This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധൂപനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ധൂപനം= ഔഷധദ്രവ്യങ്ങളും മറ്റും കത്തിച്ച് അതിന്റെ പുകമൂലം വസ്തുക്കളു...)
(ധൂപനം)
വരി 5: വരി 5:
അപസ്മാരത്തിനും ഉന്മാദരോഗങ്ങള്‍ക്കും ധൂപനം ഒരു ചികിത്സാക്രമമായി സ്വീകരിച്ചുവരുന്നു. ശിശുക്കള്‍ക്കുണ്ടാകുന്ന പല രോഗങ്ങളും ഗ്രഹോപദ്രവമായാണ് ആയുര്‍വേദം വിവരിച്ചുവരുന്നത്. ഒരുപക്ഷേ സൂക്ഷ്മാണുക്കളെ അതീത  ശക്തിയായി കണക്കാക്കി അവയെ പ്രതിരോധിക്കുവാന്‍ വേണ്ടിയാവാം ധൂപനം ഒരു ചികിത്സാക്രമമായി സ്വീകരിക്കപ്പെട്ടത്.  

-
സുശ്രുതത്തില്‍ അന്തരീക്ഷം ശുദ്ധമാകാന്‍ കോലരക്ക്, മഞ്ഞള്‍, അതിവിടയം, കടുക്ക, മുത്തങ്ങ, അരേണുകം,
+
സുശ്രുതത്തില്‍ അന്തരീക്ഷം ശുദ്ധമാകാന്‍ കോലരക്ക്, മഞ്ഞള്‍, അതിവിടയം, കടുക്ക, മുത്തങ്ങ, അരേണുകം,ഏലക്കായ്, പച്ചില, തകരം, ഞാവല്‍പ്പൂവ് തുടങ്ങിയ ദ്രവ്യങ്ങള്‍ ഇട്ടു പുകയ്ക്കാനും അഷ്ടാംഗഹൃദയത്തില്‍  ശിശുക്കുള്‍ക്കുണ്ടാകുന്ന ശകുനി, ഗ്രഹം തുടങ്ങിയ പകരുന്ന സ്വഭാവമുള്ള  രോഗങ്ങളില്‍ വയമ്പ്, കായം, അതിവിടയം, ഇന്തുപ്പ്, അത്തിതിപ്പലി, പാടത്താളി, പ്രതിവിഷം, കുരുമുളക് തുടങ്ങിയ ദ്രവ്യങ്ങള്‍കൊണ്ട് ധൂപനം  നടത്താനും ശസ്ത്രക്രിയ ചെയ്ത  വ്രണത്തില്‍ നെയ്യില്‍  കുഴച്ച ഗുഗ്ഗുലു, അകില്‍, കടുക്, കായം, ചെഞ്ചല്യം, ഇന്തുപ്പ്, വയമ്പ്, വേപ്പില തുടങ്ങിയ ദ്രവ്യങ്ങള്‍കൊണ്ട് ധൂപനം ചെയ്യാനും നിര്‍ദേശിക്കുന്നുണ്ട്.  
-
ഏലക്കായ്, പച്ചില, തകരം, ഞാവല്‍പ്പൂവ് തുടങ്ങിയ ദ്രവ്യങ്ങള്‍ ഇട്ടു പുകയ്ക്കാനും അഷ്ടാംഗഹൃദയത്തില്‍  ശിശുക്കുള്‍ക്കുണ്ടാകുന്ന ശകുനി, ഗ്രഹം തുടങ്ങിയ പകരുന്ന സ്വഭാവമുള്ള  രോഗങ്ങളില്‍ വയമ്പ്, കായം, അതിവിടയം, ഇന്തുപ്പ്, അത്തിതിപ്പലി, പാടത്താളി, പ്രതിവിഷം, കുരുമുളക് തുടങ്ങിയ ദ്രവ്യങ്ങള്‍കൊണ്ട് ധൂപനം  നടത്താനും ശസ്ത്രക്രിയ ചെയ്ത  വ്രണത്തില്‍ നെയ്യില്‍  കുഴച്ച ഗുഗ്ഗുലു, അകില്‍, കടുക്, കായം, ചെഞ്ചല്യം, ഇന്തുപ്പ്, വയമ്പ്, വേപ്പില തുടങ്ങിയ ദ്രവ്യങ്ങള്‍കൊണ്ട് ധൂപനം ചെയ്യാനും നിര്‍ദേശിക്കുന്നുണ്ട്.  
+
[[Image:doopam.png|200x200px|right|thumb|ധൂപന മാതൃകകള്‍]]
-
 
+
ഈ ധൂപനങ്ങളിലെല്ലാം പൊതുവായിക്കാണുന്ന ദ്രവ്യങ്ങളാണ് കടുക്, വേപ്പില, ഗുഗ്ഗുലു, അകില്‍, ദേവതാരം, കൊട്ടം, ഗന്ധകം, കര്‍പ്പൂരം, വയമ്പ്, സാമ്പ്രാണി, അറബിക്കുന്തിരിക്കം, പാമ്പിന്റെ തൊലി, ഇന്തുപ്പ്, കോലരക്ക്, കരഞ്ജം, പച്ചില, മുത്തങ്ങ തുടങ്ങിയവ. ഈ ദ്രവ്യങ്ങള്‍ക്കെല്ലാം അണുനാശക

07:15, 17 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധൂപനം

ഔഷധദ്രവ്യങ്ങളും മറ്റും കത്തിച്ച് അതിന്റെ പുകമൂലം വസ്തുക്കളും ശരീരവും അന്തരീക്ഷവും മറ്റും അണുവിമുക്തവും ശുദ്ധവും സുഗന്ധപൂരിതവുമാക്കുന്ന കര്‍മം. ഇപ്രകാരം രോഗകാരകങ്ങളായ സൂക്ഷ്മാണുക്കളില്‍നിന്നും കൊതുക് തുടങ്ങിയ ചെറു പ്രാണികളില്‍ നിന്നും ഗൃഹവും പരിസരവും സംരക്ഷിക്കപ്പെടുന്നു. വ്രണം, ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ശസ്ത്രങ്ങള്‍, പഞ്ഞി, ബാന്‍ഡേജ്, തുണി, പകര്‍ച്ചസ്വഭാവമുള്ള രോഗം ബാധിച്ച രോഗികള്‍ കിടക്കുന്ന മുറി എന്നിവയൊക്കെ വിവിധ ദ്രവ്യങ്ങള്‍കൊണ്ട് ധൂപനം ചെയ്യാറുണ്ട്.

അപസ്മാരത്തിനും ഉന്മാദരോഗങ്ങള്‍ക്കും ധൂപനം ഒരു ചികിത്സാക്രമമായി സ്വീകരിച്ചുവരുന്നു. ശിശുക്കള്‍ക്കുണ്ടാകുന്ന പല രോഗങ്ങളും ഗ്രഹോപദ്രവമായാണ് ആയുര്‍വേദം വിവരിച്ചുവരുന്നത്. ഒരുപക്ഷേ സൂക്ഷ്മാണുക്കളെ അതീത ശക്തിയായി കണക്കാക്കി അവയെ പ്രതിരോധിക്കുവാന്‍ വേണ്ടിയാവാം ധൂപനം ഒരു ചികിത്സാക്രമമായി സ്വീകരിക്കപ്പെട്ടത്.

സുശ്രുതത്തില്‍ അന്തരീക്ഷം ശുദ്ധമാകാന്‍ കോലരക്ക്, മഞ്ഞള്‍, അതിവിടയം, കടുക്ക, മുത്തങ്ങ, അരേണുകം,ഏലക്കായ്, പച്ചില, തകരം, ഞാവല്‍പ്പൂവ് തുടങ്ങിയ ദ്രവ്യങ്ങള്‍ ഇട്ടു പുകയ്ക്കാനും അഷ്ടാംഗഹൃദയത്തില്‍ ശിശുക്കുള്‍ക്കുണ്ടാകുന്ന ശകുനി, ഗ്രഹം തുടങ്ങിയ പകരുന്ന സ്വഭാവമുള്ള രോഗങ്ങളില്‍ വയമ്പ്, കായം, അതിവിടയം, ഇന്തുപ്പ്, അത്തിതിപ്പലി, പാടത്താളി, പ്രതിവിഷം, കുരുമുളക് തുടങ്ങിയ ദ്രവ്യങ്ങള്‍കൊണ്ട് ധൂപനം നടത്താനും ശസ്ത്രക്രിയ ചെയ്ത വ്രണത്തില്‍ നെയ്യില്‍ കുഴച്ച ഗുഗ്ഗുലു, അകില്‍, കടുക്, കായം, ചെഞ്ചല്യം, ഇന്തുപ്പ്, വയമ്പ്, വേപ്പില തുടങ്ങിയ ദ്രവ്യങ്ങള്‍കൊണ്ട് ധൂപനം ചെയ്യാനും നിര്‍ദേശിക്കുന്നുണ്ട്.

ധൂപന മാതൃകകള്‍

ഈ ധൂപനങ്ങളിലെല്ലാം പൊതുവായിക്കാണുന്ന ദ്രവ്യങ്ങളാണ് കടുക്, വേപ്പില, ഗുഗ്ഗുലു, അകില്‍, ദേവതാരം, കൊട്ടം, ഗന്ധകം, കര്‍പ്പൂരം, വയമ്പ്, സാമ്പ്രാണി, അറബിക്കുന്തിരിക്കം, പാമ്പിന്റെ തൊലി, ഇന്തുപ്പ്, കോലരക്ക്, കരഞ്ജം, പച്ചില, മുത്തങ്ങ തുടങ്ങിയവ. ഈ ദ്രവ്യങ്ങള്‍ക്കെല്ലാം അണുനാശക

ശക്തിയുള്ളതാണ്.

കൊപ്രാപ്പുരയില്‍ ഗന്ധകം പുകയ്ക്കുന്നതുകൊണ്ട് കൊപ്രയില്‍ പൂപ്പല്‍ ഉണ്ടാകാതെ സൂക്ഷിക്കുകയും കൊതുകുതിരികള്‍ കത്തിച്ച് ആ പുകകൊണ്ട് കൊതുകിനെ അകറ്റുകയും ചെയ്യുന്നത് നിത്യജീവിതത്തില്‍ നമുക്ക് അനുഭവവേദ്യമായ കാര്യങ്ങളാണ്. ആരാധനാലയങ്ങളിലും അനുഷ്ഠാന സന്ദര്‍ഭങ്ങളിലും കുന്തിരിക്കം, അഷ്ടഗന്ധം തുടങ്ങിയവ ഉപയോഗിച്ച് ധൂപനം പതിവുണ്ട്.

(ഡോ. നേശമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B5%82%E0%B4%AA%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍