This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഖവും നഖരവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: നഖവും നഖരവും ചമശഹ മിറ രഹമം ജീവികളുടെ കൈകാലുകളിലെ ദൂരസ്ഥഭാഗത്തുള്ള ബ...)
അടുത്ത വ്യത്യാസം →

12:12, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

നഖവും നഖരവും

ചമശഹ മിറ രഹമം

ജീവികളുടെ കൈകാലുകളിലെ ദൂരസ്ഥഭാഗത്തുള്ള ബാഹ്യചര്‍മത്തിന്റെ ഉപാംഗം. മനുഷ്യന്‍, കുരങ്ങ്, തേവാങ്ക് തുടങ്ങിയ ജീവികളില്‍ വിരലുകളുടെ അഗ്രഭാഗങ്ങളിലായി കാണുന്ന പരന്ന ബലമുള്ള ഭാഗമാണ് നഖം. പക്ഷികള്‍, കരടി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ കൂര്‍ത്തു വളഞ്ഞ നഖമാണ് നഖരങ്ങള്‍. ജന്തുക്കളുടെ കുളമ്പിനും നഖരത്തിനും സമജാതമാണ് മനുഷ്യരുടെ നഖം. മൃഗങ്ങളുടെ കൊമ്പിന്റെ ഘടനയാണ് (ലേഃൌൃല) നഖത്തിനുമുള്ളത്. കട്ടിയുള്ള കെരാറ്റിനാണ് നഖത്തിലെ മുഖ്യ പദാര്‍ഥം. ഭ്രൂണത്തിന്റെ വളര്‍ച്ചാദശയില്‍ ചര്‍മം, രോമം എന്നിവയ്ക്കു രൂപംനല്കുന്ന ബാഹ്യചര്‍മത്തിന്റെ അങ്കുരണസ്തരത്തില്‍നിന്നാണ് നഖം വളര്‍ന്നുതുടങ്ങുന്നത്. നഖതടത്തില്‍ രക്തചംക്രമണം വളരെ കൂടുതലായിരിക്കും. ചര്‍മത്തിനടിയിലെ വേര്, സ്വതന്ത്രമായ ഒരഗ്രം, ഇവയെ ബന്ധിപ്പിക്കുന്ന അര്‍ധതാര്യപാളി എന്നിവ അടങ്ങിയതാണ് നഖം. വേരുകളില്‍നിന്ന് പുതിയ കോശങ്ങള്‍ രൂപം കൊള്ളുമ്പോള്‍ നഖപാളിയിലെ കോശങ്ങള്‍ മുമ്പോട്ടു തള്ളിനീക്കപ്പെടുകയും സ്വതന്ത്ര അഗ്രത്തിലെത്തി മൃതിയടയുകയും ചെയ്യുന്നു. മൃതകോശങ്ങള്‍ക്ക് വെളുപ്പുനിറമാണ്.

  ഗര്‍ഭസ്ഥശിശുക്കളില്‍ ഏതാണ്ട് മൂന്നാം മാസത്തില്‍ നഖത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നു. സാധാരണയായി മനുഷ്യരില്‍ ആറുമാസംകൊണ്ടാണ് നഖം വളര്‍ച്ചയെത്തുന്നത്. ഒരാഴ്ചയില്‍ 0.1 സെ.മീ. നീളത്തില്‍ നഖം വളര്‍ന്നുകൊണ്ടിരിക്കും. പ്രായം, മുറിവ്, കാലാവസ്ഥ എന്നിവ നഖത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ശിശുക്കളുടെയും നഖം കടിക്കുന്നവരുടെയും നഖം പെട്ടെന്ന് വളരാറുണ്ട്. ശീതകാലത്തെക്കാള്‍ വേനല്‍ക്കാലത്താണ് നഖം കൂടുതലായി വളരുന്നത്. കൈവിരലുകളിലെ നഖങ്ങള്‍ കാല്‍വിരലുകളിലേതിനെക്കാള്‍ വേഗത്തില്‍ വളരുന്നു. നഖം അടര്‍ന്നുപോവുകയോ എടുത്തുകളയുകയോ ചെയ്താല്‍ പുതിയ നഖമുണ്ടാകാന്‍ മൂന്നുമാസം വേണ്ടിവരും.
  പശു, മാന്‍, ആട് എന്നിവയുടെ കുളമ്പുകള്‍ മനുഷ്യരുടെ നഖത്തിനു തുല്യമാണ്. ഉരഗങ്ങളിലും പക്ഷികളിലും ചിലയിനം സസ്തനികളിലുമാണ് നഖരങ്ങള്‍ കാണപ്പെടുന്നത്. ചില ഉഭയജീവികളിലും നഖരങ്ങള്‍ കാണപ്പെടുന്നു. രണ്ടുവിധത്തിലുള്ള നഖരങ്ങളുണ്ട് : പൂച്ച വര്‍ഗത്തില്‍പ്പെട്ട (ചീറ്റപ്പുലി ഒഴികെ) എല്ലാ ഇനങ്ങള്‍ക്കും അകത്തേക്കു വലിക്കാന്‍ കഴിയുന്ന തരത്തിലുള്ള നഖരവും പട്ടി, കരടി തുടങ്ങിയവയ്ക്ക് അകത്തേക്കു വലിക്കാന്‍ കഴിയാത്ത നഖരങ്ങളുമാണുള്ളത്. നഖരം അകത്തേക്കു വലിക്കാന്‍ കഴിയുന്ന ഇനങ്ങളില്‍ കൈകാലുകളുടെ അഗ്രഭാഗത്തുള്ള ചര്‍മത്തിലെ പ്രത്യേക  അറയിലാണ് നഖരങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.
  നഖത്തിനും നഖരത്തിനും ഘടനാപരമായ സാദൃശ്യമുണ്ട്. നഖങ്ങളും നഖരങ്ങളും കെരാറ്റിന്‍ നിര്‍മിതമാണ്. നഖത്തിന് കൂര്‍ത്ത അഗ്രമാണ്; നഖരത്തിന് ചന്ദ്രക്കലയുടെ ആകൃതിയും. നഖരത്തിന്റെ രൂപഭേദമായ കുളമ്പ് കട്ടിയുള്ളതാണ.് ചില ജീവികള്‍ നഖരങ്ങളുപയോഗിച്ച് മരത്തില്‍ പിടിച്ചു കയറുന്നു. കോഴിയുടെ ബലമുള്ളതും വളഞ്ഞതുമായ നഖരങ്ങള്‍ മണ്ണു ചികഞ്ഞുമാറ്റി തീറ്റ കണ്ടുപിടിക്കുന്നതിനും മുട്ടയിടാനും അടയിരിക്കാനുമുള്ള സ്ഥലമൊരുക്കുന്നതിനും ഉപയോഗപ്പെടുത്തുന്നു. കംഗാരു, ഒട്ടകപ്പക്ഷി എന്നിവ ശത്രുക്കളില്‍നിന്നു രക്ഷപ്പെടുന്നത് ശക്തമായ നഖരങ്ങളുപയോഗിച്ചാണ്. പരുന്ത്, മൂങ്ങ തുടങ്ങിയ ജീവികള്‍ ഇര പിടിക്കാന്‍ നഖരങ്ങളുപയോഗിക്കുന്നു. നഖരങ്ങളാണ് തേവാങ്കുകള്‍ക്ക് മരത്തില്‍ പിടിച്ചുകയറാനുള്ള സൌകര്യമൊരുക്കുന്നത്. തേവാങ്കുകള്‍ക്ക് നിലത്തു സഞ്ചരിക്കുവാന്‍ പ്രയാസമാണ്; ഇവ നഖരങ്ങളുപയോഗിച്ച് നിലത്ത് ഇഴയുകയാണ് പതിവ്. ഈനാംപേച്ചിക്ക് നഖരങ്ങള്‍ സഞ്ചരിക്കുവാനും സഹായകരമാണ്.
  നഖങ്ങള്‍ വിരലുകളുടെ അഗ്രത്തെ സംരക്ഷിക്കുന്നു. നഖത്തിന്റെ സ്വഭാവസവിശേഷതയനുസരിച്ച് ശാരീരിക രോഗവിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. കഠിനമായ രോഗബാധ നഖത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. ഹീമോഗ്ളോബിന്റെ അളവു കൂടുന്നതും ബിലിറൂബിന്റെ അളവു കുറയുന്നതും നഖപരിശോധനയില്‍ക്കൂടി മനസ്സിലാക്കാം.
  ആദിമ മനുഷ്യര്‍ ഇരയെ പിളര്‍ന്നു തിന്നുന്നതിന് നഖങ്ങള്‍ ഉപയോഗിച്ചിരുന്നു. പ്രാചീനകാലം മുതലേ നഖം നീട്ടി വളര്‍ത്തുന്നത് ശൌര്യത്തിന്റെയും ധീരതയുടെയും ലക്ഷണമായി കരുതിപ്പോന്നിരുന്നു. പല ദുര്‍ദേവതകളുടെയും ചിത്രങ്ങളില്‍ നീണ്ട നഖങ്ങള്‍ക്കും ഉന്തിയ പല്ലുകള്‍ക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. ചില തൊഴില്‍ ചെയ്യുന്നവര്‍ക്ക് നീട്ടിവളര്‍ത്തിയ നഖങ്ങള്‍ അനിവാര്യമാണ്. ഉദാ. ബീഡിതെറുക്കുന്നവര്‍, തയ്യല്‍ക്കാര്‍. നീട്ടിവളര്‍

ത്തിയ നഖങ്ങള്‍ സൌന്ദര്യലക്ഷണമായി കരുതുന്ന സ്ത്രീകള്‍ നഖം നീട്ടി, പ്രത്യേക രീതിയില്‍ വെട്ടി, നിറം പിടിപ്പിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍