This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേശായി, ഭൂലാഭായ് (1877 - 1946)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 2: | വരി 2: | ||
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1877 ഒ. 13-ന് ഗുജറാത്തിലെ ബല്‍സാറില്‍ ജനിച്ചു. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ കോളജിലെ ബിരുദപഠനത്തിനുശേഷം അഹമ്മദാബാദിലെ ഗുജറാത്ത് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. ഈ കാലയളവില്‍ നിയമബിരുദം നേടിയതോടെ അഭിഭാഷകവൃത്തി സ്വീകരിച്ചു (1905). വിഷയങ്ങള്‍ അപഗ്രഥിക്കുന്നതിനുള്ള സാമര്‍ഥ്യവും ഭാഷാപ്രാവീണ്യവുംകൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച അഭിഭാഷകനായി ദേശായി കീര്‍ത്തി നേടി. | ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1877 ഒ. 13-ന് ഗുജറാത്തിലെ ബല്‍സാറില്‍ ജനിച്ചു. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ കോളജിലെ ബിരുദപഠനത്തിനുശേഷം അഹമ്മദാബാദിലെ ഗുജറാത്ത് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. ഈ കാലയളവില്‍ നിയമബിരുദം നേടിയതോടെ അഭിഭാഷകവൃത്തി സ്വീകരിച്ചു (1905). വിഷയങ്ങള്‍ അപഗ്രഥിക്കുന്നതിനുള്ള സാമര്‍ഥ്യവും ഭാഷാപ്രാവീണ്യവുംകൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച അഭിഭാഷകനായി ദേശായി കീര്‍ത്തി നേടി. | ||
- | + | [[Image:1884 Jawaharlal Nehru, Bhulabhai Desai and Babu Rajendra Pra.jpg|200px|left|thumb|ഭൂലാഭായ് ദേശായി(നടുവില്‍) നെഹ്റു,രാജേന്ദ്രപ്രസാദ് എന്നിവരോടൊപ്പം]] | |
ഹോം റൂള്‍ ലീഗുമായി ബന്ധപ്പെട്ടുകൊണ്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെങ്കിലും ദേശായി പിന്നീട് ലിബറല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ബര്‍ദോലി സത്യഗ്രഹത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ ഉന്നയിച്ച പരാതികളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തമായ കമ്മിറ്റിക്കു മുമ്പാകെ കര്‍ഷകര്‍ക്കുവേണ്ടി വാദിച്ചതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. രാജ്യത്തെ ഏറ്റവും നല്ല അഭിഭാഷകരില്‍ ഒരാളായ ദേശായിതന്നെ കേസ് വാദിക്കണമെന്ന ഗാന്ധിജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹം കേസ് ഏറ്റെടുത്തത്. ദേശായിയുടെ ശക്തമായ വാദമുഖം പരിഗണിച്ച് അന്യായമായി ചുമത്തിയ നികുതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. | ഹോം റൂള്‍ ലീഗുമായി ബന്ധപ്പെട്ടുകൊണ്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെങ്കിലും ദേശായി പിന്നീട് ലിബറല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ബര്‍ദോലി സത്യഗ്രഹത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ ഉന്നയിച്ച പരാതികളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തമായ കമ്മിറ്റിക്കു മുമ്പാകെ കര്‍ഷകര്‍ക്കുവേണ്ടി വാദിച്ചതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. രാജ്യത്തെ ഏറ്റവും നല്ല അഭിഭാഷകരില്‍ ഒരാളായ ദേശായിതന്നെ കേസ് വാദിക്കണമെന്ന ഗാന്ധിജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹം കേസ് ഏറ്റെടുത്തത്. ദേശായിയുടെ ശക്തമായ വാദമുഖം പരിഗണിച്ച് അന്യായമായി ചുമത്തിയ നികുതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. | ||
Current revision as of 09:40, 14 മാര്‍ച്ച് 2009
ദേശായി, ഭൂലാഭായ് (1877 - 1946)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1877 ഒ. 13-ന് ഗുജറാത്തിലെ ബല്‍സാറില്‍ ജനിച്ചു. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ കോളജിലെ ബിരുദപഠനത്തിനുശേഷം അഹമ്മദാബാദിലെ ഗുജറാത്ത് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. ഈ കാലയളവില്‍ നിയമബിരുദം നേടിയതോടെ അഭിഭാഷകവൃത്തി സ്വീകരിച്ചു (1905). വിഷയങ്ങള്‍ അപഗ്രഥിക്കുന്നതിനുള്ള സാമര്‍ഥ്യവും ഭാഷാപ്രാവീണ്യവുംകൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച അഭിഭാഷകനായി ദേശായി കീര്‍ത്തി നേടി.
ഹോം റൂള്‍ ലീഗുമായി ബന്ധപ്പെട്ടുകൊണ്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെങ്കിലും ദേശായി പിന്നീട് ലിബറല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. ബര്‍ദോലി സത്യഗ്രഹത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ ഉന്നയിച്ച പരാതികളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തമായ കമ്മിറ്റിക്കു മുമ്പാകെ കര്‍ഷകര്‍ക്കുവേണ്ടി വാദിച്ചതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. രാജ്യത്തെ ഏറ്റവും നല്ല അഭിഭാഷകരില്‍ ഒരാളായ ദേശായിതന്നെ കേസ് വാദിക്കണമെന്ന ഗാന്ധിജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹം കേസ് ഏറ്റെടുത്തത്. ദേശായിയുടെ ശക്തമായ വാദമുഖം പരിഗണിച്ച് അന്യായമായി ചുമത്തിയ നികുതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി.
1930-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ദേശായി സ്വദേശി പ്രസ്ഥാനത്തിനു ശക്തി പകരുന്നതിനായി മുംബൈയില്‍ സ്വദേശി സഭ സ്ഥാപിച്ചു. ഇവയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1932-ല്‍ അറസ്റ്റിലായ ഇദ്ദേഹം 1933-ലാണ് മോചിതനായത്. 1934-ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അതേവര്‍ഷംതന്നെ കേന്ദ്ര നിയമനിര്‍മാണ സഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയാണ് ഇദ്ദേഹം നിര്‍വഹിച്ചത്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അഹിംസാസിദ്ധാന്തം പ്രായോഗികമാകുന്നുള്ളൂ എന്ന പക്ഷക്കാരനായിരുന്നെങ്കിലും ഗാന്ധിജിയുടെ വ്യക്തിഗത സത്യഗ്രഹം ഉള്‍ പ്പെടെയുള്ള സഹനസമരങ്ങളില്‍ ദേശായി പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ എല്ലാ രാഷ്ട്രീയകക്ഷിനേതാക്കളെയും ചേര്‍ത്ത് വൈസ്രോയിയുടെ നേതൃത്വത്തില്‍ ഒരു ഇടക്കാല ഗവണ്മെന്റ് രൂപവത്കരിക്കുവാന്‍ ക്യാബിനറ്റ് മിഷന്‍ ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ എന്ന നിലയില്‍ കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനും തുല്യ പ്രാതിനിധ്യം അനുവദിക്കണമെന്ന ധാരണയില്‍ ദേശായിയും ലിയാഖത് അലി ഖാനും എത്തിച്ചേര്‍ന്നു. 'ദേശായി-ലിയാഖത് പാക്റ്റ്' എന്ന പേരില്‍ അറിയപ്പെട്ട ഈ കരാര്‍ ഗാന്ധിജിയുടെ സമ്മതത്തോടെയാണ് നിലവില്‍വന്നത്. എന്നാല്‍ ഗാന്ധിജിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഖാനുമായി ദേശായി ധാരണയിലെത്തിയതെന്ന് ആരോപണമുണ്ടായി. ഇതിന്റെ പേരില്‍ ഇടക്കാല ഗവണ്മെന്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ് ഉള്‍ പ്പെടുത്തിയില്ല. 1945-ല്‍ ഇന്ത്യന്‍ ദേശീയസേനയിലെ ഓഫീസര്‍മാരെ പട്ടാള കോടതിയില്‍ വിചാരണ ചെയ്യാന്‍ ഗവണ്മെന്റ് തീരുമാനിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ അഭ്യര്‍ഥന മാനിച്ച് ഓഫീസര്‍മാര്‍ക്കുവേണ്ടി വാദിക്കുവാന്‍ ദേശായി തയ്യാറായി. പ്രതികളുടെ പ്രധാന ഡിഫന്‍സ് കൌണ്‍സല്‍ ആയിരുന്നു ദേശായി. ഇദ്ദേഹത്തിന്റെ വാദം ഇംഗ്ലീഷ് അഭിഭാഷകവൃത്തിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി പരിഗണിക്കപ്പെട്ടു.
1946 മേയ് 6-ന് ദേശായി അന്തരിച്ചു.