This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദൂനു, പിയറി ക്ലോദ് (1761 - 1840)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദൂനു, പിയറി ക്ലോദ് (1761 - 1840)= Daunou,Pierre Claude ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍. ചരിത്രകാ...)
അടുത്ത വ്യത്യാസം →
10:21, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദൂനു, പിയറി ക്ലോദ് (1761 - 1840)
Daunou,Pierre Claude
ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍. ചരിത്രകാരന്‍ എന്ന നിലയിലും ദൂനു പ്രസിദ്ധനാണ്. 1761 ആഗ. 18-ന് ഫ്രാന്‍സിലെ ബോലനിലായിരുന്നു ജനനം. 1780-നും 87-നുമിടയ്ക്ക് നിരവധി സെമിനാരികളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് 1787-ല്‍ പുരോഹിതപട്ടം ലഭിച്ചു. 1792-ല്‍ നാഷണല്‍ കണ്‍വെന്‍ഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ലൂയി തഢക-ന് വധശിക്ഷ നല്കിയ ജാക്കോബിനുകളെ നിശിതമായി വിമര്‍ശിച്ചു. നാഷണല്‍ കണ്‍വെന്‍ഷനില്‍നിന്ന് ജിറോണ്ടിസ്റ്റുകളെ പുറത്താക്കിയ നടപടിയെ എതിര്‍ത്ത കുറ്റത്തിന് ദൂനു ഒരു വര്‍ഷം തടവിലാക്കപ്പെട്ടു. (1793-94).
1795-ലെ ഫ്രഞ്ച് ഭരണഘടനയ്ക്കു രൂപംനല്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ദൂനുവായിരുന്നു. ഈ ഭരണഘടന പ്രകാരം നിലവില്‍വന്ന 'കൌണ്‍സില്‍ ഒഫ് ഫൈവ് ഹണ്‍ഡ്രഡി'ന്റെ പ്രസിഡന്റായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1795-ലെ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് അധികാരത്തിലേറിയ നെപ്പോളിയനുമായുളള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് 1802-ല്‍ രാഷ്ട്രീയത്തില്‍നിന്ന് താത്ക്കാലികമായി വിട്ടുനിന്ന ഇദ്ദേഹം നെപ്പോളിയന്റെ പതനത്തിനുശേഷമാണ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായത്.
നാഷണല്‍ ആര്‍ക്കൈവ്സിന്റെ ഡയറക്ടര്‍ (1804-15, 1830-40), കോളജ് ദി ഫ്രാന്‍സിലെ പ്രൊഫസര്‍ (1819) എന്നീ നിലകളിലും ദൂനു സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോളജ് ദി ഫ്രാന്‍സില്‍ വച്ച് ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ മരണാനന്തരം 20 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു.
1840 ജൂണ്‍ 20-ന് ദൂനു പാരിസില്‍ അന്തരിച്ചു.