This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ധനു ടമഴശമൃേേശൌ രാശിചക്രത്തിലെ ഒന്‍പതാം രാശി. ക്രാന്തിപഥത്തില്‍ 240ബ്...)
അടുത്ത വ്യത്യാസം →

06:57, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധനു

ടമഴശമൃേേശൌ

രാശിചക്രത്തിലെ ഒന്‍പതാം രാശി. ക്രാന്തിപഥത്തില്‍ 240ബ്ബ മുതല്‍ 270ബ്ബ വരെയുള്ള മേഖലയാണിത്. ധനുസ്സിന്റെ പര്യായങ്ങള്‍ മിക്കവയും ധനുരാശിയുടെ മറ്റു പേരുകളാണ്. സംസ്കൃതത്തില്‍ ധനുഃ, തൌക്ഷികഃ എന്നും ഗ്രീക്കില്‍ ടോക്സിക്കേറ്റ്സ് എന്നും ധനു അറിയപ്പെടുന്നു. മൂലം, പൂരാടം, ഉത്രാടത്തിന്റെ പ്രഥമപാദം എന്നീ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്.

  ധനുവിന്റെ രാശിരൂപം ഭാരതീയ  സങ്കല്പമനുസ

രിച്ച് ധനുസ്സിന്റേ(വില്ല്)താണ്. ഗ്രീക്ക് (യൂറോപ്യന്‍) സങ്കല്പത്തില്‍ ധനുസ്സേന്തി നില്ക്കുന്ന, മനുഷ്യന്റെ തലയും കുതിരയുടെ ഉടലും ഉള്ള ഒരു രൂപം (ധന്വി) ആണത്. ജ്യോതിഷത്തില്‍ ധനുവിന്റെ രാശ്യാധിപന്‍ വ്യാഴനാണ്. ആഗ്നേയരാശിയും രാത്രിരാശിയും കൃതയുഗരാശിയും ക്രൂരരാശിയും സ്ഥലരാശിയുമാണ് ധനു. പൃഷ്ടോദയ രാശിയാണെങ്കിലും പകുതി നരരാശിയും പകുതി ചതുഷ്

പാദരാശിയുമാണ്. ഈ രാശിയില്‍ ഒരു ഗ്രഹത്തിനും ഉച്ചമോ നീചമോ ഇല്ല. പക്ഷേ ബുധന് ഈ രാശിയില്‍ ബലം കുറയും. കൊട്ടാരം, ഗവണ്‍മെന്റ് വക വീടുകള്‍, ആയുധപ്പുര, ചൂതുകളിസ്ഥലം, പന്തയക്കുതിരകള്‍, വാഹനങ്ങള്‍, ചെടികള്‍, കുന്നുകള്‍, അടുപ്പിനടുത്ത സ്ഥലം, തൊഴുത്തുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, കോടതികള്‍, കുറ്റിക്കാടുകള്‍, വനങ്ങള്‍, മരുന്ന്, ജലോത്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രാശിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളും വസ്തുക്കളുമാണ്. നിറം പിംഗള വര്‍ണമാണ്. അവയവകല്പനയില്‍ ധനു ഒരു വ്യക്തിയുടെ തുടകളെ പ്രതിനിധാനം ചെയ്യുന്നു. ധനുലഗ്നത്തില്‍ ജനിക്കുന്നവര്‍ക്ക് തന്റേടം, അത്യാഗ്രഹം, ഉന്നത വിദ്യാഭ്യാസത്തില്‍ താത്പര്യം, സത്യശീലം, ദാനശീലം, സകല പ്രവൃത്തികളിലും ഉത്സാഹം തുടങ്ങിയ സ്വഭാവസവിശേഷതകളുണ്ടായിരിക്കുമെന്നു ജോത്സ്യം പറയുന്നു.

  ധനുരാശിയില്‍ സൂര്യന്‍ നില്ക്കുന്ന സമയത്തെയാണ് ധനുമാസം എന്നു പറയുന്നത്. ഇത് ക്രിസ്തുവര്‍ഷത്തിലെ ഡിസംബര്‍- ജനുവരി മാസങ്ങളിലായാണ് വരുന്നത്. ധനുമാസത്തിന്റെ മധ്യത്തിലാണ് ക്രിസ്തുവര്‍ഷം ആരംഭിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര കേരളത്തിലെല്ലായിടത്തും ആഘോഷിക്കുന്നു. ആ ദിവസം സ്ത്രീകള്‍ ദീര്‍ഘമാംഗല്യത്തിനുവേണ്ടി രാത്രി ഉറക്കമിളയ്ക്കുകയും ശിവസ്തുതികള്‍  പാടി ശിവനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു. ആര്‍ദ്രാവ്രതം എന്നാണ് ഇത് അറിയപ്പെടുന്നത്.
  അഷ്ടദിക്കുകളില്‍ ധനുരാശി വടക്കുപടിഞ്ഞാറു കോണിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. വീടുകളില്‍ ധനുരാശിയില്‍ ജലാശയങ്ങള്‍ പാടില്ല എന്നു വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നു. നോ: തിരുവാതിര
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%A8%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍