This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശവത്സര യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദശവത്സര യുദ്ധം സ്പെയിനിന്റെ കോളനി ഭരണത്തില്‍നിന്ന് സ്വാതന്...)
 
വരി 1: വരി 1:
-
ദശവത്സര യുദ്ധം
+
=ദശവത്സര യുദ്ധം=
-
സ്പെയിനിന്റെ കോളനി ഭരണത്തില്‍നിന്ന് സ്വാതന്ത്യ്രം നേടുന്നതിനായി ക്യൂബ നടത്തിയ പത്തുവര്‍ഷം നീണ്ടുനിന്ന യുദ്ധം (1868-78). ദുര്‍ഭരണവും അമിത നികുതികളുമായിരുന്നു കോളനിവാഴ്ചയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുവാന്‍ ക്യൂബന്‍ ജനതയെ പ്രേരിപ്പിച്ചത്.
+
സ്പെയിനിന്റെ കോളനി ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി ക്യൂബ നടത്തിയ പത്തുവര്‍ഷം നീണ്ടുനിന്ന യുദ്ധം (1868-78). ദുര്‍ഭരണവും അമിത നികുതികളുമായിരുന്നു കോളനിവാഴ്ചയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുവാന്‍ ക്യൂബന്‍ ജനതയെ പ്രേരിപ്പിച്ചത്.
-
  കിഴക്കന്‍ ക്യൂബയിലെ തോട്ടം ഉടമയായ കാര്‍ലോസ് മാനുവല്‍ ദ് സെസ്പീദ്സ് ആയിരുന്നു സ്പെയിനിനെതിരെയുള്ള യുദ്ധത്തിന് നേതൃത്വം നല്കിയത്. സ്പെയിനില്‍നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിച്ച ഇദ്ദേഹം 1868 ഒ. 10-ന് ബയോവ തലസ്ഥാനമായി ഒരു സ്വതന്ത്ര ക്യൂബന്‍ റിപ്പബ്ളിക്ക് സ്ഥാപിച്ചു. വിമതനീക്കത്തെ അടിച്ചമര്‍ത്തുവാന്‍ പ്രധാനമായും പുറത്തുനിന്നുള്ള സൈന്യത്തെയാണ് സ്പെയിന്‍ ആശ്രയിച്ചത്. സ്പെയിന്‍കാരുമായി നേര്‍ക്കുനേര്‍ യുദ്ധത്തിനു തുനിയാതെ ഒളിപ്പോരാട്ടം നടത്തിയ ക്യൂബന്‍ സേനയുടെ പ്രധാന പോരാട്ടവേദി കിഴക്കന്‍ ക്യൂബയായിരുന്നു. ഇരുവിഭാഗത്തിനും വ്യക്തമായ വിജയം നേടാന്‍ കഴിയാതിരുന്ന ഈ യുദ്ധത്തില്‍ ഏകദേശം രണ്ടുലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. പത്തുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ അര്‍സേനിയോ മാര്‍ട്ടിനെക് ദി കംബസ് (അൃലിെശീ ങമൃശിേലര റല ഇീാുമ) എന്ന സ്പാനിഷ് ജനറലിന്റെ മധ്യസ്ഥതയില്‍ വിപ്ളവകാരികള്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായി. ഇദ്ദേഹം വാഗ്ദാനംചെയ്ത ഭരണപരിഷ്കരണങ്ങള്‍ക്കു പുറമേ യുദ്ധം തുടര്‍ന്നുകൊണ്ടുപോകുന്നതിലുള്ള സംഘടനാപരമായ ദൌര്‍ബല്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായിരുന്നു യുദ്ധവിരാമത്തിന് വിപ്ളവകാരികളെ പ്രേരിപ്പിച്ചത്. 1895-ല്‍ പൊട്ടിപ്പുറപ്പെട്ട രണ്ടാം ക്യൂബന്‍ സ്വാതന്ത്യ്രസമരത്തിന്റെ മുന്നോടിയായിരുന്നു ഈ യുദ്ധം.
+
കിഴക്കന്‍ ക്യൂബയിലെ തോട്ടം ഉടമയായ കാര്‍ലോസ് മാനുവല്‍ ദ് സെസ്പീദ്സ് ആയിരുന്നു സ്പെയിനിനെതിരെയുള്ള യുദ്ധത്തിന് നേതൃത്വം നല്കിയത്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇദ്ദേഹം 1868 ഒ. 10-ന് ബയോവ തലസ്ഥാനമായി ഒരു സ്വതന്ത്ര ക്യൂബന്‍ റിപ്പബ്ലിക്ക് സ്ഥാപിച്ചു. വിമതനീക്കത്തെ അടിച്ചമര്‍ത്തുവാന്‍ പ്രധാനമായും പുറത്തുനിന്നുള്ള സൈന്യത്തെയാണ് സ്പെയിന്‍ ആശ്രയിച്ചത്. സ്പെയിന്‍കാരുമായി നേര്‍ക്കുനേര്‍ യുദ്ധത്തിനു തുനിയാതെ ഒളിപ്പോരാട്ടം നടത്തിയ ക്യൂബന്‍ സേനയുടെ പ്രധാന പോരാട്ടവേദി കിഴക്കന്‍ ക്യൂബയായിരുന്നു. ഇരുവിഭാഗത്തിനും വ്യക്തമായ വിജയം നേടാന്‍ കഴിയാതിരുന്ന ഈ യുദ്ധത്തില്‍ ഏകദേശം രണ്ടുലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. പത്തുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ അര്‍സേനിയോ മാര്‍ട്ടിനെക് ദി കംബസ് (Arsenico Martinec de Compas) എന്ന സ്പാനിഷ് ജനറലിന്റെ മധ്യസ്ഥതയില്‍ വിപ്ലവകാരികള്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായി. ഇദ്ദേഹം വാഗ്ദാനംചെയ്ത ഭരണപരിഷ്കരണങ്ങള്‍ക്കു പുറമേ യുദ്ധം തുടര്‍ന്നുകൊണ്ടുപോകുന്നതിലുള്ള സംഘടനാപരമായ ദൗര്‍ബല്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായിരുന്നു യുദ്ധവിരാമത്തിന് വിപ്ലവകാരികളെ പ്രേരിപ്പിച്ചത്. 1895-ല്‍ പൊട്ടിപ്പുറപ്പെട്ട രണ്ടാം ക്യൂബന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നോടിയായിരുന്നു ഈ യുദ്ധം.

Current revision as of 09:54, 20 മാര്‍ച്ച് 2009

ദശവത്സര യുദ്ധം

സ്പെയിനിന്റെ കോളനി ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി ക്യൂബ നടത്തിയ പത്തുവര്‍ഷം നീണ്ടുനിന്ന യുദ്ധം (1868-78). ദുര്‍ഭരണവും അമിത നികുതികളുമായിരുന്നു കോളനിവാഴ്ചയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുവാന്‍ ക്യൂബന്‍ ജനതയെ പ്രേരിപ്പിച്ചത്.

കിഴക്കന്‍ ക്യൂബയിലെ തോട്ടം ഉടമയായ കാര്‍ലോസ് മാനുവല്‍ ദ് സെസ്പീദ്സ് ആയിരുന്നു സ്പെയിനിനെതിരെയുള്ള യുദ്ധത്തിന് നേതൃത്വം നല്കിയത്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇദ്ദേഹം 1868 ഒ. 10-ന് ബയോവ തലസ്ഥാനമായി ഒരു സ്വതന്ത്ര ക്യൂബന്‍ റിപ്പബ്ലിക്ക് സ്ഥാപിച്ചു. വിമതനീക്കത്തെ അടിച്ചമര്‍ത്തുവാന്‍ പ്രധാനമായും പുറത്തുനിന്നുള്ള സൈന്യത്തെയാണ് സ്പെയിന്‍ ആശ്രയിച്ചത്. സ്പെയിന്‍കാരുമായി നേര്‍ക്കുനേര്‍ യുദ്ധത്തിനു തുനിയാതെ ഒളിപ്പോരാട്ടം നടത്തിയ ക്യൂബന്‍ സേനയുടെ പ്രധാന പോരാട്ടവേദി കിഴക്കന്‍ ക്യൂബയായിരുന്നു. ഇരുവിഭാഗത്തിനും വ്യക്തമായ വിജയം നേടാന്‍ കഴിയാതിരുന്ന ഈ യുദ്ധത്തില്‍ ഏകദേശം രണ്ടുലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. പത്തുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ അര്‍സേനിയോ മാര്‍ട്ടിനെക് ദി കംബസ് (Arsenico Martinec de Compas) എന്ന സ്പാനിഷ് ജനറലിന്റെ മധ്യസ്ഥതയില്‍ വിപ്ലവകാരികള്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായി. ഇദ്ദേഹം വാഗ്ദാനംചെയ്ത ഭരണപരിഷ്കരണങ്ങള്‍ക്കു പുറമേ യുദ്ധം തുടര്‍ന്നുകൊണ്ടുപോകുന്നതിലുള്ള സംഘടനാപരമായ ദൗര്‍ബല്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമായിരുന്നു യുദ്ധവിരാമത്തിന് വിപ്ലവകാരികളെ പ്രേരിപ്പിച്ചത്. 1895-ല്‍ പൊട്ടിപ്പുറപ്പെട്ട രണ്ടാം ക്യൂബന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നോടിയായിരുന്നു ഈ യുദ്ധം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍