This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാന്വന്തരം ഗുളിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ധാന്വന്തരം ഗുളിക= ഒരു ആയുര്‍വേദ ഔഷധം. കാസം, ശ്വാസരോഗങ്ങള്‍, ഇക്കിള്‍, ...)
അടുത്ത വ്യത്യാസം →

06:15, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധാന്വന്തരം ഗുളിക

ഒരു ആയുര്‍വേദ ഔഷധം. കാസം, ശ്വാസരോഗങ്ങള്‍, ഇക്കിള്‍, ക്ഷയരോഗം എന്നീ രോഗങ്ങളുടെ ശമനത്തിനായി ഉപയോഗിക്കുന്നു. സഹസ്രയോഗത്തില്‍ ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.

ചുക്ക്, കടുക്കാത്തോട്, ആശാളി, ചെറുവഴുതിനവേര്, കിരിയാത്ത്, ജീരകം, വാല്‍മുളക്, പുത്തരിച്ചുണ്ട വേര്, രുദ്രാക്ഷം, ദേവതാരം, പച്ചക്കര്‍പ്പൂരം, കണ്ടിവെണ്ണ, വെരുകുംപുഴു ഇവ സമമെടുത്ത് ഉണക്കിപ്പൊടിച്ച് പനിനീരിലും ജീരകകഷായത്തിലും മാറിമാറി അരച്ച് ചെറിയ ഗുളികകളാക്കി തണലില്‍ ഉണക്കി വയ്ക്കുക. ഇത് പ്ലാവിലഞെട്ടിന്റെ കഷായത്തിലോ ജീരകകഷായത്തിലോ പുത്തരിച്ചുണ്ട വേരിന്‍ കഷായത്തിലോ ഉരച്ച് ഉള്ളില്‍ കഴിക്കാന്‍ ഉപയോഗിക്കുന്നു.

കൂവളത്തിന്‍വേര്, മലര്‍, ഏലത്തരി, ജീരകം ഇവകൊണ്ട് വെന്ത വെള്ളത്തില്‍ ഗുളിക ചേര്‍ത്തു സേവിക്കാം. യുക്തമായ ഇതര കഷായങ്ങളില്‍ ധാന്വന്തരം ഗുളിക ചേര്‍ത്തു കഴിച്ചാല്‍ ഗര്‍ഭകാലഛര്‍ദി ശമിക്കും. കൂടാതെ ഗര്‍ഭിണികള്‍ ഈ ഗുളിക നിത്യേന സേവിക്കുന്നത് സുഖപ്രസവത്തെ സഹായിക്കും. ദശമൂലാരിഷ്ടത്തിലോ ജീരകവെള്ളത്തിലോ ചേര്‍ത്ത് ഓരോ ഗുളിക വീതം രണ്ടോ മൂന്നോ നേരം സേവിക്കാവുന്നതാണ്.

(ഡോ. നേശമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍