This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുവാലിയര്‍, ഫ്രാന്‍സ്വ (1907 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദുവാലിയര്‍, ഫ്രാന്‍സ്വ (1907 - 71)= Duvalier,Francois ഹെയ്തിയുടെ മുന്‍ പ്രസിഡന്റ്. വെസ...)
 
വരി 5: വരി 5:
ഹെയ്തിയുടെ മുന്‍ പ്രസിഡന്റ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഭാഗമായ ഹെയ്തിയിലെ ഒരു ഇടത്തരം നീഗ്രോ കുടുംബത്തില്‍ 1907 ഏ. 14-ന് ജനിച്ചു. 1934-ല്‍ മെഡിക്കല്‍ ബിരുദം എടുത്ത ദുവാലിയര്‍ 10 വര്‍ഷത്തോളം ഭിഷഗ്വരനായി സേവനമനുഷ്ഠിച്ചശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കറുത്തവര്‍ഗക്കാരുടെ സംരക്ഷകനെന്ന് അറിയപ്പെട്ട ഇസ്റ്റീമിന്റെ ആശയങ്ങളോടുള്ള ആഭിമുഖ്യം ദുവാലിയറുടെ രാഷ്ട്രീയ പ്രവേശനത്തിനു പ്രേരകമായി. 1946-ല്‍ ഹെയ്തിയുടെ പ്രസിഡന്റായി സ്ഥാനമേറ്റ ഇസ്റ്റീം, ദുവാലിയറെ പൊതുജനാരോഗ്യവിഭാഗത്തിന്റെ തലവനായി നിയമിച്ചു.

-
 
+
[[Image:1768 duvalier new.png|200px|left|thumb|ദുവാലിയര്‍, ഫ്രാന്‍സ്വ]]
1950-ല്‍ ഇസ്റ്റീമിനെ പുറത്താക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്ത പോള്‍ മക്ളോറിനെതിരെയുള്ള പ്രതിഷേധ പ്രസ്ഥാനത്തിനു നേതൃത്വം നല്കിയത് ദുവാലിയര്‍ ആയിരുന്നു. 1957-ല്‍ ആണ് ദുവാലിയര്‍ ഹെയ്തിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1961-ല്‍ ഇദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും  തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. 1964-ല്‍ ഇദ്ദേഹം ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ഹെയ്തിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം പ്രസിഡന്റ് പദവിയിലിരുന്നത് ഇദ്ദേഹമാണ്. സ്വേച്ഛാധിപതിയായി മാറിയ ദുവാലിയര്‍ ക്രൂരമായ പീഡനമുറകളാണ് പ്രതിയോഗികള്‍ക്കെതിരെ കൈക്കൊണ്ടത്. പുത്രനെ പിന്തുടര്‍ച്ചാവകാശിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ദുവാലിയര്‍ 1971 ജനു.-ല്‍ പ്രാബല്യത്തില്‍ വരുത്തി.  

1971 ഏ. 21-ന് ഇദ്ദേഹം അന്തരിച്ചു.
1971 ഏ. 21-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 10:34, 20 മാര്‍ച്ച് 2009

ദുവാലിയര്‍, ഫ്രാന്‍സ്വ (1907 - 71)

Duvalier,Francois

ഹെയ്തിയുടെ മുന്‍ പ്രസിഡന്റ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഭാഗമായ ഹെയ്തിയിലെ ഒരു ഇടത്തരം നീഗ്രോ കുടുംബത്തില്‍ 1907 ഏ. 14-ന് ജനിച്ചു. 1934-ല്‍ മെഡിക്കല്‍ ബിരുദം എടുത്ത ദുവാലിയര്‍ 10 വര്‍ഷത്തോളം ഭിഷഗ്വരനായി സേവനമനുഷ്ഠിച്ചശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കറുത്തവര്‍ഗക്കാരുടെ സംരക്ഷകനെന്ന് അറിയപ്പെട്ട ഇസ്റ്റീമിന്റെ ആശയങ്ങളോടുള്ള ആഭിമുഖ്യം ദുവാലിയറുടെ രാഷ്ട്രീയ പ്രവേശനത്തിനു പ്രേരകമായി. 1946-ല്‍ ഹെയ്തിയുടെ പ്രസിഡന്റായി സ്ഥാനമേറ്റ ഇസ്റ്റീം, ദുവാലിയറെ പൊതുജനാരോഗ്യവിഭാഗത്തിന്റെ തലവനായി നിയമിച്ചു.

ദുവാലിയര്‍, ഫ്രാന്‍സ്വ

1950-ല്‍ ഇസ്റ്റീമിനെ പുറത്താക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്ത പോള്‍ മക്ളോറിനെതിരെയുള്ള പ്രതിഷേധ പ്രസ്ഥാനത്തിനു നേതൃത്വം നല്കിയത് ദുവാലിയര്‍ ആയിരുന്നു. 1957-ല്‍ ആണ് ദുവാലിയര്‍ ഹെയ്തിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1961-ല്‍ ഇദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. 1964-ല്‍ ഇദ്ദേഹം ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ഹെയ്തിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം പ്രസിഡന്റ് പദവിയിലിരുന്നത് ഇദ്ദേഹമാണ്. സ്വേച്ഛാധിപതിയായി മാറിയ ദുവാലിയര്‍ ക്രൂരമായ പീഡനമുറകളാണ് പ്രതിയോഗികള്‍ക്കെതിരെ കൈക്കൊണ്ടത്. പുത്രനെ പിന്തുടര്‍ച്ചാവകാശിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ദുവാലിയര്‍ 1971 ജനു.-ല്‍ പ്രാബല്യത്തില്‍ വരുത്തി.

1971 ഏ. 21-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍