This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദുറാസ്, മാര്‍ഗറിത് (1914 - 96)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദുറാസ്, മാര്‍ഗറിത് (1914 - 96)= Duras,Marguerite ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും. യഥാ...)
അടുത്ത വ്യത്യാസം →
06:34, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദുറാസ്, മാര്‍ഗറിത് (1914 - 96)
Duras,Marguerite
ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തും. യഥാര്‍ഥ നാമം മാര്‍ഗറിത് ദൊനാദ്യു എന്നാണ്. 1914 ഏ. 4-ന് വിയറ്റ്നാമിലെ ഗിയാദിനില്‍ ജനിച്ചു. 17-ാമത്തെ വയസ്സില്‍ ഫ്രാന്‍സിലെത്തി സൊര്‍ബോണിലെ പാരിസ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം ആരംഭിച്ചു.
1942-ല്‍ ആണ് ദുറാസ് സാഹിത്യരചന ആരംഭിച്ചത്. 1950-ല്‍ പ്രസിദ്ധീകരിച്ച ഉന്‍ബരാഷ് കോന്‍ത്ര്ല് പസിഫീക് (The Sea Wall) എന്ന നോവല്‍ വന്‍ വിജയമായിരുന്നു. വിയറ്റ്നാമിലെ ഒരു ദരിദ്ര ഫ്രഞ്ച്കുടുംബത്തിന്റെ കഥപറയുന്ന ഈ കൃതിയില്‍ അമേരിക്കന്‍ നോവലിസ്റ്റുകളായ എഴ്സ്കിന്‍ കാല്‍ഡ്വെലിന്റെയും ജോണ്‍ സ്റ്റെയ് ന്‍ബെക്കിന്റെയും പ്രകടമായ സ്വാധീനം കാണാം. തുടര്‍ന്നു പ്രസിദ്ധീകരിച്ച ല് മരാന്‍ ദ് ജിബ്രാള്‍ട്ടര്‍ (1952;), മൊദെറേതോ കന്‍താബീല്‍ (1958) തുടങ്ങിയ നോവലുകള്‍ ഭാവഗീതത്തിന്റെ സൌന്ദര്യം വഹിക്കുന്നവയാണ്. സംഭാഷണത്തിന് ഇവയില്‍ പ്രാധാന്യമേറും. ദുറാസിന്റെ നോവലുകള്‍ അമൂര്‍ത്തമായ തലങ്ങളിലേക്കു കടന്നുകയറുന്നവയുമാണ്. ലാപ്രെമിദി ദ് മോണ്‍ഷര്‍ അന്‍ദെസ്മാസ് (1962,The Afternoon of Monsienur Andesmas), ല് റാവിസ്മാന് ദ് ലോള്‍ വി സ്തീന്‍ (1964, The Ravishing of Lol V.Stein), ലമൂര്‍ (1971), ലമാന്ത് (1984, The Lover ), ലാപ്ള്യു ദേത് (1990,Summer Rain) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചുനില്ക്കുന്നു.
1973-ല്‍ രചിച്ച ഇന്‍ഡ്യാ സോങ് ആണ് നാടകകൃത്ത് എന്ന നിലയില്‍ ദുറാസിനെ ശ്രദ്ധേയയാക്കിയത്. തെയാത്ര് I (1965), തെയാത്ര് II (1968), തെയാത്ര് III (1984) എന്നീ ശീര്‍ഷകങ്ങളില്‍ ഇവരുടെ നാടകങ്ങള്‍ സമാഹരിച്ചിരിക്കുന്നു. നിരവധി തിരക്കഥകളും ഇവരുടെ സംഭാവനയായുണ്ട്. ഹിരോഷിമ മൊന്‍ അമൂര്‍ (1959), ഇന്‍ഡ്യാ സോങ് (1975) എന്നിവയാണ് ഇവയില്‍ പ്രധാനം. തന്റെതന്നെ ചില നോവലുകളുടെ തിരക്കഥാരൂപാന്തരണവും ഇവര്‍ നിര്‍വഹിച്ചിട്ടുണ്ട്. ലമാന്ത് എന്ന നോവല്‍ 1972-ല്‍ ചലച്ചിത്രമാക്കപ്പെട്ടു.
1996 മാ. 3-ന് ദുറാസ് നിര്യാതയായി.