This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധനുഷ് കോടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(New page: ധനുഷ് കോടി തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പാക്ക് കടലിടുക്കിനു...)
അടുത്ത വ്യത്യാസം →
06:59, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ധനുഷ് കോടി
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പാക്ക് കടലിടുക്കിനും മാന്നാര്‍ ഉള്‍ക്കടലിനും മധ്യേ രാമേശ്വരം ദ്വീപിലെ ഒരു മുന്‍ തുറമുഖ പട്ടണം. 2004 ഡി. 26-ലെ സുനാമി ദുരന്തത്തില്‍ ഈ പ്രദേശം ഏതാണ്ട് പൂര്‍ണമായും കടലെടുത്തുപോയി.
പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമായിരുന്നു. ലങ്കാദഹനത്തിനായി ഹനുമാനെ ശ്രീരാമന് നിയമിക്കുന്നത് ഇവിടെ വച്ചാണ് എന്നാണ് ഐതിഹ്യം. ഇവിടെനിന്ന് ശ്രീലങ്കയിലേക്കു കടക്കാനായി കെട്ടിയ മണല്ത്തിട്ടയാണത്രെ രാമസേതു.
ശ്രീലങ്കയിലേക്ക് ദക്ഷിണേന്ത്യന്‍ റെയില്‍വേ നേരിട്ടുള്ള ഗതാഗതം ആരംഭിച്ച 1913-ലാണ് ഇവിടെ തുറമുഖം സ്ഥാപിച്ചത്. രാമേശ്വരത്തുനിന്ന് ധനുഷ്
കോടിയിലേക്ക് ഒരു റെയില്‍പ്പാലം നിര്‍മിച്ചു. അവിടെനിന്ന് 35 കി.മീ. തെക്കുഭാഗത്തായുള്ള തലൈമന്നാറിലേക്ക് കപ്പല്‍ഗതാഗതവും നിലവില്‍വന്നു.
കാപ്പി, മത്സ്യം, റബ്ബര്‍, തേയില, തുണിത്തരങ്ങള്‍ തുടങ്ങിയവയായിരുന്നു ഇവിടത്തെ മുഖ്യ കയറ്റുമതി ചരക്കുകള്‍. കടലിലെ വേലിയേറ്റംമൂലം പാലം തകര്‍ന്നും തീവണ്ടിദുരന്തങ്ങളില്പ്പെട്ടും ഇവിടെ നിരവധിയാളുകള്‍ മരിച്ചിട്ടുണ്ട്.