This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധനഞ്ജയന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ധനഞ്ജയന്‍ ധനഞ്ജയന്‍ എന്ന പേരില്‍ പ്രസിദ്ധരായവര്‍ പലരുണ്ട്. 1. സംസ്ക...)
അടുത്ത വ്യത്യാസം →
06:36, 5 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ധനഞ്ജയന്‍
ധനഞ്ജയന്‍ എന്ന പേരില്‍ പ്രസിദ്ധരായവര്‍ പലരുണ്ട്.
1. സംസ്കൃത കാവ്യശാസ്ത്രകാരന്‍. നാട്യശാസ്ത്രപ്രതിപാദകമായ ദശരൂപകത്തിന്റെ രചയിതാവാണ് ഇദ്ദേഹം. മാള്‍വയില്‍ പരമാര രാജവംശത്തില്‍ 974-995 ല്‍ ഭരണകര്‍ത്താവായിരുന്ന മുഞ്ജരാജന്റെ (വാക്പതിരാജന്‍ രണ്ടാമന്‍) സദസ്യനായിരുന്നു ധനഞ്ജയന്‍. വിഷ്ണുവാണ് പിതാവ്; ധനികന്‍ സഹോദരനും. പദ്മഗുപത്ന്‍, ഹലായുധന്‍, ധനപാലന്‍ എന്നീ സുഹൃത്തുക്കളെപ്പറ്റിയും പരാമര്‍ശമുണ്ട്. ഭരതന്റെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി സ്വന്തമായ നിരീക്ഷണപാടവം പ്രദര്‍ശിപ്പിച്ച് നാട്യശാസ്ത്രത്തെയും കാവ്യശാസ്ത്രത്തെയും ദശരൂപകത്തില്‍ വിശകലനം ചെയ്യുന്നു.
നായികമാരെപ്പറ്റിയുള്ള വിശകലനത്തില്‍ നാട്യശാസ്ത്രത്തില്‍നിന്നു വ്യത്യസ്തമായ വീക്ഷണവും ശൃംഗാരരസ നിരൂപണത്തില്‍ നൂതന നിരീക്ഷണങ്ങളും ധനഞ്ജയന്‍ അവതരിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ആനന്ദവര്‍ധനന്‍ അവതരിപ്പിച്ചതും പില്ക്കാലത്ത് സാഹിത്യശാസ്ത്രകാരന്മാരുടെ മുക്തകണ്ഠ
പ്രശംസയ്ക്കു പാത്രവുമായ ധ്വനിസിദ്ധാന്തത്തെ ഇദ്ദേഹം അംഗീകരിച്ചിരുന്നില്ല. മുമ്പേതന്നെ വിശദമാക്കിയിരുന്ന താത്പര്യശക്തി അഥവാ ഭാവകത്വ വ്യാപാരം രസാവിഷ്കരണത്തിനു പര്യാപ്തമാണെന്ന മതമായിരുന്നു ധനഞ്ജയന്റേത്. ശാന്തരസം നാടകത്തിനനുയോജ്യമല്ല എന്ന മതവും ധനഞ്ജയന്‍ അവ
തരിപ്പിച്ചിട്ടുണ്ട്.
നാല് ഭാഗങ്ങളിലായി 300 കാരികകളില്‍ ധനഞ്ജയന്‍ തന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. നാടകത്തിന്റെ വിവിധ ഘട്ടങ്ങള്‍, വിവിധതരം നായികമാര്‍, നാടകാവതരണപരമായ പ്രശ്നങ്ങളും നാടകഭേദങ്ങളും, രസനിരൂപണം എന്നിങ്ങനെയാണ് നാല് ഭാഗങ്ങള്‍. നാട്യശാസ്ത്രത്തിനുശേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നതും ഉദ്ധൃതമാകുന്നതുമായ നാട്യശാസ്ത്ര ഗ്രന്ഥമാണിത്. ഇതിന് ധനഞ്ജയന്റെ സഹോദരനായ ധനികന്‍ ദശരൂപകാവലോകം (അവലോകം എന്നും അറിയപ്പെടുന്നു) എന്ന പേരില്‍ പ്രൌഢമായ വ്യാഖ്യാനം രചിച്ചു. ബഹുരൂപമിശ്രന്‍, നൃസിംഹഭട്ടന്‍, ദേവപാണി, ക്ഷോണീധരമിശ്രന്‍, കുരവിരാമന്‍ എന്നിവരും ദശരൂപകത്തിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. രാഘവപാണ്ഡവീയം എന്ന ദ്വിസന്ധാനകാവ്യം ധനഞ്ജയരചിതമാണെന്നു പരാമര്‍ശമുണ്ടെങ്കിലും അത് ദാക്ഷിണാത്യനായ മറ്റൊരു ധനഞ്ജയന്റേതാണെന്നാണ് പണ്ഡിതമതം.
2. സംസ്കൃത കവി. രാഘവപാണ്ഡവീയം എന്ന ദ്വിസന്ധാനകാവ്യത്തിന്റെ രചയിതാവാണ് ഇദ്ദേഹം. വാസുദേവന്റെയും ശ്രീദേവിയുടെയും പുത്രനായ ഇദ്ദേഹം 10-ാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. 12-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലാണ് ഇതു രചിച്ചത് എന്നും പരാമര്‍ശം കാണുന്നു. സോമദേവനും ജല്‍ഹണനും ഈ ദ്വിസന്ധാനകാവ്യത്തെ പ്രശംസിക്കുന്നുണ്ട്. കാവ്യാരംഭത്തില്‍ ആനന്ദവര്‍ധനനെയും രത്നാകരനെയും കവി വന്ദിക്കുന്നു. തമിഴ്ദേശത്ത് ചിറ്റൂര്‍ ജില്ലയിലാണ് ധനഞ്ജ
യന്‍ ജീവിച്ചിരുന്നതെന്ന് എം. കൃഷ്ണമാചാര്യര്‍ 'സംസ്കൃത
സാഹിത്യചരിത്ര'ത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ധനഞ്ജയ
നാമമാല എന്ന നിഘണ്ടുവും ധനഞ്ജയന്റേതായി ഉപലബ്ധമാണ്. ഒരേ പദ്യത്താല്‍ത്തന്നെ വാക്കുകളുടെ വ്യത്യസ്ത രീതിയിലുള്ള പദച്ഛേദത്താലും അര്‍ഥകല്പനയാലും ശ്രീരാമന്റെ കഥയും മഹാഭാരതകഥയും അവതരിപ്പിക്കുന്ന വിശേഷരീതിയിലുള്ള കാവ്യമാണ് ഇദ്ദേഹത്തിന്റെ ദ്വിസന്ധാനകാവ്യം.
3. ജൈനധര്‍മാചാര്യന്‍. ഇദ്ദേഹം രചിച്ച ചന്ദ്രപ്രഭീയകാവ്യം എന്ന ജൈനധര്‍മപരമായ കൃതി ഉപലബ്ധമാണ്.
ധനഞ്ജയന്‍ എന്നു പേരോടുകൂടിയ അനേകം കഥാപാത്രങ്ങള്‍ പുരാണപ്രസിദ്ധരായുണ്ട്. അര്‍ജുനന്റെ പത്ത് പര്യായനാമങ്ങളിലൊന്നാണ് ധനഞ്ജയന്‍.