This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നഞ്ചീയര് (16-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =നഞ്ചീയര് (16-ാം ശ.) = തമിഴ് ഭക്തകവി. പതിനാറാം നൂറ്റാണ്ടില്‍ ജീവി...)
അടുത്ത വ്യത്യാസം →
08:13, 14 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
=നഞ്ചീയര് (16-ാം ശ.) = തമിഴ് ഭക്തകവി. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു. യഥാര്‍ഥനാമം മാധവാചാര്യ എന്നാണ്. ശ്രീരംഗനാഥന് എന്നും പേരുണ്ട്.
ഭട്ടരുടെ ശിഷ്യന് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശ്രീരംഗരാജസ്തവം, ഗുണരത്നയോഗം, സഹസ്രനാമ പാഠ്യം, ക്രിയാദീപം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങള്‍ രചിച്ച തൊല്കാപ്പിയ പണ്ഡിതനായ പരാശരഭട്ടരാണ് ഈ ഗുരു. ഭട്ടരുടെ പാണ്ഡിത്യത്തിന്റെയും സ്നേഹത്തിന്റെയും സ്വാധീനത്താല്‍ സന്ന്യാസം സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ ശിഷ്യന് എന്ന അര്‍ഥത്തില്‍ 'ചീയര്‍' എന്നും പ്രത്യേക പ്രീതിയാല്‍ 'നംചീയര്' (നമ്മുടെ ശിഷ്യന്) എന്നും വിളിക്കപ്പെട്ടു. ക്രമേണ 'നഞ്ചീയര്' എന്ന പേരില്‍ പ്രശസ്തി നേടി.
തിരുനാരായണപുരമാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം. മൈസൂറിനടുത്ത് മേനാട്ടില്‍ സകലവിധ സമ്പദ്സമൃദ്ധിയോടുംകൂടി വസിച്ചുവരവേയാണ് ഭട്ടരുടെ ശിഷ്യത്വം സീകരിച്ച് സന്ന്യാസിയായി മാറിയത് എന്നു പറയപ്പെടുന്നു. ദീര്‍ഘകാലം തിരുവരങ്കത്ത് (ശ്രീരംഗം) താമസിച്ചിരുന്നതായി രേഖകളില്‍ കാണുന്നു.
തിരുവായ്മൊഴി എന്ന കൃതിക്ക് ഒമ്പതിനായിരപ്പടി എന്ന വ്യാഖ്യാനം രചിച്ചുകഴിഞ്ഞതോടെ 'വേദാന്തി' എന്നുള്ള വിശേഷണനാമം ലഭിച്ചു. തിരുപ്പാവൈയ്ക്കു ഈരായിരപ്പടി എന്ന വ്യാഖ്യാനം, തിരുവന്താദികള്, കണ്ണിനുള്ചിറുത്താമ്പ്, തിരുപ്പല്ലാണ്ട് എന്നിവയ്ക്കു വ്യാഖ്യാനങ്ങള്‍, രഹസ്യത്രയം എന്ന ഗ്രന്ഥത്തിന്റെ ഭാഷ്യമായി നൂറ്റെട്ടുശരണാഗതി, സത്യവ്യാഖ്യാനം, തിരുപ്പണി എഴിച്ചിഉരൈ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു പില്ക്കാലത്തു പ്രസിദ്ധനായിത്തീര്‍ന്ന 'നംപിള്ളൈ' എന്ന സാഹിത്യാചാര്യന്.
(വിശ്വന് കൊല്ലങ്കോട്)