This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നജാഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നജാഫ്= Najaf ഇറാക്കിലെ നജാഫ് ഗവര്‍ണറേറ്റിലുള്ള ഒരു നഗരം. ഷിയാ മ...)
അടുത്ത വ്യത്യാസം →

08:10, 14 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

നജാഫ്

Najaf


ഇറാക്കിലെ നജാഫ് ഗവര്‍ണറേറ്റിലുള്ള ഒരു നഗരം. ഷിയാ മുസ്ലിങ്ങള്‍ പുണ്യസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളില്‍ ഒന്നാണ് നജാഫ്. കര്‍ബലയാണ് രണ്ടാമത്തെ നഗരം. മഷദ്-അലി (Mashad-Ali) എന്നും നജാഫ് നഗരം അറിയപ്പെടുന്നു. കര്‍ബല നഗരത്തില്‍നിന്ന് 77 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് നഗരത്തിന്റെ സ്ഥാനം. യൂഫ്രട്ടിസ് നദിയുടെ പടിഞ്ഞാറന്‍ കൈവഴിക്കടുത്ത് സ്ഥിതിചെയ്യുന്ന നജാഫ് ഇറാക്കിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഗവര്‍ണറേറ്റിന്റെ വിസ്തീര്‍ണം: 28,824 ച.കി.മീ.

എട്ടാം ശ.-ത്തില്‍ ഹാറുണ്‍-അല്‍-റഷീദ് ഖലിഫ സ്ഥാപിച്ച ഈ നഗരം മുഹമ്മദ് നബിയുടെ മരുമകന്‍ അലിയുടെ ശവകുടീരത്തിനു ചുറ്റുമായാണ് വ്യാപിച്ചിരിക്കുന്നത്. ഷിയാ മുസ്ലിങ്ങളുടെ പ്രധാന ആരാധനാലയമാണ് പ്രസ്തുത ശവകുടീരം. 1991-ലെ ഗള്‍ഫ് യുദ്ധവും 2003-ലെ യു.എസ്. അധിനിവേശവും നഗരത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%9C%E0%B4%BE%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍