദരുവാലയുടെ പുത്രനായി 1937-ല്‍ ജനിച്ചു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം നേടി. 1958-ല്‍ സര്‍ക്കാര്‍ സര്‍വീസ്സില്‍ പ്രവേശിച്ചു. പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. 1980-ല്‍ ഫെലോഷിപ് നേടി ഓക്സ്ഫഡില്‍ പോയി.
ദരുവാലയുടെ ആദ്യ കവിതാസമാഹാരം അണ്ടര്‍ ഒറയോണ്‍ എന്ന പേരില്‍ 1970-ല്‍ പ്രസിദ്ധീകരിച്ചു. ബിംബവിധാനത്തിന്റെ പുതുമയും ഓജസ്സുംകൊണ്ട് ഈ കവിതകള്‍ ആസ്വാദകരുടെയും ഒപ്പം വിമര്‍ശകരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായി. അപ്പാരിഷന്‍ ഇന്‍ ഏപ്രില്‍ (1971), ക്രോസിങ് ഒഫ് റിവേഴ്സ് (1970), വിന്റര്‍ പോയംസ്, ദ് കീപ്പര്‍ ഒഫ് ദ് ഡെഡ് എന്നിവയാണ് തുടര്‍ന്നു വന്ന കവിതാസമാഹാരങ്ങളില്‍ പ്രധാനം. ദ് കീപ്പര്‍ ഓഫ് ദ് ഡെഡ് എന്ന കൃതി 1984-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കി.
ക്ലേശകരമായ സ്കൂള്‍ വിദ്യാഭ്യാസവും പൊലീസ് ഓഫീസര്‍ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതവും ദരുവാലയില് സംശയാലുത്വസഹിതമായ ജീവിത വീക്ഷണം നാമ്പിടാന്‍ കാരണമായി. ഈ വീക്ഷണം കവിതകളില്‍ നിഴലിച്ചുകാണാം. സമൂഹത്തിലെ ഇല്ലായ്മകളും വല്ലായ്മകളും ദുരിതങ്ങളുമെല്ലാം പലപ്പോഴും ഇദ്ദേഹത്തിന്റെ കവിതകള്‍ക്കു വിഷയമാകാറുണ്ട്. ദ് നൈറ്റ് ഒഫ് ദ് ജക്കാള്‍, ഫയര്‍ ഹിം എന്നീ കവിതകളിലെ ബിംബകല്പനകള് ഉദാഹരണങ്ങളാണ്. ജന്മംകൊണ്ട് പാഴ്സിയായ ദരുവാല ചാര്‍വാക വധത്തെ വിഷയമാക്കി രചിച്ച കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
സ്വോഡ് ആന്‍ഡ് ആബിസ് എന്നൊരു ചെറുകഥാ സമാഹാരം കൂടി ദരുവാലയുടെ സംഭാവനയായുണ്ട്. നിരവധി നിരൂപണ ലേഖനങ്ങളുടെ കര്‍ത്താവുകൂടിയാണിദ്ദേഹം. ആന്തോളജി ഒഫ് ഇന്ത്യന്‍ പോയട്രി ഇന്‍ ഇംഗ്ലീഷ് എന്നൊരു കവിതാസമാഹാരത്തിന്റെ സംശോധനവും ദരുവാല നിര്‍വഹിക്കുകയുണ്ടായി.