This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗര ഭൂമിശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: നഗര ഭൂമിശാസ്ത്രം ഡൃയമി ഏലീഴൃമുവ്യ കാര്‍ഷികേതരവും ഉത്പാദന-സേവനപരവു...)
അടുത്ത വ്യത്യാസം →

12:13, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

നഗര ഭൂമിശാസ്ത്രം

ഡൃയമി ഏലീഴൃമുവ്യ

കാര്‍ഷികേതരവും ഉത്പാദന-സേവനപരവുമായ ധര്‍മങ്ങളെ ആശ്രയിച്ച് ഉപജീവനം നിര്‍വഹിക്കുന്ന നിബിഡ (റലിലെ) അധിവാസങ്ങളുടെ വിശിഷ്യാ, പട്ടണങ്ങളുടെയും നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെ സംബന്ധിച്ച വിജ്ഞാനശാഖ. ഇതിന്റെ പരിധിയില്‍പ്പെടുന്ന വിഷയങ്ങളില്‍ കൃഷി തുടങ്ങിയ അടിസ്ഥാന വൃത്തികളെ ഉള്‍പ്പെടുത്താറില്ല. നഗരാധിവാസങ്ങളുടെ സ്രോതസ്സ്, സ്ഥാനം, ഭൂവിവരണം, അവസ്ഥിതി, വളര്‍ച്ച, കര്‍മസരണി, സമാന അധിവാസങ്ങളുമായുള്ള പരസ്പരബന്ധം, സ്വാധീന മേഖല തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രപഠനത്തിലാണ് 'നഗരഭൂമിശാസ്ത്രം' ഊന്നല്‍ നല്കുന്നത്.

  ഉത്പാദന-സേവനമേഖലകളിലുള്ള വികാസത്തെയും മേല്ക്കോയ്മയെയുമാണ് 'നഗര' എന്ന വിശേഷണം ദ്യോതിപ്പിക്കുന്നത്. ആധുനിക വിവക്ഷയില്‍, ഈവിധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായുള്ളതും ഭൂരിപക്ഷം ജനങ്ങള്‍ അവയെമാത്രം ആശ്രയിക്കുന്നതുമായ മേഖലകളുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ച്, അവയുടെ ഭരണം പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ സംവിധാനം ചെയ്യപ്പെടുമ്പോഴാണ് പ്രസക്ത മേഖല 'നഗരം' എന്ന ഗണത്തില്‍പ്പെടുന്നത്. ജനപ്പെരുപ്പം, ഭൂവിസ്തൃതി, സാങ്കേതിക സൌകര്യങ്ങളുടെ തികവ് എന്നിവയെ അവലംബിച്ച് ഈദൃശമേഖലകള്‍ക്ക് പട്ടണം (ീംി), നഗരം (രശ്യ), മാനഗരം (ാലൃീുീഹശ), നഗരസമുച്ചയം (രീിൌൃയമശീിേ) എന്നിങ്ങനെ വികസനത്തിന് ആനുപാതികമായ വിശേഷണം നല്കപ്പെട്ടുവരുന്നു.
  നഗരങ്ങളുടെ സ്ഥിതിവിവരങ്ങള്‍, വികാസദിശ, നിര്‍മാണ സംവിധാനം, വാസ്തുസവിശേഷതകള്‍, ജനവിതരണ ക്രമം, ഉത്പാദന മേഖലകള്‍, വ്യാപാര-വിപണനകേന്ദ്രങ്ങള്‍, ചികിത്സാലയങ്ങളും ശുചിത്വസംവിധാനവും, വിദ്യാലയങ്ങളും വിദ്യാകേന്ദ്രങ്ങളും, ക്രമസമാധാന വ്യവസ്ഥ, ഉല്ലാസസൌകര്യങ്ങള്‍, സഞ്ചാര-വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ തുടങ്ങിയവയൊക്കെ നഗരഭൂമിശാസ്ത്രത്തിന്റെ പഠനപരിധിക്കുള്ളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നഗരവത്കരണം (ൌൃയമിശ്വമശീിേ) എന്ന പ്രക്രിയയിലെ മുഖ്യ പ്രാചലം (ുൃശാല ുമൃമാലലൃേ) ജനസംഖ്യാവര്‍ധനവാണ്. ജനപ്പെരുപ്പത്തിന്റെ തോതിനോടു കൂടിനില്ക്കത്തക്കവണ്ണം തൊഴിലവസരങ്ങളിലും ഉപജീവനമാര്‍ഗങ്ങളിലും ഏറ്റമുണ്ടാവണം. ഒപ്പംതന്നെ, നഗരാധിവാസത്തിന്റെ ആകര്‍ഷണമായ അടിസ്ഥാന സുഖസൌകര്യങ്ങളിലും വര്‍ധനവുണ്ടാകേണ്ടതുണ്ട്. പരസ്പര പൂരകങ്ങളായ ഈവിധ വികസനത്തിനുവേണ്ട ധനം നഗരത്തിലെ ഉത്പാദനമേഖലയാണ് സമാഹരിക്കേണ്ടത്. ഇക്കാരണത്താല്‍, ഉത്പാദന വര്‍ധനവാണ് നഗരവത്കരണത്തിന്റെ ജീവനാഡി എന്നു പറയാം. ഉത്പാദനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് കൂറ്റന്‍ ഫാക്റ്ററികളില്‍ നടത്തുന്ന വന്‍കിട വ്യവസായങ്ങളിലൂടെയോ ചെറുകിട വ്യവസായങ്ങളിലൂടെയോ പാര്‍പ്പിടങ്ങളില്‍ത്തന്നെയുള്ള കുടില്‍ വ്യവസായങ്ങളിലൂടെയോ ആവാം. നഗരങ്ങളുടെ ആസൂത്രിതമായ വളര്‍ച്ചയില്‍ ഇവ മൂന്നിനും ഏറെക്കുറെ തുല്യമായ പ്രാധാന്യം നല്കപ്പെടുന്നുമുണ്ട് (പരിസ്ഥിതിപരമായ കാരണങ്ങളാല്‍ ഇതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായെന്നു വരാം). ഉത്പാദനമേഖലയുടെ വളര്‍ച്ചയും ജനപ്പെരുപ്പത്തോടനുബന്ധിച്ചുള്ള ഭവന അടിസ്ഥാന സൌകര്യ വികസനവും ചേര്‍ന്ന്, പരമ്പരാഗതമായി നിലനിന്നുപോന്ന, കൃഷി തുടങ്ങിയ പ്രാഥമിക (ുൃശാമ്യൃ) വൃത്തികളുടെ ശൈഥില്യത്തിന് ഇടയാവുന്നത് നഗരവത്കരണത്തില്‍ സാര്‍വത്രികമാണ്. പരമ്പരാഗത വൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തദ്ദേശീയര്‍ നഗരവത്കരണത്തിന്റെ ഭാഗമായി ഉത്പാദന-സേവന മേഖലകളിലേക്കു ചുവടുമാറ്റുന്നു. ക്രമേണ ഇക്കൂട്ടരുടെ ജീവിതചര്യയിലെന്നപോലെ ജീവിതശൈലിയിലും നാഗരികത സ്വാധീനം ചെലുത്തുന്നു. ഫലത്തില്‍, നഗരവത്കരിക്കപ്പെടുന്ന മേഖലയ്ക്കു പുതിയ മുഖം കൈവരുന്നു. നഗരങ്ങളുടെ സമഗ്രപഠനത്തിനുള്ള പ്രായോഗികമാര്‍ഗം അവയെ വ്യവസായം, വ്യാപാര വാണിജ്യങ്ങള്‍, ഗതാഗത-വാര്‍ത്താവിനിമയ സംവിധാനം, ഇതര സേവനമേഖലകള്‍ എന്നിവയിലേര്‍പ്പെട്ടു ജീവിക്കുന്ന ജനസാമാന്യത്തിന്റെ അധിവാസ ശൃംഖലകളായി കൈകാര്യം ചെയ്യുകയാണ്. പാശ്ചാത്യ സംവിധാനങ്ങളെ ആധുനികം എന്നും പൌരസ്ത്യ സംസ്കാരങ്ങളെ പൌരാണികമെന്നും വ്യവഹരിച്ചുപോന്ന മുന്‍ പതിവിനുപകരം സംസ്കാരത്തിന്റെ അളവുകോല്‍ നാഗരികതയുടെ വളര്‍ച്ചയാണെന്ന വിവക്ഷ ഇപ്പോള്‍ സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
  മനുഷ്യാധിവാസങ്ങളുടെ ശാസ്ത്രീയപഠനം എന്ന നിലയ്ക്ക് നഗരമേഖലകളുടെ ആന്തരികഭാവങ്ങള്‍, ഉപമേഖലകളുടെ വ്യതിരിക്തത, അവയുടെ അന്യോന്യപ്രക്രിയകളും പരസ്പരപൂരകത്വവും, ഭൂമിയുടെ കാര്‍ഷികേതരവും എന്നാല്‍ സാന്ദ്രവുമായ ഉപഭോഗക്രമം, ജനവാസവും ഉപജീവന വ്യവസ്ഥയും തുടങ്ങിയ പ്രാചലങ്ങളെയാണ് നഗരഭൂമിശാസ്ത്രം പരിഗണിക്കുന്നത്.
   1. നഗരങ്ങളുടെ നിര്‍വചന വ്യവസ്ഥ. കുറഞ്ഞത് 20,000 പേരെങ്കിലും സ്ഥിരമായി പാര്‍ത്തുവരുന്ന അധിവാസ കേന്ദ്രങ്ങളെയാണ് ഐക്യരാഷ്ട്രസഭ 'നഗരം' ആയി നിര്‍വചിച്ചിട്ടുള്ളത് (1979). വിവിധ രാജ്യങ്ങളില്‍ ഇതിന് വ്യത്യാസം വരാം. അല്‍ബേനിയയില്‍ 400 പേരുള്ള അധിവാസകേന്ദ്രത്തെപ്പോലും പട്ടണമായി ഗണിക്കുന്നു. ഡന്‍മാര്‍ക്കില്‍ പട്ടണത്തിനുവേണ്ട കുറഞ്ഞ ജനസംഖ്യ 250 ആണ്. ഫ്രാന്‍സിലേത് 2,000 ആയിരിക്കുമ്പോള്‍ യു.എസ്സില്‍ 20,000-ത്തിലേറെ ജനസംഖ്യയുള്ളയിടങ്ങളെ മാത്രമേ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ. ഇസ്രയേലില്‍ കാര്‍ഷികേതരവൃത്തിയില്‍ ഏര്‍പ്പെടുന്ന ഏത് അധിവാസകേന്ദ്രത്തെയും പട്ടണമായി വിശേഷിപ്പിക്കുന്നു. പട്ടണ/നഗരങ്ങളിലെ ജനസംഖ്യ അതിവേഗത്തില്‍ വര്‍ധിക്കുന്നുവെന്നത് സാര്‍വദേശീയ വസ്തുതയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അതിദ്രുതമായ വളര്‍ച്ചയാണ് ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ നഗരങ്ങള്‍ കാഴ്ചവച്ചത്. ഇതിനു സമാന്തരമായി കാര്‍ഷികേതര പ്രവര്‍ത്തനങ്ങളുടെ വികാസം, സാര്‍വത്രിക വിദ്യാഭ്യാസം, സാങ്കേതിക വിജ്ഞാനവ്യാപനം, സാംസ്കാരിക -വിനോദോപാധികളുടെ വ്യാപനം, പരിഷ്കൃത ജീവിതചര്യയോടുള്ള ആഭിമുഖ്യം തുടങ്ങിയവയിലും അതിവേഗത്തിലുള്ള പുരോഗതി ദൃശ്യമാണ്. ധനസമ്പാദനം ലക്ഷ്യമാക്കി നഗരങ്ങളിലേക്കു ചേക്കേറുന്ന പ്രവണതയ്ക്ക് ആക്കം കൂടിയതും നഗരങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമായി.
  ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ ഒരു വിഭാഗം ഉത്പാദന-സേവന വൃത്തികളില്‍ ആകൃഷ്ടരായി നഗരത്തിലേക്കെത്തുന്നതോടെ, അവിടത്തെ നിലവിലുള്ള ഉത്പാദനത്തിന്റെ തോത് ഇരട്ടിക്കുന്നു. ഉത്പാദനശേഷിയിലെ വര്‍ധനവ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇതോടൊപ്പം വിപണനവ്യവസ്ഥയിലും വികാസമുണ്ടാകും. ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ വിളയുന്ന കാര്‍ഷിക വിഭവങ്ങള്‍ക്ക് നഗരത്തിനുള്ളിലും അവിടത്തെ ഉത്പന്നങ്ങള്‍ക്ക് സമീപ സ്ഥലങ്ങളിലും മെച്ചപ്പെട്ട വിപണന സൌകര്യം ലഭ്യമായിത്തുടങ്ങുന്നതോടെ ഗതാഗതം പോലുള്ള മറ്റു സേവന വൃത്തികളിലും ഏറ്റമുണ്ടാകും. സമീപപ്രദേശങ്ങളില്‍ ലഭ്യമായിട്ടുള്ളിടത്തോളം അസംസ്കൃത വസ്തുക്കളെ സമാഹരിക്കേണ്ടത് നഗരത്തിലെ ഉത്പാദനമേഖലയുടെ മുഖ്യ ആവശ്യമാണ്. ചുറ്റുപാടുമുള്ള മേഖല തങ്ങളുടെ വിളകള്‍ക്കും മറ്റും മെച്ചപ്പെട്ട വിപണിയായും ഉയര്‍ന്ന തോതിലുള്ള വേതനം നേടുന്നതിനും വിദ്യാഭ്യാസം, ചികിത്സാസൌകര്യം തുടങ്ങിയവയ്ക്കായും ഏതാണ്ട് പൂര്‍ണമായിത്തന്നെ നഗരത്തെ ആശ്രയിക്കുന്ന സ്ഥിതി സംജാതമാകുന്നു. ഈദൃശമേഖലകളെ ബന്ധപ്പെട്ട നഗരത്തിന്റെ പശ്ചാത്പ്രദേശം (ഒശിറലൃഹമിറ) എന്നാണു വിശേഷിപ്പിക്കുന്നത്. മെച്ചപ്പെട്ട ഉപജീവനമാര്‍ഗം തേടി കുടിയേറുന്ന ജനങ്ങളില്‍ ഭൂരിപക്ഷവും അടിസ്ഥാന സൌകര്യങ്ങളില്‍ ആകൃഷ്ടരായി നഗരമധ്യത്തും തുടര്‍ന്ന്, ഭൂമിദാരിദ്യ്രംമൂലം പ്രാന്തങ്ങളിലും പാര്‍പ്പുറപ്പിക്കുന്നു. ഇത് നഗരത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനു കാരണമാകുന്നു. പുതിയ അധിവാസ കേന്ദ്രങ്ങളില്‍ ഉത്പാദനമേഖല കാലൂന്നിത്തുടങ്ങുന്നതോടെ നഗരത്തിന്റെ വ്യാപ്തി ബഹിര്‍ദിശകളിലേക്കു സംക്രമിക്കും. പാര്‍പ്പിടകേന്ദ്രങ്ങളുടെ നിര്‍മാണത്തിനും തുടര്‍ന്ന് ജനങ്ങളുടെ സഞ്ചാരസൌകര്യത്തിനുമായി ഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്; ഒപ്പംതന്നെ ശുദ്ധജല വിതരണം വാര്‍ത്താവിനിമയ സൌകര്യങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തേണ്ടിവരുന്നു. ഇതേത്തുടര്‍ന്ന് ആദ്യം സേവന സംവിധാനങ്ങളും തുടര്‍ന്ന് ഉത്പാദന മേഖലയും നഗരപ്രാന്തങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നു. നഗരത്തിന്റെ ഭൂപരമായ വളര്‍ച്ചയ്ക്കുള്ള ക്രമാനുഗതമായ നടപടികളുടെ ആദ്യപടി ഇങ്ങനെ പൂര്‍ത്തീകരിക്കപ്പെടുന്നു. നഗരങ്ങള്‍ റോഡുകളെയും റോഡുകള്‍ നഗരങ്ങളെയും വളര്‍ത്തുന്നു.
  ഉത്പാദനപരവും സേവനക്ഷമവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍ ഇടതൂര്‍ന്നു വസിക്കുന്ന അധിവാസ കേന്ദ്രങ്ങളുടെ പെരുപ്പത്തിലൂടെയാണ് നഗര വികസനം സാധ്യമാകുന്നത്. തങ്ങള്‍ നിവസിച്ചുപോന്ന ഗ്രാമീണ മേഖലയുടെ പിന്നാക്കാവസ്ഥ കുടിയേറ്റത്തിനു പ്രേരകമാകാം എന്നിരിക്കിലും
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍