This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധാരാസിംഹ് (1928 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ധാരാസിംഹ് (1928 - )= ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര റെസ്ലറും (wrestlor) അഭിനേതാവു...)
അടുത്ത വ്യത്യാസം →
06:37, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ധാരാസിംഹ് (1928 - )
ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര റെസ്ലറും (wrestlor) അഭിനേതാവും. 1928-ന. 19-ന് പഞ്ചാബിലെ അമൃത്സറില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ശരീരപ്രകൃതികാരണം 'പെഹല്‍വാനി' എന്ന ഇന്ത്യന്‍ റെസ്ലിങ് ഇനത്തില്‍ പ്രാഗല്ഭ്യം നേടാന്‍ കഴിഞ്ഞു. വിവിധ വര്‍ഷങ്ങളിലെ ലോക റെസ്ലിങ് ചാമ്പ്യന്‍ഷിപ്പുക
ളില്‍ ഇദ്ദേഹം ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഇതിനിടെ ഇദ്ദേഹം ലോകനിലവാരത്തിലുള്ള നിരവധി റെസ്ലിങ് താരങ്ങളെ തോല്പിക്കുകയും ഒട്ടനേകം റെസ്ലിങ് കിരീടങ്ങള്‍ നേടുകയും ചെയ്തു. സിബിസ്കോ, ലോ തേസ് തുടങ്ങിയ ലോക ചാമ്പ്യന്മാരെ ധാരാസിംഹ് തോല്പിച്ചിട്ടുണ്ട്. ഒരു തവണ കനേഡിയന്‍ ഓപ്പണ്‍ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. കൂടാതെ, റുസ്തം-ഇ-ഹിന്ദ്, റുസ്തം-ഇ-പഞ്ചാബ് തുടങ്ങിയ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പുകളും ഇദ്ദേഹം നേടി. 1940 മുതല്‍ 60-കളുടെ അവസാനം വരെ ധാരാസിംഹ് റെസ്ലിങ് രംഗത്ത് നിറഞ്ഞുനിന്നു. 1983-ലാണ് ഔദ്യോഗികമായി കളത്തില്‍നിന്ന് വിടവാങ്ങിയത്.
1960-കളുടെ ആദ്യമാണ് ധാരാസിംഹ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. 1962-ല്‍ പുറത്തിറങ്ങിയ കിങ് കോങ് ആയിരുന്നു ആദ്യ സിനിമ. നൂറിലധികം സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ധാരാസിംഹ് (1964), ബാദ്ഷാ (1964), റുസ്തം-ഇ-ഹിന്ദ് (1965), ബോക്സര്‍ (1965), ബല്‍റാം ശ്രീകൃഷ്ണ (1968), മേരാ നാം ജോക്കര്‍ (1970), ആനന്ദ് (1970), രാമു ഉസ്താദ് (1971), മേരാ ദേശ് മേരാ ധരം (1973), കിസാന്‍ ഔര്‍ ഭഗവാന്‍ (1974), ജയ് ബോലോ ചക്രദാരി (1977), ശിവശക്തി (1980), റുസ്തം (1982), മര്‍ദ് (1985), ലവ്-കുശ (1989), കരണ്‍ (1994), ദില്ലഗി (1999), കല്‍ ഹോ ന ഹോ (2003), ജബ്വിമെറ്റ് (2007), മാരത്തോണ്‍ (2008) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. ഇതില്‍ റുസ്തം, ഭക്തി മേം ശക്തി, മേരാ ദേശ് മേരാ ധരം എന്നീ ചിത്രങ്ങളുടെ സംവിധാനവും നിര്‍മാണവും ധാരാസിംഹ് തന്നെയായിരുന്നു നിര്‍വഹിച്ചത്.
1980-കളിലും 90-കളിലും ഇദ്ദേഹം പല ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. രാമാനന്ദ് സാഗറിന്റെ പ്രശസ്തമായ 'രാമായണ്‍' എന്ന പരമ്പരയില്‍ ഹനുമാന്റെ വേഷം ചെയ്തത് ധാരാസിംഹ് ആയിരുന്നു. ഇന്ത്യയിലെ ജാട്ട് വര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ ഓള്‍ ഇന്ത്യ ജാട്ട് മഹാസഭയുടെ പ്രസിഡന്റായി (2008) ധാരാസിംഹ് തിരഞ്ഞെടുക്കപ്പെട്ടു.