This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രസ്, ഴാങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ദ്രസ്, ഴാങ് ഉൃല്വല, ഖലമി ഡല്‍ഹി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡെവലപ...)
അടുത്ത വ്യത്യാസം →

12:29, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദ്രസ്, ഴാങ്

ഉൃല്വല, ഖലമി

ഡല്‍ഹി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഇക്കണോമിക്സിലെ വിസിറ്റിങ് പ്രൊഫസര്‍. ബെല്‍ജിയത്തില്‍ ജനിച്ച് ഇന്ത്യയെ സ്നേഹിച്ച് ഇന്ത്യന്‍ പൌരത്വം നേടി. നോബല്‍ സമ്മാനജേതാവായ അമര്‍ത്യാസെന്നുമായി ചേര്‍ന്ന് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകയും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഒഫ് ഡെവലപ്പിങ് സൊസൈറ്റീസിലെ ഫെലോയുമായ ബേല

ഭാട്ടിയ ആണ് സഹധര്‍മിണി.

 ഇന്ത്യയുടെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങള്‍ ജന

പക്ഷത്തുനിന്നു നിരീക്ഷിച്ച് ശക്തമായ ഇടപെടലുകള്‍ക്ക് മുന്‍കൈയെ

ടുത്ത വ്യക്തിയാണ് ദ്രസ്. 1979-ല്‍ ഇന്ത്യയിലെത്തിയ ഇദ്ദേഹം ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ക.ട.ക.) നിന്ന് പിഎച്ച്.ഡി. നേടി ഡല്‍ഹി സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ അധ്യാപകനായി ചേര്‍ന്നു. ഒരു ചെറു ഇടവേളയില്‍ ബ്രിട്ടണിലേക്കുപോയ ഇദ്ദേഹം ഗള്‍ഫ് പീസ് ടീമില്‍ പ്രവര്‍ത്തിച്ചു

വെങ്കിലും തന്റെ പ്രവര്‍ത്തനമണ്ഡലം ഇന്ത്യയാണെന്നു തിരിച്ചറിഞ്ഞ് മടങ്ങിവന്നു. വളരെക്കാലത്തെ ശ്രമങ്ങളുടെ ഫലമായി ഇന്ത്യന്‍ പൌരത്വം നേടി.

 ഗ്രാമതലത്തിലെ ജീവിതാനുഭവങ്ങളും വസ്തുനിഷ്ഠമായ ഫീല്‍ഡ് സര്‍വേകളും എന്നും ദ്രസിന്റെ മുതല്‍ക്കൂട്ടായിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളെയും ജനതയെയും  അടുത്തറിഞ്ഞ സാമ്പത്തിക വികസന ഗവേഷകനാണ് ഇദ്ദേഹം. ആ കാരണം കൊണ്ടാണ് ദാരിദ്യ്രം, അസമത്വം എന്നിവയെക്കുറിച്ച് പഠനം നടത്തി പ്രസിദ്ധനായ അമര്‍ത്യാസെന്‍ ദ്രസുമായി ചേര്‍ന്ന് നിരവധി പഠനങ്ങള്‍ക്കു തയ്യാറായത്. പ്രധാന പഠനഗ്രന്ഥങ്ങള്‍ ഇവയാണ്: ഹംഗര്‍ ആന്‍ഡ് പബ്ളിക് ആക്ഷന്‍, ഇന്ത്യന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഓപ്പര്‍ച്ച്യൂണിറ്റി, ഫ്രീഡം ഒഫ് ചോയ്സ്-കണ്‍സെപ്റ്റ് ആന്‍ഡ് കണ്‍ടന്റ്, പൊളിറ്റിക്കല്‍ ഇക്കോണമി ഒഫ് ഹംഗര്‍: ഫാമിന്‍ പ്രിവന്‍ഷന്‍, പൊളിറ്റിക്കല്‍ ഇക്കോണമി ഒഫ് ഹംഗര്‍: എന്‍റ്റൈറ്റില്‍മെന്റ് ആന്‍ഡ് വെല്‍ബിയിങ്, ഇന്ത്യന്‍ ഡെവലപ്മെന്റ്: സെവറല്‍ റീജി

യണല്‍ പെഴ്സ്പെക്റ്റീവ്സ്, ഇന്ത്യ: ഡെവലപ്മെന്റ് ആന്‍ഡ് പാര്‍ട്ടിസിപ്പേഷന്‍.

 വിദ്യാഭ്യാസം, ദാരിദ്യ്രം, സാമ്പത്തിക വികസനം, ന്യൂക്ളിയര്‍ ഡോക്ട്രിന്‍, വിവരമറിയാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, മാധ്യമങ്ങളുടെ നിസ്സംഗത- പ്രത്യേകിച്ച് ദരിദ്രജനങ്ങളുടെയും പട്ടിണിപ്പാവങ്ങളുടെയും തൊഴില്‍രഹിതരുടെയും പ്രശ്നങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ എന്നിവ ദ്രസിന്റെ പഠനവിഷയങ്ങളാണ്. നെഹ്റുയുഗത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തോടുള്ള അവഗണനയെ ദ്രസ് നിശിതമായി വിമര്‍ശിച്ചു. ഹിമാചല്‍പ്രദേശില്‍ ഇദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനഫലമായി  സാക്ഷരതാനിരക്ക് വളരെ മെച്ചപ്പെട്ടു. 6-17 വയസ്സുള്ള കുട്ടികളില്‍ 98% സ്കൂളില്‍ പോകുന്നു. ഹിമാചല്‍പ്രദേശിനെ 'ഉത്തരേന്ത്യയിലെ കേരളം' എന്നാണ് ദ്രസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ തൊട്ടടുത്ത ബിഹാറിലെ സ്ഥിതി വളരെ ദയനീയമാണ്.
 രാജസ്ഥാനിലെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയ്ക്ക് ഊര്‍ജം നല്കിയ ദ്രസ് സുപ്രീം കോടതിയില്‍ ഒരു പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ച് നേടിയ തീര്‍പ്പ് ചരിത്രപ്രധാനമായ ഒന്നാണ്. സര്‍ക്കാരിന്റെയും ഫുഡ് കോര്‍പ്പറേഷന്റെയും കൈവശമുള്ള ധാന്യങ്ങളുടെ അധിക സ്റ്റോക്ക് ഉപയോഗിച്ച് പട്ടിണി കിടക്കുന്ന സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന്‍ നിര്‍ദേശമുണ്ടാകണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കോടതി ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കി. സ്കൂള്‍കുട്ടികള്‍ക്കിടയിലെ പട്ടിണിമരണങ്ങള്‍ യഥാര്‍ഥത്തില്‍ സ്റ്റേറ്റ് നടത്തുന്ന കൊലപാതകങ്ങളാണെന്നാണ് ദ്രസിന്റെ നിലപാട്.
 ദ്രസ് മുന്‍കൈയെടുത്ത മറ്റൊരു സംരംഭമാണ് 'ഡല്‍ഹി ഹിയറിങ്' (ഉലഹവശ ഒലമൃശിഴ). ജനങ്ങളുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും ശ്രദ്ധ പട്ടിണി, ദാരിദ്യ്രം, ഭക്ഷണത്തിനുള്ള അവകാശം എന്നീ വിഷയങ്ങളിലേക്കു തിരിക്കാനാണ് ഇദ്ദേഹം അതിലൂടെ ശ്രമിച്ചത്. കോളിന്‍ ഗോണ്‍സാല്‍വസ്, ഹര്‍ഷ് മാണ്ടര്‍, കവിത ശ്രീവാസ്തവ എന്നിവരുമായി സഹകരിച്ച് ദ്രസ് പബ്ളിക് റിപ്പോര്‍ട്ട് ഓണ്‍ ബേസിക് എഡ്യൂക്കേഷന്‍  (ജഞഛആഋ) എന്ന പഠനഗ്രന്ഥം പുറത്തിറക്കി. 

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍