This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിലീപന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ദിലീപന്‍=
=ദിലീപന്‍=
-
പുരാണ കഥാപാത്രം. ഇക്ഷ്വാകു വംശത്തിലെ പ്രസിദ്ധനായ രാജാവാണ് ഇദ്ദേഹം. വംശാവലി ഇങ്ങനെയാണ്: വിഷ്ണുവില്‍നിന്ന് ബ്രഹ്മാവ്;ബ്രഹ്മാവ്-മരീചി-കശ്യപന്‍-വിവസ്വാന്‍-വൈവസ്വതമനു-ഇക്ഷ്വാകു-വികക്ഷി-ശശാദന്‍-
+
പുരാണ കഥാപാത്രം. ഇക്ഷ്വാകു വംശത്തിലെ പ്രസിദ്ധനായ രാജാവാണ് ഇദ്ദേഹം. വംശാവലി ഇങ്ങനെയാണ്: വിഷ്ണുവില്‍നിന്ന് ബ്രഹ്മാവ്; ബ്രഹ്മാവ്- മരീചി- കശ്യപന്‍- വിവസ്വാന്‍- വൈവസ്വതമനു- ഇക്ഷ്വാകു-വികക്ഷി-ശശാദന്‍-
-
കകുല്‍സ്ഥന്‍-അനേനസ്സ്-പൃഥുലാശ്വന്‍-പ്രസേനജിത്ത്-യുവനാശ്വന്‍-മാന്ഥാതാവ്-പുരുകുല്‍സന്‍-
+
കകുല്‍സ്ഥന്‍- അനേനസ്സ്- പൃഥുലാശ്വന്‍- പ്രസേനജിത്ത്- യുവനാശ്വന്‍- മാന്ഥാതാവ്- പുരുകുല്‍സന്‍-
-
ത്രസദസ്യു-അനരണ്യന്‍-ഖട്വാംഗന്‍-ദിലീപന്‍. മഗധരാജകുമാരിയായിരുന്ന സുദക്ഷിണയെ വിവാഹം ചെയ്ത ദിലീപന് അനേകവര്‍ഷം സന്താനഭാഗ്യം ലഭിച്ചില്ല. ഇതില്‍ ദുഃഖിതനായി ദിലീപന്‍ വസിഷ്ഠനെ സമീപിച്ചു. പണ്ട് കാമധേനുവിനെ അനാദരിച്ചതു കാരണമാണ് പുത്രലബ്ധിക്കു വിഘ്നം സംഭവിച്ചതെന്നും കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ശുശ്രൂഷിച്ചു പ്രസാദിപ്പിച്ചാല്‍ പുത്രലബ്ധിയുണ്ടാകുമെന്നും വസിഷ്ഠമുനി അറിയിച്ചു. അന്നുതുടങ്ങി ദിലീപന്‍ പത്നീസമേതനായി വസിഷ്ഠാശ്രമത്തില്‍ നിവസിച്ചിരുന്ന നന്ദിനിയെ ശുശ്രൂഷിക്കാന്‍ തുടങ്ങി. രാജാവിന്റെ ശുശ്രൂഷ ആത്മാര്‍ഥതയോടെയാണോ എന്ന് അറിയുന്നതിന് നന്ദിനി രാജാവിനെ പരീക്ഷിക്കുകയും അതില്‍ വിജയിച്ച രാജാവിനെ അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് സുദക്ഷിണ ഗര്‍ഭം ധരിച്ച് പില്ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന രഘുകുമാരനെ പ്രസവിച്ചു.
+
ത്രസദസ്യു- അനരണ്യന്‍- ഖട്വാംഗന്‍- ദിലീപന്‍. മഗധരാജകുമാരിയായിരുന്ന സുദക്ഷിണയെ വിവാഹം ചെയ്ത ദിലീപന് അനേകവര്‍ഷം സന്താനഭാഗ്യം ലഭിച്ചില്ല. ഇതില്‍ ദുഃഖിതനായി ദിലീപന്‍ വസിഷ്ഠനെ സമീപിച്ചു. പണ്ട് കാമധേനുവിനെ അനാദരിച്ചതു കാരണമാണ് പുത്രലബ്ധിക്കു വിഘ്നം സംഭവിച്ചതെന്നും കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ശുശ്രൂഷിച്ചു പ്രസാദിപ്പിച്ചാല്‍ പുത്രലബ്ധിയുണ്ടാകുമെന്നും വസിഷ്ഠമുനി അറിയിച്ചു. അന്നുതുടങ്ങി ദിലീപന്‍ പത്നീസമേതനായി വസിഷ്ഠാശ്രമത്തില്‍ നിവസിച്ചിരുന്ന നന്ദിനിയെ ശുശ്രൂഷിക്കാന്‍ തുടങ്ങി. രാജാവിന്റെ ശുശ്രൂഷ ആത്മാര്‍ഥതയോടെയാണോ എന്ന് അറിയുന്നതിന് നന്ദിനി രാജാവിനെ പരീക്ഷിക്കുകയും അതില്‍ വിജയിച്ച രാജാവിനെ അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് സുദക്ഷിണ ഗര്‍ഭം ധരിച്ച് പില്ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന രഘുകുമാരനെ പ്രസവിച്ചു.
ഒരിക്കല്‍ ദിലീപന്‍ വീരസേനനെന്ന അസുരനെ രക്തേശ്വരീ ദേവിയുടെ അനുഗ്രഹത്താല്‍ വധിച്ച് വൈശ്രവണനെ സഹായിച്ചുവെന്നും, മറ്റൊരിക്കല്‍ ഗംഗാതീരത്തു വസിക്കുന്ന വേളയില്‍ വസിഷ്ഠന്‍ ലോകത്തിലെ എല്ലാ തീര്‍ഥങ്ങളെക്കുറിച്ചും ദിലീപനു വിവരിച്ചുകൊടുത്തു എന്നും ''പദ്മപുരാണത്തില്‍''പരാമര്‍ശമുണ്ട്.
ഒരിക്കല്‍ ദിലീപന്‍ വീരസേനനെന്ന അസുരനെ രക്തേശ്വരീ ദേവിയുടെ അനുഗ്രഹത്താല്‍ വധിച്ച് വൈശ്രവണനെ സഹായിച്ചുവെന്നും, മറ്റൊരിക്കല്‍ ഗംഗാതീരത്തു വസിക്കുന്ന വേളയില്‍ വസിഷ്ഠന്‍ ലോകത്തിലെ എല്ലാ തീര്‍ഥങ്ങളെക്കുറിച്ചും ദിലീപനു വിവരിച്ചുകൊടുത്തു എന്നും ''പദ്മപുരാണത്തില്‍''പരാമര്‍ശമുണ്ട്.
കശ്യപവംശത്തിലുള്ള ഒരു സര്‍പ്പവും ദിലീപന്‍ എന്ന പേരില്‍ പ്രസിദ്ധനാണ് എന്ന് ''മഹാഭാരതം'' ഉദ്യോഗപര്‍വത്തില്‍ പരാമര്‍ശിച്ചുകാണുന്നു.
കശ്യപവംശത്തിലുള്ള ഒരു സര്‍പ്പവും ദിലീപന്‍ എന്ന പേരില്‍ പ്രസിദ്ധനാണ് എന്ന് ''മഹാഭാരതം'' ഉദ്യോഗപര്‍വത്തില്‍ പരാമര്‍ശിച്ചുകാണുന്നു.

Current revision as of 11:40, 2 മാര്‍ച്ച് 2009

ദിലീപന്‍

പുരാണ കഥാപാത്രം. ഇക്ഷ്വാകു വംശത്തിലെ പ്രസിദ്ധനായ രാജാവാണ് ഇദ്ദേഹം. വംശാവലി ഇങ്ങനെയാണ്: വിഷ്ണുവില്‍നിന്ന് ബ്രഹ്മാവ്; ബ്രഹ്മാവ്- മരീചി- കശ്യപന്‍- വിവസ്വാന്‍- വൈവസ്വതമനു- ഇക്ഷ്വാകു-വികക്ഷി-ശശാദന്‍- കകുല്‍സ്ഥന്‍- അനേനസ്സ്- പൃഥുലാശ്വന്‍- പ്രസേനജിത്ത്- യുവനാശ്വന്‍- മാന്ഥാതാവ്- പുരുകുല്‍സന്‍- ത്രസദസ്യു- അനരണ്യന്‍- ഖട്വാംഗന്‍- ദിലീപന്‍. മഗധരാജകുമാരിയായിരുന്ന സുദക്ഷിണയെ വിവാഹം ചെയ്ത ദിലീപന് അനേകവര്‍ഷം സന്താനഭാഗ്യം ലഭിച്ചില്ല. ഇതില്‍ ദുഃഖിതനായി ദിലീപന്‍ വസിഷ്ഠനെ സമീപിച്ചു. പണ്ട് കാമധേനുവിനെ അനാദരിച്ചതു കാരണമാണ് പുത്രലബ്ധിക്കു വിഘ്നം സംഭവിച്ചതെന്നും കാമധേനുവിന്റെ പുത്രിയായ നന്ദിനിയെ ശുശ്രൂഷിച്ചു പ്രസാദിപ്പിച്ചാല്‍ പുത്രലബ്ധിയുണ്ടാകുമെന്നും വസിഷ്ഠമുനി അറിയിച്ചു. അന്നുതുടങ്ങി ദിലീപന്‍ പത്നീസമേതനായി വസിഷ്ഠാശ്രമത്തില്‍ നിവസിച്ചിരുന്ന നന്ദിനിയെ ശുശ്രൂഷിക്കാന്‍ തുടങ്ങി. രാജാവിന്റെ ശുശ്രൂഷ ആത്മാര്‍ഥതയോടെയാണോ എന്ന് അറിയുന്നതിന് നന്ദിനി രാജാവിനെ പരീക്ഷിക്കുകയും അതില്‍ വിജയിച്ച രാജാവിനെ അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് സുദക്ഷിണ ഗര്‍ഭം ധരിച്ച് പില്ക്കാലത്ത് പ്രസിദ്ധനായിത്തീര്‍ന്ന രഘുകുമാരനെ പ്രസവിച്ചു.

ഒരിക്കല്‍ ദിലീപന്‍ വീരസേനനെന്ന അസുരനെ രക്തേശ്വരീ ദേവിയുടെ അനുഗ്രഹത്താല്‍ വധിച്ച് വൈശ്രവണനെ സഹായിച്ചുവെന്നും, മറ്റൊരിക്കല്‍ ഗംഗാതീരത്തു വസിക്കുന്ന വേളയില്‍ വസിഷ്ഠന്‍ ലോകത്തിലെ എല്ലാ തീര്‍ഥങ്ങളെക്കുറിച്ചും ദിലീപനു വിവരിച്ചുകൊടുത്തു എന്നും പദ്മപുരാണത്തില്‍പരാമര്‍ശമുണ്ട്.

കശ്യപവംശത്തിലുള്ള ഒരു സര്‍പ്പവും ദിലീപന്‍ എന്ന പേരില്‍ പ്രസിദ്ധനാണ് എന്ന് മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ പരാമര്‍ശിച്ചുകാണുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍