This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നച്ചെലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നച്ചെലി= Shrew ഏറ്റവുംവലുപ്പം കുറഞ്ഞ സസ്തനി. ഇന്‍സെക്റ്റിവോറ (Insec...)
 
വരി 5: വരി 5:
170-ല്‍ അധികം ഇനം നച്ചെലികളുണ്ട്. ആസ്റ്റ്രേലിയയിലും ധ്രുവപ്രദേശങ്ങളിലും നച്ചെലികള്‍ കാണപ്പെടുന്നില്ല. നച്ചെലികളെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു: ചുവന്ന പല്ലുള്ളവയും വെളുത്ത പല്ലുള്ളവയും. യൂറോപ്പിലും ഏഷ്യയിലും സാധാരണ കാണുന്നത് ചുവന്ന പല്ലുകളുള്ള ഇനത്തെയാണ്. ഇവ എലികളോട് രൂപസാദൃശ്യമുള്ളവയാണെങ്കിലും ഇവയുടെ കണ്ണുകളും ചെവികളും എലികളുടേതിനേക്കാള്‍ വലുപ്പം കുറഞ്ഞതാണ്. ഇവയുടെ ശരീരം 10-12 സെ.മീ-ഉം വാല്‍ മൂന്നര സെന്റിമീറ്ററോളവും നീളമുള്ളതാണ്. മുമ്പോട്ടു തള്ളിനില്ക്കുന്ന മോന്തയില്‍ നീളം കൂടിയ മീശരോമങ്ങളുണ്ടായിരിക്കും. ഇവയുടെ പുറംഭാഗത്തിന് ചാരമോ തവിട്ടോ നിറവും ഉദരഭാഗത്തിന് മങ്ങിയ വെളുപ്പുനിറവുമായിരിക്കും. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്നയിനം  നച്ചെലികള്‍ ചുവന്ന പല്ലുകളുള്ളവയും വാലിനു നീളം കുറഞ്ഞവയും പ്രജനനകാലത്ത് വാല്‍ വീര്‍ത്തുവരുന്നവയുമാണ്. ജല നച്ചെലി(water shrew)യുടെ ശരീരം 15-18 സെന്റിമീറ്ററും വാല്‍ 4-6 സെന്റിമീറ്ററും നീളമുള്ളതാണ്.

-
 
+
[[Image:2189 greater whit.png|200px|left|thumb|ചെറിയ ഇനം നച്ചെലി]]
 +
[[Image:2189A Water Shrew .png|200px|left|thumb|ജല നച്ചെലി]]
പുല്ലുകള്‍ക്കിടയില്‍ തുരങ്കങ്ങളുണ്ടാക്കി ജീവിക്കുന്നവയാണെങ്കിലും നച്ചെലികളെ തുരങ്കത്തിനു വെളിയിലോ പുല്ലുകള്‍ക്കിടയിലോ സാധാരണ കാണാറില്ല. ഇവ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദമാണ് ഇവയെ തിരിച്ചറിയാന്‍ സഹായകമാകുന്നത്. ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ ദുര്‍ഗന്ധമുള്ള ദ്രാവകം സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ഈ സ്രവം പൂച്ച, പാമ്പ് തുടങ്ങിയ ഇരപിടിയന്മാരില്‍നിന്ന് രക്ഷപെടാന്‍ നച്ചെലികളെ സഹായിക്കുന്നു.

Current revision as of 10:41, 16 മാര്‍ച്ച് 2009

നച്ചെലി

Shrew

ഏറ്റവുംവലുപ്പം കുറഞ്ഞ സസ്തനി. ഇന്‍സെക്റ്റിവോറ (Insectivora) ജന്തുഗോത്രത്തിലെ സോറിഡെ (Soridae) കുടുംബത്തില്‍പ്പെടുന്ന കീടഭോജിയാണിത്. ശാസ്ത്ര നാമം: സങ്കസ് സെറൂലിയസ് (Suncus caeruleus). നച്ചെലികള്‍ക്ക് എലികളോടു രൂപസാദൃശമുള്ളതിനാല്‍ പലപ്പോഴും ചുണ്ടെലികളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വീടുകളില്‍ കാണപ്പെടുന്ന സാധാരണ എലികളോട് ഇവയ്ക്ക് വംശഗതിപരമായി യാതൊരു ബന്ധവുമില്ല.

170-ല്‍ അധികം ഇനം നച്ചെലികളുണ്ട്. ആസ്റ്റ്രേലിയയിലും ധ്രുവപ്രദേശങ്ങളിലും നച്ചെലികള്‍ കാണപ്പെടുന്നില്ല. നച്ചെലികളെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു: ചുവന്ന പല്ലുള്ളവയും വെളുത്ത പല്ലുള്ളവയും. യൂറോപ്പിലും ഏഷ്യയിലും സാധാരണ കാണുന്നത് ചുവന്ന പല്ലുകളുള്ള ഇനത്തെയാണ്. ഇവ എലികളോട് രൂപസാദൃശ്യമുള്ളവയാണെങ്കിലും ഇവയുടെ കണ്ണുകളും ചെവികളും എലികളുടേതിനേക്കാള്‍ വലുപ്പം കുറഞ്ഞതാണ്. ഇവയുടെ ശരീരം 10-12 സെ.മീ-ഉം വാല്‍ മൂന്നര സെന്റിമീറ്ററോളവും നീളമുള്ളതാണ്. മുമ്പോട്ടു തള്ളിനില്ക്കുന്ന മോന്തയില്‍ നീളം കൂടിയ മീശരോമങ്ങളുണ്ടായിരിക്കും. ഇവയുടെ പുറംഭാഗത്തിന് ചാരമോ തവിട്ടോ നിറവും ഉദരഭാഗത്തിന് മങ്ങിയ വെളുപ്പുനിറവുമായിരിക്കും. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്നയിനം നച്ചെലികള്‍ ചുവന്ന പല്ലുകളുള്ളവയും വാലിനു നീളം കുറഞ്ഞവയും പ്രജനനകാലത്ത് വാല്‍ വീര്‍ത്തുവരുന്നവയുമാണ്. ജല നച്ചെലി(water shrew)യുടെ ശരീരം 15-18 സെന്റിമീറ്ററും വാല്‍ 4-6 സെന്റിമീറ്ററും നീളമുള്ളതാണ്.

ചെറിയ ഇനം നച്ചെലി
ജല നച്ചെലി

പുല്ലുകള്‍ക്കിടയില്‍ തുരങ്കങ്ങളുണ്ടാക്കി ജീവിക്കുന്നവയാണെങ്കിലും നച്ചെലികളെ തുരങ്കത്തിനു വെളിയിലോ പുല്ലുകള്‍ക്കിടയിലോ സാധാരണ കാണാറില്ല. ഇവ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദമാണ് ഇവയെ തിരിച്ചറിയാന്‍ സഹായകമാകുന്നത്. ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളില്‍ ദുര്‍ഗന്ധമുള്ള ദ്രാവകം സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ഈ സ്രവം പൂച്ച, പാമ്പ് തുടങ്ങിയ ഇരപിടിയന്മാരില്‍നിന്ന് രക്ഷപെടാന്‍ നച്ചെലികളെ സഹായിക്കുന്നു.

ചുവന്ന പല്ലുകളുള്ള നച്ചെലികള്‍ക്കും സാധാരണ നച്ചെലികള്‍ക്കും 15 മാസക്കാലമേ ആയുസ്സുള്ളൂ. കുള്ളന്‍ നച്ചെലി(pygmy shrew)കളും സാധാരണ നച്ചെലികളും മറ്റു ചില ഇനങ്ങളും മൂന്നുമണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു. രാത്രി കൂടുതല്‍ സമയവും ഇരതേടുന്ന ഇവയ്ക്ക് അധികസമയം ഭക്ഷണമില്ലാതെ ജീവിക്കാനാകില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ ഭക്ഷണം വൈകിയാല്‍ ഇവ ചത്തു പോകാനിടയാകുന്നു. അതിനാല്‍ ഇവ ജീവിതത്തിലെ ഏതാണ്ട് മുഴുവന്‍ സമയവും ഭക്ഷണം തേടി നടക്കുന്നു. അന്തരീക്ഷ താപനില കുറയുന്നതിനനുസരിച്ച് ഇവയ്ക്ക് ഭക്ഷണം ലഭ്യമാകേണ്ട കാലയളവിനും കുറവുവരുന്നു.

നച്ചെലികള്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രസവിക്കുന്നു. ഗര്‍ഭകാലം 13-21 ദിവസങ്ങളാണ്. ഒരു പ്രജനനകാലത്ത് 4-8 കുഞ്ഞുങ്ങളുണ്ടാകുന്നു. പിറന്ന് 18-21 ദിവസങ്ങള്‍ക്കു ശേഷമേ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുകയുള്ളൂ. മൂങ്ങ, കുറുക്കന്‍, മരപ്പട്ടി എന്നിവ നച്ചെലിക്കുഞ്ഞുങ്ങളെ പിടിച്ചു ഭക്ഷിക്കുന്നു. അതിനാല്‍ പ്രായപൂര്‍ത്തിയെത്തുന്നതിനുമുമ്പേ അധികം കുഞ്ഞുങ്ങളും നഷ്ടമാകുന്നു. പൂച്ചകളും നച്ചെലിക്കുഞ്ഞുങ്ങളെ പിടിക്കുമെങ്കിലും അവയെ ഭക്ഷിക്കാറില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍