This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമരുകശതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 13: വരി 13:
സ്തത്പ്രാതര്‍ഗുരുസന്നിധൌ നിഗദിതസ്തസ്യാതി-

-
                      മാത്രംവധൂഃ
+
മാത്രംവധൂഃ
വരി 28: വരി 28:
അമരുകന്റെ ഓരോ ശ്ളോകത്തിനും 100 പ്രബന്ധങ്ങളുടെ മൂല്യമുണ്ടെന്നര്‍ഥമുള്ള 'ഏകമേവാമരോശ്ളോകഃ' സത്പ്രബന്ധശതായചാ എന്നൊരു ശ്ളോകാര്‍ധം സംസ്കൃതാഭിജ്ഞന്‍മാര്‍ ഉദ്ധരിക്കാറുണ്ട്. മേല്പറഞ്ഞ നാല് പ്രാമാണിക വ്യാഖ്യാതാക്കള്‍ക്കു പുറമേ, ശങ്കരാചാര്യര്‍, ചതുര്‍ഭുജമിശ്രന്‍, നന്ദപാലന്‍, രവിചന്ദ്രന്‍, ഹരിഹരഭട്ടന്‍, ജ്ഞാനാനന്ദകലാധരസേനന്‍ തുടങ്ങി പലരും അമരുകശതകത്തിന് ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ഒടുവില്‍ പറഞ്ഞ കലാധരസേനന്റെ വ്യാഖ്യാനമനുസരിച്ച് അമരുകശതകത്തിലെ ഓരോ ശ്ളോകവും ശൃംഗാരപരമായ പ്രത്യക്ഷാര്‍ഥത്തിനു പുറമേ ആധ്യാത്മികമായ വിവക്ഷകള്‍ക്കുകൂടി വകതരുന്നു. പക്ഷേ, ദൂരാനീതമായ ഈ വ്യാഖ്യാനഭേദം സാധുവാണെന്ന് പ്രാമാണികന്‍മാരായ മറ്റ് ഭാഷ്യകാരന്‍മാര്‍ കരുതുന്നില്ല.

വിദേശഭാഷകളുടെ കൂട്ടത്തില്‍ ജര്‍മന്‍ഭാഷയിലാണ് അമരുകശതകത്തിന് ഒന്നിലധികം വിവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. ഷ്രോഡര്‍ അമരു മംഗൊബ്ളൂട്ടനി(അാമൃൌങമിഴീയഹൌലിേ)ലും ഹെര്‍ടല്‍ ഇന്‍ഡിഷ ഗെഡിഷ്റ്റി(കിറശരെവല ഏലറശരവ)ലും ഹാന്‍സ്ലിന്‍ഡാക് ഇംലന്‍ഡെ ദെര്‍ നിംഫായെന്‍ (കാഹമിറല ഉലൃ ച്യാുവമലി)ലും ഈ പ്രമാണഗ്രന്ഥത്തിന്റെ വൈശിഷ്ട്യം പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിലെ ശൃംഗാരസാഹിത്യത്തെപ്പറ്റിയുള്ള പല ജര്‍മന്‍ കൃതികളിലും ഇതില്‍നിന്ന് ധാരാളം ഉദ്ധരണികള്‍ കാണാം.
+
വിദേശഭാഷകളുടെ കൂട്ടത്തില്‍ ജര്‍മന്‍ഭാഷയിലാണ് അമരുകശതകത്തിന് ഒന്നിലധികം വിവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. ഷ്രോഡര്‍ അമരു മംഗൊബ്ളൂട്ടനി(Amaru-Mangobluten)ലും ഹെര്‍ടല്‍ ഇന്‍ഡിഷ ഗെഡിഷ്റ്റി(Indische Gedicht)ലും ഹാന്‍സ്ലിന്‍ഡാക് ഇംലന്‍ഡെ ദെര്‍ നിംഫായെന്‍ (Imlande Der Nymphaen)ലും ഈ പ്രമാണഗ്രന്ഥത്തിന്റെ വൈശിഷ്ട്യം പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിലെ ശൃംഗാരസാഹിത്യത്തെപ്പറ്റിയുള്ള പല ജര്‍മന്‍ കൃതികളിലും ഇതില്‍നിന്ന് ധാരാളം ഉദ്ധരണികള്‍ കാണാം.
മലയാളത്തില്‍ ഇതിനുള്ള പ്രസിദ്ധ വിവര്‍ത്തനം കേരളവര്‍മ വലിയകോയിത്തമ്പുരാന്റേതാണ് (രണ്ടാംപതിപ്പ്-1923, ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം). മലയാള നോവലിസ്റ്റായ ഒയ്യാരത്ത് ചന്തുമേനോന്റെ പത്നിയുടെ ആവശ്യപ്രകാരമാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന്

10:20, 23 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമരുകശതകം

അമരു, അല്ലെങ്കില്‍ അമരുകന്‍ എന്ന് പേരുള്ള ഒരു രാജാവ് രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നൂറു ശ്ളോകങ്ങളടങ്ങിയ ഒരു ശൃംഗാരകാവ്യം. ദിഗ്വിജയം കഴിഞ്ഞ് സര്‍വജ്ഞപീഠം കയറാന്‍ ആദിശങ്കരാചാര്യര്‍ കാശ്മീരത്തില്‍ ചെന്നപ്പോള്‍, രതിക്രീഡാപരമായ വൈദഗ്ധ്യം ഇദ്ദേഹത്തിനില്ലെന്ന് മറ്റ് പണ്ഡിതന്‍മാര്‍ ആക്ഷേപിച്ചുവെന്നും, ആ കുറവ് നികത്തുവാന്‍ സ്വാമികള്‍, മൃതനായ അമരുകരാജാവിന്റെ ജഡത്തില്‍ പരകായപ്രവേശവിദ്യമൂലം പ്രവേശിച്ച് രാജഭാര്യമാരുമായി സ്വച്ഛന്ദം രമിച്ച് കാമകലാനൈപുണ്യം നേടിയതിനുശേഷം രചിച്ച ശൃംഗാരരസപ്രധാനമായ കാവ്യമാണിതെന്നും ഒരു ഐതിഹ്യമുണ്ട്.

അമരുകശതകത്തിന്റെ പല പാഠങ്ങളും ഇന്നു ലഭ്യമാണ്. അവയില്‍ വേമഭൂപാലന്റെയും രാമാനന്ദനാഥന്റേയും ദാക്ഷിണാത്യപാഠവും, അര്‍ജുനവര്‍മന്റേയും ലോകസംഭവന്റേയും പശ്ചിമഭാരതീയപാഠവും ആണ് പ്രധാനമായവ. ഇവയ്ക്കു പുറമേ രാമരുദ്രന്‍, രുദ്രമഹാദേവന്‍ എന്നീ രണ്ട് വ്യാഖ്യാതാക്കളുടെ വകയായി ഓരോ പാഠഭേദം കൂടിയുണ്ട്. അമരുകശതകം എന്നുതന്നെയാണ് ഇവയ്ക്കെല്ലാം പേര് നല്കിയിരിക്കുന്നതെങ്കിലും ഇവയിലുള്ള ശ്ളോകങ്ങളുടെ സംഖ്യ 96-നും 115-നും ഇടയ്ക്ക് പല രീതിയില്‍ കാണുന്നു. പലവിധത്തില്‍ പൌര്‍വാപര്യമുള്ള 51 ശ്ളോകങ്ങള്‍ മാത്രമേ ഇവയിലെല്ലാം സമാനങ്ങളായുള്ളു.

ഈ പദ്യങ്ങളില്‍ ഏറിയകൂറും ശാര്‍ദൂലവിക്രീഡിത വൃത്തത്തിലാണ് നിബദ്ധമായിട്ടുള്ളത്; എന്നാല്‍ ഹരിണി, വസന്തതിലകം, ശിഖരിണി, സ്രഗ്ധര, ദ്രുതവിളംബിതം, മാലിനി, മന്ദാക്രാന്ത തുടങ്ങിയ വൃത്തങ്ങളിലുള്ള മുക്തകങ്ങളും ഇടയ്ക്ക് കാണാം. ജിവിതത്തിലെ രതിഭാവത്തിന് മാത്രമാണ് ഇതില്‍ പ്രാധാന്യം നല്കിയിട്ടുള്ളത്. കാമുകീകാമുകബന്ധം അത്യാകര്‍ഷകമായി വര്‍ണിക്കുന്നവയാണ് പദ്യങ്ങളെല്ലാം. ജീവിതത്തിന് സത്രീപുരുഷമാരുടെ പ്രേമസാക്ഷാത്കാരമല്ലാതെ മറ്റൊരു ലക്ഷ്യവും അര്‍ഥവും ഇല്ലെന്നാണ് കവിയുടെ അഭിപ്രായമെന്ന് ഓരോ പദ്യത്തിലും വ്യക്തമാണ്. അനായാസമായ പദഘടനയും ആസ്വാദ്യമായ അവതരണരീതിയുംകൊണ്ട് ആകര്‍ഷകമായ ഈ കൃതി സംസ്കൃതത്തിലെ ശൃംഗാരകാവ്യങ്ങളുടെ ഒരു മുന്നോടി എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. 'കാവ്യാമൃതം' നിറഞ്ഞതാണ് ഓരോ പദ്യവുമെന്ന ശ്ളാഘ ആനന്ദവര്‍ധനന്‍ അമരുകശതകത്തിന് നല്കിയിട്ടുണ്ട്.

'ദമ്പത്യോര്‍നിശിജല്പതോഃ ഗൃഹശുകേനാകര്‍ണിതം

യദ്വച-

സ്തത്പ്രാതര്‍ഗുരുസന്നിധൌ നിഗദിതസ്തസ്യാതി-

മാത്രംവധൂഃ

കര്‍ണാലംബിത പദ്മരാഗശകലം വിന്യസ്യചഞ്ചൂ

പുടേ

വ്രീഡാര്‍ത്താവിദധാതി ദാഡിമ ഫല വ്യാജേന-

വാഗ്ബന്ധനം'.

നിശാക്രീഡകളില്‍ കാമിനീകാമുകന്‍മാര്‍ നടത്തിയ ജല്പനങ്ങളെ അടുത്ത പ്രഭാതത്തില്‍ തത്തമ്മ മറ്റു ജനങ്ങളുടെ സാന്നിധ്യത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ വധുവിനുണ്ടായ വ്രീളാലസ്യങ്ങളെ ചമത്കാരോജ്ജ്വലമായി ആവിഷ്കരിക്കുന്ന ഒരു പദ്യമാണിത്.

അമരുകന്റെ ഓരോ ശ്ളോകത്തിനും 100 പ്രബന്ധങ്ങളുടെ മൂല്യമുണ്ടെന്നര്‍ഥമുള്ള 'ഏകമേവാമരോശ്ളോകഃ' സത്പ്രബന്ധശതായചാ എന്നൊരു ശ്ളോകാര്‍ധം സംസ്കൃതാഭിജ്ഞന്‍മാര്‍ ഉദ്ധരിക്കാറുണ്ട്. മേല്പറഞ്ഞ നാല് പ്രാമാണിക വ്യാഖ്യാതാക്കള്‍ക്കു പുറമേ, ശങ്കരാചാര്യര്‍, ചതുര്‍ഭുജമിശ്രന്‍, നന്ദപാലന്‍, രവിചന്ദ്രന്‍, ഹരിഹരഭട്ടന്‍, ജ്ഞാനാനന്ദകലാധരസേനന്‍ തുടങ്ങി പലരും അമരുകശതകത്തിന് ഭാഷ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ഒടുവില്‍ പറഞ്ഞ കലാധരസേനന്റെ വ്യാഖ്യാനമനുസരിച്ച് അമരുകശതകത്തിലെ ഓരോ ശ്ളോകവും ശൃംഗാരപരമായ പ്രത്യക്ഷാര്‍ഥത്തിനു പുറമേ ആധ്യാത്മികമായ വിവക്ഷകള്‍ക്കുകൂടി വകതരുന്നു. പക്ഷേ, ദൂരാനീതമായ ഈ വ്യാഖ്യാനഭേദം സാധുവാണെന്ന് പ്രാമാണികന്‍മാരായ മറ്റ് ഭാഷ്യകാരന്‍മാര്‍ കരുതുന്നില്ല.

വിദേശഭാഷകളുടെ കൂട്ടത്തില്‍ ജര്‍മന്‍ഭാഷയിലാണ് അമരുകശതകത്തിന് ഒന്നിലധികം വിവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. ഷ്രോഡര്‍ അമരു മംഗൊബ്ളൂട്ടനി(Amaru-Mangobluten)ലും ഹെര്‍ടല്‍ ഇന്‍ഡിഷ ഗെഡിഷ്റ്റി(Indische Gedicht)ലും ഹാന്‍സ്ലിന്‍ഡാക് ഇംലന്‍ഡെ ദെര്‍ നിംഫായെന്‍ (Imlande Der Nymphaen)ലും ഈ പ്രമാണഗ്രന്ഥത്തിന്റെ വൈശിഷ്ട്യം പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഭാരതത്തിലെ ശൃംഗാരസാഹിത്യത്തെപ്പറ്റിയുള്ള പല ജര്‍മന്‍ കൃതികളിലും ഇതില്‍നിന്ന് ധാരാളം ഉദ്ധരണികള്‍ കാണാം.

മലയാളത്തില്‍ ഇതിനുള്ള പ്രസിദ്ധ വിവര്‍ത്തനം കേരളവര്‍മ വലിയകോയിത്തമ്പുരാന്റേതാണ് (രണ്ടാംപതിപ്പ്-1923, ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം). മലയാള നോവലിസ്റ്റായ ഒയ്യാരത്ത് ചന്തുമേനോന്റെ പത്നിയുടെ ആവശ്യപ്രകാരമാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന്

'സുമതികള്‍ മണി ചന്തുമേനവന്‍തന്‍

കമനിമനീഷിണി ലക്ഷ്മി ചൊല്കയാലേ

അമരുകശതകം മണിപ്രവാളം

കിമപി ചമച്ചിതു ഭാഷയായി ഞാനും'

എന്നുള്ള വിവര്‍ത്തകന്റെ ആമുഖം വ്യക്തമാക്കുന്നു. അമരുകശതകത്തിന് ഒരു ഭാഷാവ്യാഖ്യാനം കൈക്കുളങ്ങര രാമവാരിയര്‍ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍