This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്‍ഗേശനന്ദിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദുര്‍ഗേശനന്ദിനി= ബംഗാളിഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവല്‍. ബങ്കിം ചന...)
അടുത്ത വ്യത്യാസം →

07:24, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദുര്‍ഗേശനന്ദിനി

ബംഗാളിഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവല്‍. ബങ്കിം ചന്ദ്ര ചാറ്റര്‍ജി(1838-94)യുടെ ആദ്യ നോവലാണിത്. 1865-ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലത്തുതന്നെ പതിമൂന്ന് പതിപ്പുകളുണ്ടായി. 1881-ല്‍ ജി. എഫ്. ബ്രൌണും ഹരിപ്രസാദ് ശാസ്ത്രിയും ചേര്‍ന്ന് റോമന്‍ലിപിയിലാക്കിയ ഈ നോവല്‍ താക്കര്‍ സ്പിങ്ക് ആന്‍ഡ് കമ്പനി പ്രസിദ്ധീകരിച്ചു.

അക്ബര്‍ ചക്രവര്‍ത്തിയുടെ സേനാനായകനായ മാന്‍സിങ്ങിന്റെ മകന്‍ ജഗത്സിങ്ങിനെ നായകനാക്കി ഒരു ചരിത്രനോവലിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ഗേശനന്ദിനിയില്‍ ചരിത്രസത്യങ്ങള്‍ വളരെ കുറവാണ്. കഥാപാത്രങ്ങളും ചില സംഭവങ്ങളും ചരിത്രത്തിലുള്ളവതന്നെ. ബാക്കിയുള്ളതെല്ലാം സങ്കല്പവും ഭാവനയും മാത്രമാണ്. എങ്കിലും ദുര്‍ഗേശനന്ദിനിയുടെ രചന ബംഗാളിസാഹിത്യത്തില്‍ ഏറെ ശ്രദ്ധേയമായി. ബംഗാളിസാഹിത്യത്തിലെ പാശ്ചാത്യരീതിയിലുള്ള ആദ്യ നോവലും ബംഗാളി ഗദ്യസാഹിത്യത്തിലെ ആദ്യ സര്‍ഗാത്മക സൃഷ്ടിയുമായിരുന്നു ഇത്. മലയാളമുള്‍പ്പെടെ അനേകം ഭാഷകളില്‍ ദുര്‍ഗേശനന്ദിനിക്ക് പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയാണ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്. ദ് ചീഫ്റ്റണ്‍സ് ഡോട്ടര്‍ എന്ന പേരില്‍ 1880-ല്‍ ചന്ദ്ര മുക്കര്‍ജി ഇംഗ്ളീഷിലേക്കും ദുര്‍ഗേശനന്ദിനി എന്ന പേരില്‍ത്തന്നെ 1882-ല്‍ ജി. സിന്‍ഹ ഹിന്ദിയിലേക്കും ഇത് പരിഭാഷപ്പെടുത്തി.

(ഡോ. സുധാ വാര്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍