This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്സായ് ചിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.142 (സംവാദം)
(New page: = അക്സായ് ചിന്‍ = അസമെശ രവശി ഇന്ത്യയുടെ വ. പടിഞ്ഞാറെ അതിര്‍ത്തിയില്‍ ജമ...)
അടുത്ത വ്യത്യാസം →
12:30, 29 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്സായ് ചിന്‍
അസമെശ രവശി
ഇന്ത്യയുടെ വ. പടിഞ്ഞാറെ അതിര്‍ത്തിയില്‍ ജമ്മു-കശ്മീര്‍ സംസ്ഥാനത്തിലെ ലഡാക് ജില്ലയുടെ ഒരുഭാഗം. 1962 മുതല്‍ ചൈനയുടെ അനധികൃത കൈവശത്തില്‍ കി. തിബത്തും പ. സിങ്കിയാങ്ങും അതിരുകള്‍ കുറിക്കുന്ന ഈ പ്രദേശം ഭാരതീയ ഇതിഹാസങ്ങളില്‍ 'അക്ഷയചീനാ' എന്ന പേരില്‍ പരാമൃഷ്ടമായിട്ടുണ്ട്.
1842-ല്‍ ജമ്മു ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് തിബത്തിന്റെ കൈവശത്തിലായിരുന്ന അക്സായ് ചിന്‍ ഉള്‍പ്പെട്ട ലഡാക് പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വര്‍ഷങ്ങള്‍ക്കുശേഷം കശ്മീര്‍ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീര്‍-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947-ല്‍ രാജ്യം ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിന്‍ പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നു.
4000 മുതല്‍ 5000 മീറ്റര്‍ വരെ ഉയരത്തില്‍ പരന്നു കിടക്കുന്ന ഈ തണുത്ത മരുപ്രദേശത്തെ ഇന്ത്യയുടെ ഭാഗമായി ചൈന ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല. 1914-ല്‍ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും തിബത്തുമായി മക്മോഹന്‍രേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്നത്തിന്റെ മൂല കാരണം. അക്സായ്ചിന്‍ ഉള്‍പ്പെടെ പല ഇന്ത്യന്‍ പ്രദേശങ്ങളെയും ചൈനീസ് അതിര്‍ത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പ്രസിദ്ധപ്പെടുത്തി (1958). തുടര്‍ന്ന് ഇന്ത്യാ-ചൈന ഗവണ്‍മെന്റുകള്‍ തമ്മില്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്തു. ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ അക്സായ്ചിന്‍ സ്വന്തം പ്രദേശമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
തിബത്തും പ. കിവാങ്ങ്-ഉയ്ഗൂര്‍ സ്വയംഭരണ പ്രദേശവും (ഡശഴവൌൃ അൌീിീാീൌ ജ്ൃീശിരല) തമ്മില്‍ യോജിപ്പിക്കുന്ന ചൈനയുടെ തന്ത്രപ്രധാനമായ ദേശീയപാത 219 അക്സായ് ചിന്‍ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. 1962-ല്‍ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവര്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അക്സായ് ചിന്‍ പ്രദേശത്തെ 38000-ല്‍പ്പരം ച.കി.മീ. സ്ഥലം ചൈനയുടെ കൈവശമായി. ഇന്നും ഈ സ്ഥിതി തുടരുന്നു. കൂടാതെ പാകിസ്താന്‍ കയ്യടക്കിയ കശ്മീര്‍ പ്രദേശത്തില്‍ നിന്ന് 5180 ച.കി.മീ. സ്ഥലം 1963-ല്‍ ചൈനയ്ക്ക് പാകിസ്താന്‍ കൈമാറുകയും ചെയ്തു.
ചൈനയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മലമ്പാതയായ കാരക്കോറം ഹൈവേ ഈ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. പല പ്രാവശ്യം നടത്തിയ ചര്‍ച്ചകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന യാഥാര്‍ഥ്യം തന്ത്രപ്രധാനമായ ഈ സ്ഥലം വിട്ടുകൊടുക്കാന്‍ ചൈന സന്നദ്ധമാകില്ല എന്നു തന്നെയാണ്. വലുപ്പത്തില്‍ ഏകദേശം സ്വിറ്റ്സര്‍ലണ്ടിനോളം വരുന്ന അക്സായ് ചിന്‍ പ്രദേശമാണ് വിസ്തീര്‍ണത്തില്‍ ലോകത്തില്‍ ഇന്നുള്ളതില്‍ വെച്ചേറ്റവും വലിയ തര്‍ക്കപ്രദേശം. (സി.കെ. രാമചന്ദ്രന്‍, സ.പ.)