This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിനൊ ഷുഗറുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അമിനൊ ഷുഗറുകള്‍ = അാശിീ ടൌഴമൃ ഷുഗറുകളുടെ അമിനൊ വ്യുത്പന്നങ്ങള്‍. ഷുഗ...)
വരി 1: വരി 1:
= അമിനൊ ഷുഗറുകള്‍ =
= അമിനൊ ഷുഗറുകള്‍ =
-
അാശിീ ടൌഴമൃ
+
Amino Sugars
-
ഷുഗറുകളുടെ അമിനൊ വ്യുത്പന്നങ്ങള്‍. ഷുഗര്‍ തന്‍മാത്രകളിലെ ഒരു പ്രൈമറി അല്ലെങ്കില്‍ സെക്കണ്ടറി ഹൈഡ്രോക്സില്‍ (ഛഒ) ഗ്രൂപ്പിനെ അമിനൊ (ചഒ2) ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചിട്ടുള്ള യൌഗികങ്ങളാണ് ഇവ. ഉദാ. ഗ്ളൂക്കോസമീന്‍ (ഏഹൌരീമൊശില), ഗാലക്ടോസമീന്‍ (ഏമഹമരീമൊശില) സംരചനയനുസരിച്ച് ഇവയെ ക്രമത്തില്‍ 2-അമിനൊ-2 ഡിഓക്സി ഗ്ളൂക്കോസ് (2മാശിീ, 2 റല്യീഃ ഉഴഹൌരീലെ) എന്നും 2-അമിനൊ-2 ഡിഓക്സി ഗാലക്ടോസ് (2 അാശിീ, 2 റല്യീഃ ഉ ഏമഹമരീലെ) എന്നും പറയുന്നു. അമിനൊ ഷുഗറുകളിലെ അമിനൊ ഗ്രൂപ്പ് താരതമ്യേന സ്ഥിരതയുള്ളതാണ്.   
+
ഷുഗറുകളുടെ അമിനൊ വ്യുത്പന്നങ്ങള്‍. ഷുഗര്‍ തന്‍മാത്രകളിലെ ഒരു പ്രൈമറി അല്ലെങ്കില്‍ സെക്കണ്ടറി ഹൈഡ്രോക്സില്‍ (OH) ഗ്രൂപ്പിനെ അമിനൊ (NH_2) ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചിട്ടുള്ള യൌഗികങ്ങളാണ് ഇവ. ഉദാ. ഗ്ളൂക്കോസമീന്‍ (Glucosamine), ഗാലക്ടോസമീന്‍ (Galactosamine) സംരചനയനുസരിച്ച് ഇവയെ ക്രമത്തില്‍ 2-അമിനൊ-2 ഡിഓക്സി D ഗ്ളൂക്കോസ് (2-amino, 2 deoxy D-glucose) എന്നും 2-അമിനൊ-2 ഡിഓക്സി D ഗാലക്ടോസ് (2 Amino, 2 deoxy D Galactose) എന്നും പറയുന്നു. അമിനൊ ഷുഗറുകളിലെ അമിനൊ ഗ്രൂപ്പ് താരതമ്യേന സ്ഥിരതയുള്ളതാണ്.   
    
-
പ്രകൃതിയില്‍ അമിനൊ ഷുഗറുകള്‍ സുലഭമായി കാണപ്പെടുന്നു. ജന്തുക്കളിലും ബാക്റ്റീരിയങ്ങളിലും കാണുന്ന പോളിസാക്കറൈഡുകളിലെയും ഫംഗസ്സുകള്‍, കീടങ്ങള്‍, ഞണ്ടുവര്‍ഗങ്ങളുടെ തോടുകള്‍ മുതലായവയിലുള്ള കൈറ്റിന്‍ എന്ന പോളിസാക്കറൈഡിലെയും ഒരു ഘടകമാണ് ഗ്ളൂക്കോസമീന്‍. ഒച്ചുകളുടെ ആന്ത്രത്തിലുള്ള ഒരു എന്‍സൈം ഉപയോഗിച്ച് കൈറ്റിന്‍ ജലീയവിശ്ളേഷണത്തിന് വിധേയമാക്കിയാല്‍ -അസറ്റൈല്‍ ഗ്ളൂക്കോസമീന്‍ (ചമരല്യഹ ഴഹൌരീമൊശില) ലഭിക്കുന്നു. കൈറ്റിന്‍ അമ്ളം ഉപയോഗിച്ച് ജലീയവിശ്ളേഷണവിധേയമാക്കിയിട്ടാണ് ഗ്ളൂക്കോസമീന്‍ ഉത്പാദിപ്പിക്കാറുള്ളത്. 400 ഗ്രാം ഞണ്ടിന്‍തോടില്‍നിന്ന് സു. 50 ഗ്രാം ഗ്ളൂക്കോസമീന്‍ ഹൈഡ്രൊക്ളോറൈഡ് ലഭിക്കുമെന്നു മനസ്സിലായിട്ടുണ്ട്. കൈറ്റിനോടുള്ള ഈ ബന്ധം നിമിത്തം ഗ്ളൂക്കോസമീനിന് കൈറ്റോസമീന്‍ എന്ന ഒരു പേരുംകൂടിയുണ്ട്.
+
പ്രകൃതിയില്‍ അമിനൊ ഷുഗറുകള്‍ സുലഭമായി കാണപ്പെടുന്നു. ജന്തുക്കളിലും ബാക്റ്റീരിയങ്ങളിലും കാണുന്ന പോളിസാക്കറൈഡുകളിലെയും ഫംഗസ്സുകള്‍, കീടങ്ങള്‍, ഞണ്ടുവര്‍ഗങ്ങളുടെ തോടുകള്‍ മുതലായവയിലുള്ള കൈറ്റിന്‍ എന്ന പോളിസാക്കറൈഡിലെയും ഒരു ഘടകമാണ് ഗ്ളൂക്കോസമീന്‍. ഒച്ചുകളുടെ ആന്ത്രത്തിലുള്ള ഒരു എന്‍സൈം ഉപയോഗിച്ച് കൈറ്റിന്‍ ജലീയവിശ്ളേഷണത്തിന് വിധേയമാക്കിയാല്‍ N-അസറ്റൈല്‍ ഗ്ളൂക്കോസമീന്‍ (N-acetyl glucosamine) ലഭിക്കുന്നു. കൈറ്റിന്‍ അമ്ളം ഉപയോഗിച്ച് ജലീയവിശ്ളേഷണവിധേയമാക്കിയിട്ടാണ് ഗ്ളൂക്കോസമീന്‍ ഉത്പാദിപ്പിക്കാറുള്ളത്. 400 ഗ്രാം ഞണ്ടിന്‍തോടില്‍നിന്ന് സു. 50 ഗ്രാം ഗ്ളൂക്കോസമീന്‍ ഹൈഡ്രൊക്ളോറൈഡ് ലഭിക്കുമെന്നു മനസ്സിലായിട്ടുണ്ട്. കൈറ്റിനോടുള്ള ഈ ബന്ധം നിമിത്തം ഗ്ളൂക്കോസമീനിന് കൈറ്റോസമീന്‍ എന്ന ഒരു പേരുംകൂടിയുണ്ട്.
-
തരുണാസ്ഥി (രമൃശേഹമഴല), ദൃഡാസ്ഥി, ചര്‍മം, കണ്ണിന്റെ ശ്വേതമണ്ഡലം, ഹൃദയവാല്‍വുകള്‍, കണ്ഡരം (ലിേറീി) എന്നീ ശരീരഭാഗങ്ങളിലുള്ള കോണ്‍ഡ്രോപ്രോട്ടീനുകളുടെ (രീിറൃീുൃീലേശി) ഒരു ഘടകമായ സള്‍ഫേറ്റഡ് മ്യൂക്കോ പോളിസാക്കറൈഡുകളില്‍ -അസറ്റൈല്‍ വ്യൂത്പന്നത്തിന്റെ രൂപത്തില്‍ ഗാലക്ടോസമീന്‍ കാണപ്പെടുന്നു. ഈ അമിനൊ ഷുഗറിന് കോണ്‍ഡ്രോസമീന്‍ എന്നും പേരുണ്ട്.
+
തരുണാസ്ഥി (cartilage), ദൃഡാസ്ഥി, ചര്‍മം, കണ്ണിന്റെ ശ്വേതമണ്ഡലം, ഹൃദയവാല്‍വുകള്‍, കണ്ഡരം (tendons) എന്നീ ശരീരഭാഗങ്ങളിലുള്ള കോണ്‍ഡ്രോപ്രോട്ടീനുകളുടെ (condroproteins) ഒരു ഘടകമായ സള്‍ഫേറ്റഡ് മ്യൂക്കോ പോളിസാക്കറൈഡുകളില്‍ N-അസറ്റൈല്‍ വ്യൂത്പന്നത്തിന്റെ രൂപത്തില്‍ ഗാലക്ടോസമീന്‍ കാണപ്പെടുന്നു. ഈ അമിനൊ ഷുഗറിന് കോണ്‍ഡ്രോസമീന്‍ എന്നും പേരുണ്ട്.
ആന്റിബയോട്ടിക്കുകളിലും അമിനൊ ഷുഗറുകള്‍ ഉപസ്ഥിതമാണ്. പ്രകൃതി അമിനൊ ഷുഗറുകളെ സംശ്ളേഷണം ചെയ്യുന്നത് ഷുഗറും അമോണിയയും ഉപയോഗിച്ചാണ്. പ്രാകൃതികങ്ങളായ അമിനൊ ഷുഗറുകള്‍ പ്രായേണ ആല്‍ഡൊ ഹെക്സോസുകള്‍ ആണ്; അവയിലെ രണ്ടാമത്തെ കാര്‍ബണ്‍ അണുവിനോടാണ് അമിനൊ ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുക. എന്നാല്‍ പരീക്ഷണശാലകളില്‍ പെന്റോസുകളും മറ്റു കാര്‍ബണ്‍ അണുക്കളോട് അമിനൊ ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുന്നതുമായ അമിനൊ ഷുഗറുകളും സംശ്ളേഷണം ചെയ്തുണ്ടാക്കുവാന്‍ സാധ്യമാണ്.

06:15, 21 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമിനൊ ഷുഗറുകള്‍

Amino Sugars

ഷുഗറുകളുടെ അമിനൊ വ്യുത്പന്നങ്ങള്‍. ഷുഗര്‍ തന്‍മാത്രകളിലെ ഒരു പ്രൈമറി അല്ലെങ്കില്‍ സെക്കണ്ടറി ഹൈഡ്രോക്സില്‍ (OH) ഗ്രൂപ്പിനെ അമിനൊ (NH_2) ഗ്രൂപ്പ് കൊണ്ടു പ്രതിസ്ഥാപിച്ചിട്ടുള്ള യൌഗികങ്ങളാണ് ഇവ. ഉദാ. ഗ്ളൂക്കോസമീന്‍ (Glucosamine), ഗാലക്ടോസമീന്‍ (Galactosamine) സംരചനയനുസരിച്ച് ഇവയെ ക്രമത്തില്‍ 2-അമിനൊ-2 ഡിഓക്സി D ഗ്ളൂക്കോസ് (2-amino, 2 deoxy D-glucose) എന്നും 2-അമിനൊ-2 ഡിഓക്സി D ഗാലക്ടോസ് (2 Amino, 2 deoxy D Galactose) എന്നും പറയുന്നു. അമിനൊ ഷുഗറുകളിലെ അമിനൊ ഗ്രൂപ്പ് താരതമ്യേന സ്ഥിരതയുള്ളതാണ്.

പ്രകൃതിയില്‍ അമിനൊ ഷുഗറുകള്‍ സുലഭമായി കാണപ്പെടുന്നു. ജന്തുക്കളിലും ബാക്റ്റീരിയങ്ങളിലും കാണുന്ന പോളിസാക്കറൈഡുകളിലെയും ഫംഗസ്സുകള്‍, കീടങ്ങള്‍, ഞണ്ടുവര്‍ഗങ്ങളുടെ തോടുകള്‍ മുതലായവയിലുള്ള കൈറ്റിന്‍ എന്ന പോളിസാക്കറൈഡിലെയും ഒരു ഘടകമാണ് ഗ്ളൂക്കോസമീന്‍. ഒച്ചുകളുടെ ആന്ത്രത്തിലുള്ള ഒരു എന്‍സൈം ഉപയോഗിച്ച് കൈറ്റിന്‍ ജലീയവിശ്ളേഷണത്തിന് വിധേയമാക്കിയാല്‍ N-അസറ്റൈല്‍ ഗ്ളൂക്കോസമീന്‍ (N-acetyl glucosamine) ലഭിക്കുന്നു. കൈറ്റിന്‍ അമ്ളം ഉപയോഗിച്ച് ജലീയവിശ്ളേഷണവിധേയമാക്കിയിട്ടാണ് ഗ്ളൂക്കോസമീന്‍ ഉത്പാദിപ്പിക്കാറുള്ളത്. 400 ഗ്രാം ഞണ്ടിന്‍തോടില്‍നിന്ന് സു. 50 ഗ്രാം ഗ്ളൂക്കോസമീന്‍ ഹൈഡ്രൊക്ളോറൈഡ് ലഭിക്കുമെന്നു മനസ്സിലായിട്ടുണ്ട്. കൈറ്റിനോടുള്ള ഈ ബന്ധം നിമിത്തം ഗ്ളൂക്കോസമീനിന് കൈറ്റോസമീന്‍ എന്ന ഒരു പേരുംകൂടിയുണ്ട്.

തരുണാസ്ഥി (cartilage), ദൃഡാസ്ഥി, ചര്‍മം, കണ്ണിന്റെ ശ്വേതമണ്ഡലം, ഹൃദയവാല്‍വുകള്‍, കണ്ഡരം (tendons) എന്നീ ശരീരഭാഗങ്ങളിലുള്ള കോണ്‍ഡ്രോപ്രോട്ടീനുകളുടെ (condroproteins) ഒരു ഘടകമായ സള്‍ഫേറ്റഡ് മ്യൂക്കോ പോളിസാക്കറൈഡുകളില്‍ N-അസറ്റൈല്‍ വ്യൂത്പന്നത്തിന്റെ രൂപത്തില്‍ ഗാലക്ടോസമീന്‍ കാണപ്പെടുന്നു. ഈ അമിനൊ ഷുഗറിന് കോണ്‍ഡ്രോസമീന്‍ എന്നും പേരുണ്ട്.

ആന്റിബയോട്ടിക്കുകളിലും അമിനൊ ഷുഗറുകള്‍ ഉപസ്ഥിതമാണ്. പ്രകൃതി അമിനൊ ഷുഗറുകളെ സംശ്ളേഷണം ചെയ്യുന്നത് ഷുഗറും അമോണിയയും ഉപയോഗിച്ചാണ്. പ്രാകൃതികങ്ങളായ അമിനൊ ഷുഗറുകള്‍ പ്രായേണ ആല്‍ഡൊ ഹെക്സോസുകള്‍ ആണ്; അവയിലെ രണ്ടാമത്തെ കാര്‍ബണ്‍ അണുവിനോടാണ് അമിനൊ ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുക. എന്നാല്‍ പരീക്ഷണശാലകളില്‍ പെന്റോസുകളും മറ്റു കാര്‍ബണ്‍ അണുക്കളോട് അമിനൊ ഗ്രൂപ്പ് ബന്ധപ്പെട്ടിരിക്കുന്നതുമായ അമിനൊ ഷുഗറുകളും സംശ്ളേഷണം ചെയ്തുണ്ടാക്കുവാന്‍ സാധ്യമാണ്.

രാസഗുണധര്‍മങ്ങളില്‍ അമിനൊ ഷുഗറുകള്‍ സാധാരണ ഷുഗറുകളെ പ്രായേണ അനുകരിക്കുന്നു.

(എസ്. ശിവദാസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍