This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനവിപണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ധനവിപണി എശിമിരശമഹ ാമൃസല ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വികസനപ്ര...)
അടുത്ത വ്യത്യാസം →

06:55, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധനവിപണി

എശിമിരശമഹ ാമൃസല

ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി. രാജ്യപുരോഗതി ലക്ഷ്യമാക്കിയുള്ള വികസനപ്രവര്‍ത്തങ്ങള്‍ക്ക് ആവശ്യമായ ധനം സ്വരൂപിക്കുന്നത് മൂലധനവിപണിയാണ്. ദീര്‍ഘകാല-ഹ്രസ്വകാല ധനകാര്യ ആസ്തികളുടെയും സേവനങ്ങളുടെയും ക്രയവിക്രയം നടക്കുന്ന വിപണിയാണ് ധനവിപണി. അതായത്, സമ്പദ്വ്യവസ്ഥയിലെ സമ്പാദ്യം ധനകാര്യ ആസ്തികളും സേവനങ്ങളും ആക്കി മാറ്റുകയാണ് ധനവിപണിയുടെ മുഖ്യ ചുമതല. ഇതുകൊണ്ടുതന്നെ നിക്ഷേപകന് പരിരക്ഷയും ആത്മവിശ്വാസവും പകര്‍ന്നുനല്കാനുള്ള ചുമതല മുഖ്യമായി ധനവിപണി ഏറ്റെടുക്കുന്നു. ഈ തലത്തില്‍ നിരീക്ഷിക്കുമ്പോള്‍ ധനക്രമത്തിന് പിന്‍ബലം നല്കുന്ന പ്രധാന ഘടകം ധനവിപണിയാണ് എന്നു കാണാം.

  ധനവിപണിയെ മണിമാര്‍ക്കറ്റ് എന്നും ക്യാപ്പിറ്റല്‍മാര്‍ക്കറ്റ് എന്നും രണ്ടായി തരംതിരിക്കാം. ഹ്രസ്വകാല ധനകാര്യ ആസ്തികളും സേവനങ്ങളുമാണ് മണിമാര്‍ക്കറ്റില്‍ ക്രയവിക്രയം നടത്തുന്നത്. ഇതുകൊണ്ടുതന്നെ മണിമാര്‍ക്കറ്റിനെ ഹ്രസ്വകാല ധനവിപണി എന്നു വിളിക്കാം. ദീര്‍ഘകാല ധനകാര്യ ആസ്തികളുടെ ക്രയവിക്രയം നടത്തുന്ന വിപണിയാണ് ക്യാപ്പിറ്റല്‍മാര്‍ക്കറ്റ് അഥവാ മൂലധനവിപണി. ദീര്‍ഘകാല മൂലധന ആസ്തികളായ ഓഹരികളും കടപ്പത്രങ്ങളും മറ്റു ദീര്‍ഘകാലവായ്പകളും ആണ് മൂലധന വിപണിയില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.
  മൂലധന വിപണി രണ്ടുതരം ചുമതലകളാണ് നിര്‍വഹിക്കുന്നത്. സമ്പദ്വ്യവസ്ഥയിലെ സമ്പാദ്യം അതുള്ളവരില്‍നിന്ന് ഫലപ്രദമായി ധനം വിനിയോഗിക്കാന്‍ കഴിയുന്നവരില്‍ എത്തിക്കുക എന്നതാണ് ധനവിപണിയുടെ പ്രധാന ചുമതല. ഈ ചുമതല നിര്‍വഹിക്കുന്നതുവഴി സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ പ്രാപ്തമായ വ്യവസായ, വാണിജ്യ, സേവന സംരംഭങ്ങള്‍ക്ക് സ്ഥാവരജംഗമ ആസ്തികളും ഇതര ആസ്തികളും സ്വരൂപിക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യുക എന്നത് മറ്റൊരു ചുമതലയായി മാറുന്നു. കോര്‍പ്പറേറ്റ് മേഖലയ്ക്കും സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും മൂലധന വിപണിയുടെ പിന്തുണ ലഭിക്കുന്നു. മൂലധന വിപണിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സമ്പദ്വ്യവസ്ഥയിലെ മൂലധന സ്വരൂപീകരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടും.
  മൂലധന വിപണിയില്‍ രണ്ടുതരം ധനകാര്യ ആസ്തികളുടെ നിക്ഷേപ പത്രങ്ങള്‍ (ലെരൌൃശശേല) കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ക്രയവിക്രയം സാധ്യമായ നിക്ഷേപ പത്രങ്ങളാണ് ഒരു വിഭാഗത്തിലുള്ളത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, കമ്പനി നിക്ഷേപ പത്രങ്ങള്‍ (ഓഹരികളും കടപ്പത്രങ്ങളും), പൊതുമേഖലാ നിക്ഷേപ പത്രങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. വിപണനം സാധ്യമാകാത്ത നിക്ഷേപ പത്രങ്ങളാണ് രണ്ടാം വിഭാഗത്തിലുള്ളത്. ഉദാഹരണമായി ബാങ്കുനിക്ഷേപം, കമ്പനികളിലെ പൊതുനിക്ഷേപം, ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകള്‍, പോസ്റ്റോഫീസ് നിക്ഷേപം തുടങ്ങിയവ.
  വിപണനം നടത്താവുന്ന നിക്ഷേപ പത്രങ്ങള്‍ ഉള്‍ക്കൊണ്ട മൂലധന വിപണിയെ രണ്ടായി ഉപവിഭജനം നടത്താനാകും. പ്രാഥമിക വിപണിയും (ജൃശാമ്യൃ ാമൃസല ീൃ ചലം ശൌല ാമൃസല) ദ്വിതീയ വിപണിയും (ടലരീിറമ്യൃ ാമൃസല) ആണ് അവ. കമ്പനികളിലും സര്‍ക്കാരിലും ഇതര ഏജന്‍സികളിലും നേരിട്ട് നിക്ഷേപം നടത്തി ഓഹരികള്‍, കമ്പനിക്കടപ്പത്രങ്ങള്‍ (റലയലിൌൃല), സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ (ഏീ്ലൃിാലി യീിറ), മ്യൂച്ച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ ധനകാര്യ ആസ്തികളുടെ നിക്ഷേപ പത്രം സ്വീകരിക്കുന്ന വിപണിയാണ് പ്രാഥമിക വിപണി. പ്രൊമോട്ടര്‍മാര്‍, ഡയറക്ടര്‍മാര്‍, ധനകാര്യസ്ഥാപനങ്ങള്‍, ബാങ്കുകള്‍, ദല്ലാള്‍മാര്‍, പരസ്യ ഏജന്‍സികള്‍, നിയമജ്ഞര്‍, മര്‍ച്ചന്റ് ബാങ്കുകള്‍ തുടങ്ങി പലതരം ഇടനിലക്കാരെ പ്രാഥമിക വിപണിയില്‍ കാണാനാകും. 
  പ്രാഥമിക വിപണിയില്‍നിന്നു ലഭിക്കുന്ന നിക്ഷേപ പത്രങ്ങളുടെ ക്രയവിക്രയം നടക്കുന്ന രണ്ടാം വിപണിയില്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ഉള്‍പ്പെടുന്ന സംഘടിത സംവിധാനം ഉണ്ട്. ദല്ലാളുകള്‍, നിക്ഷേപ ഉപദേഷ്ടാക്കള്‍, പോര്‍ട്ട്ഫോളിയോ മാനേജര്‍മാര്‍, ഉപദല്ലാള്‍മാര്‍, നിക്ഷേപ മാനേജര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സേവനം രണ്ടാം വിപണിയില്‍ ലഭ്യമാണ്.
  കമ്പനികള്‍, വികസനബാങ്കുകള്‍, യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ ഉള്‍പ്പെടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മ്യൂച്ച്വല്‍ ഫണ്ടുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഇന്‍ഷുറന്‍സ് കമ്പനികള്‍, കൊമേഴ്സ്യല്‍ ബാങ്കുകള്‍, മര്‍ച്ചന്റ് ബാങ്കുകള്‍ തുടങ്ങിയ സംഘടിത സംരംഭങ്ങളോടൊപ്പം സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെയും സാന്നിധ്യമാണ് ഇന്ത്യന്‍ മൂലധന വിപണിയെ സജീവമാക്കുന്നത്.
  ഹ്രസ്വകാല ധനകാര്യ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന മണിമാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ ധനഇടപാടുകള്‍ ആഗോളതലത്തില്‍ നടക്കുന്നത്. ഇന്ത്യയിലും ഭിന്നമായ ഒരവസ്ഥയല്ല ഉള്ളത്. മണിമാര്‍ക്കറ്റില്‍ സംഘടിത തലത്തിലും അസംഘടിത തലത്തിലും  ധന ഇടപാടുകള്‍ നടക്കുന്നുണ്ട്. കൊമേഴ്സ്യല്‍ ബാങ്കുകള്‍, ഇതര ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റോഫീസുകള്‍ തുടങ്ങിയവയാണ് സംഘടിത മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍. അസംഘടിത തലത്തില്‍ നാടന്‍ പണമിടപാട് സ്ഥാപനങ്ങള്‍, പണം പലിശയ്ക്കു കൊടുക്കുന്ന വ്യക്തികള്‍, നാടന്‍ ചിട്ടി-നിധി സ്ഥാപനങ്ങള്‍, ദല്ലാള്‍മാര്‍ തുടങ്ങിയവ ഉള്‍പ്പെടും. മണിമാര്‍ക്കറ്റില്‍ കോള്‍ മണി മാര്‍ക്കറ്റ്, ഗില്‍റ്റ് എഡ്ജ്ഡ് മാര്‍ക്കറ്റ്, കൊളാറ്ററല്‍ ലോണ്‍ മാര്‍ക്കറ്റ്, ബില്‍ മാര്‍ക്കറ്റ് തുടങ്ങിയ  തരംതിരിവുകള്‍ ഹ്രസ്വകാല ധനകാര്യ ആസ്തികളുമായി ബന്ധപ്പെട്ട് നടത്താറുണ്ട്. ഊഹക്കച്ചവടം, വിദേശ പണ കൈമാറ്റം, റിയല്‍ എസ്റ്റേറ്റ് കൈമാറ്റം തുടങ്ങിയ ഇടപാടുകള്‍ മണിമാര്‍ക്കറ്റിലെ പണമിടപാടുകളുടെ കൃത്യതയെ പ്രതികൂലമായി ബാധിക്കാറുണ്ട്.

(ഡോ. എം. ശാര്‍ങ്ഗധരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%AA%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍