This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദത്തന്‍, ബി.ഡി. (1946 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദത്തന്‍, ബി.ഡി. (1946 - )= കേരളീയ ചിത്രകാരന്‍. 1946 ന. 15-ന് തിരുവനന്തപുരത്ത് ജനിച...)
അടുത്ത വ്യത്യാസം →
05:46, 26 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദത്തന്‍, ബി.ഡി. (1946 - )
കേരളീയ ചിത്രകാരന്‍. 1946 ന. 15-ന് തിരുവനന്തപുരത്ത് ജനിച്ചു. പിതാവ് കെ. ഭാസ്കരനും മാതാവ് ഭാരതിയുമാണ്. തിരുവനന്തപുരം ഗവണ്മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്സില്‍നിന്ന് ചിത്രരചനയില്‍ ഡിപ്ളോമ നേടി. 1971-72-ല്‍ ന്യൂഡല്‍ഹിയിലെ ബാലഭവന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് മ്യൂസിയത്തില്‍ നടന്ന ഓറിയന്റേഷന്‍ കോഴ്സില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ ജവാഹര്‍ ബാലഭവനില്‍ ആര്‍ട്ട് ഇന്‍സ്ട്രക്റ്ററായും ടൌണ്‍ പ്ളാനിങ് ഡിപ്പാര്‍ട്ട് മെന്റ്, മ്യൂസിയം ആന്‍ഡ് സൂ എന്നിവിടങ്ങളില്‍ ആര്‍ട്ടിസ്റ്റായും സേവനമനുഷ്ഠിച്ചു. പിന്നീട് സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ട് എഡിറ്ററായി പ്രവര്‍ത്തിക്കുകയും അവിടെനിന്ന് വിരമിക്കുകയും ചെയ്തു. കേരള ലളിതകലാ അക്കാദമി അംഗം, മലയാളം ബുക്ക് ഡവലപ്മെന്റ് കൌണ്‍സില്‍ അംഗം, കേരള സര്‍വകലാശാല ഫൈന്‍ ആര്‍ട്സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970-മുതല്‍ തുടര്‍ച്ചയായി ഏകാംഗ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിവരുന്നു. 1995-ല്‍ ബാംഗ്ളൂരില്‍ നടന്ന രാഷ്ട്രീയ കലാമേളയില്‍ പങ്കെടുത്തു. കേരള ലളിതകലാ അക്കാദമി പുരസ്കാരം ഏഴുതവണ ലഭിച്ചു. ഗാന്ധിസ്മാരകനിധിയുടെ സമ്മാനവും ലഭിച്ചു. 1974-ല്‍ കേരള ലളിതകലാ അക്കാദമി നടത്തിയ ആള്‍ ഇന്ത്യാ ആര്‍ട്ടിസ്റ്റ് ക്യാംപ്, 1984-ലെ സൌത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് ക്യാംപ്, ബാംഗ്ളൂരില്‍ നടന്ന ആള്‍ ഇന്ത്യാ ആര്‍ട്ടിസ്റ്റ് ക്യാംപ് മുതലായവയില്‍ പങ്കെടുത്തു.
നൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട് ഗ്യാലറി, പാര്‍ലമെന്റ് ഹൌസ്, കേന്ദ്ര ലളിതകലാ അക്കാദമി, ചെന്നൈയിലെ കേന്ദ്ര ലളിതകലാ അക്കാദമി റീജിയണല്‍ സെന്റര്‍, തൃശൂരിലെ കേരള ലളിതകലാ അക്കാദമി, ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി എന്നിങ്ങനെ അനേകം സ്ഥാപനങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രരചനകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച കലി (1997) എന്ന ചിത്രപരമ്പര 'അസുന്ദരതകളുടെ സുന്ദരത' കണ്ടെത്താനുള്ള വേറിട്ട ശ്രമമെന്ന നിലയില്‍ ഏറെ ശ്രദ്ധേയമാണ്.