This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിവാകരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ദിവാകരം തമിഴിലെ ആദ്യത്തെ നിഘണ്ടു. ദിവാകരന്‍ എന്ന മഹര്‍ഷി രചിച്ചു. അമ്...)
അടുത്ത വ്യത്യാസം →

09:58, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദിവാകരം

തമിഴിലെ ആദ്യത്തെ നിഘണ്ടു. ദിവാകരന്‍ എന്ന മഹര്‍ഷി രചിച്ചു. അമ്പര്‍ എന്ന സ്ഥലത്തെ പ്രധാനിയായ ചേന്തന്‍ എന്ന മഹാന്റെ ആദരവില്‍ രചിക്കപ്പെട്ടതുകൊണ്ട് 'ചേന്തന്‍ ദിവാകരം' എന്ന പേരിലും അറിയപ്പെട്ടു. ഈ ഗ്രന്ഥത്തില്‍ ചാലൂക്യന്മാരെപ്പറ്റിയും രാഷ്ട്രകൂടന്മാരെപ്പറ്റിയും ഉള്ള പരാമര്‍ശങ്ങള്‍ കാണുന്നു.

  ഇതില്‍ 12 ഭാഗങ്ങള്‍ ഉണ്ട്. ആദ്യത്തെ പത്ത് ഭാഗങ്ങളില്‍ പദങ്ങളുടെ അര്‍ഥത്തെപ്പറ്റിയും, പതിനൊന്നാമത്തേതില്‍ ഒരു പദത്തിനുള്ള പല അര്‍ഥങ്ങളെപ്പറ്റിയും വിവരിക്കുന്നു. പന്ത്രണ്ടാമത്തേതില്‍ പര്യായപദങ്ങളെയാണ് വിവരിക്കുന്നത്. ആദ്യത്തെ പത്തുഭാഗങ്ങളില്‍ ഓരോന്നിലും ദൈവം, ജനങ്ങള്‍, മൃഗം, മരം, സ്ഥലം, വിവിധാര്‍ഥം, കൃത്രിമരൂപം, സംസ്കാരം, പ്രവൃത്തി, ശബ്ദം എന്നിവയെപ്പറ്റിയുള്ള നാമങ്ങള്‍ക്കാണ് അര്‍ഥം നല്കിയിരിക്കുന്നത്.
  ആദ്യത്തെ പത്തുഭാഗങ്ങള്‍ മാത്രമായി ഈ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പ് 1835-ല്‍ താണ്ഡവരായ മുതലിയാര്‍  പ്രസിദ്ധീകരിച്ചു. ഇവയില്‍ ഏകദേശം 9,500 വാക്കുകളുണ്ട്. പിന്നീട് പല സൂത്രങ്ങളും പുതിയതായി ചേര്‍ത്താണ് തുടര്‍ന്നുണ്ടായ പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

(നീല പദ്മനാഭന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍