This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാര്‍-എസ്-സലാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ദാര്‍-എസ്-സലാം ഉമൃലമൈഹമാ താന്‍സാനിയയുടെ മുന്‍ തലസ്ഥാനം. രാജ്യത്തിലെ ...)
അടുത്ത വ്യത്യാസം →

11:00, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാര്‍-എസ്-സലാം

ഉമൃലമൈഹമാ

താന്‍സാനിയയുടെ മുന്‍ തലസ്ഥാനം. രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ ദാര്‍-എസ്-സലാം പൂര്‍വാഫ്രിക്കയിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നുകൂടിയാണ്. അറബിപദമായ ദാര്‍-എസ്-സലാമിന് 'ശാന്തിയുടെ സങ്കേതം' എന്നാണ് അര്‍ഥം. ഇന്ത്യന്‍ സമുദ്രതീരത്ത് സാന്‍സിബാര്‍ദ്വീപിന് 77 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു.

 താന്‍സാനിയയിലെ മുഖ്യ വാണിജ്യ-ഉത്പാദന-വിദ്യാഭ്യാസ-ഗതാഗത കേന്ദ്രം എന്ന നിലയിലും ദാര്‍-എസ്-സലാം പ്രസിദ്ധമാണ്. നഗരത്തിലുടനീളം ധാന്യമില്ലുകള്‍, ലോഹ പണിശാലകള്‍, ഭക്ഷ്യസംസ്കരണശാലകള്‍, ഔഷധനിര്‍മാണശാലകള്‍ തുടങ്ങിയവ ഉണ്ട്. പ്രാദേശിക വ്യവസായങ്ങളില്‍ ശീതളപാനീയങ്ങള്‍, ഫര്‍ണിച്ചര്‍, സിഗററ്റ്, പാദരക്ഷകള്‍, പെയ്ന്റ്, സോപ്പ്, തുണിത്തരങ്ങള്‍, ഭക്ഷ്യസാമഗ്രികള്‍, ലോഹസാമാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനമാണ് പ്രധാനം. സിസാല്‍, പരുത്തി, കൊപ്ര, കാപ്പി, പുകയില, പച്ചക്കറികള്‍, തോല്‍, മരവുരി തുടങ്ങിയവ ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നു.
 താന്‍സാനിയയിലെ മുഖ്യ തുറമുഖം, റെയില്‍ ടെര്‍മിനസ്, അന്താരാഷ്ട്ര വിമാനത്താവളം, റോഡ് ഗതാഗതകേന്ദ്രം എന്നീ നിലകളില്‍ ശ്രദ്ധേയമായ ദാര്‍-എസ്-സലാം രാജ്യത്തിലെ പ്രമുഖ ഗതാഗത കേന്ദ്രങ്ങളിലൊന്നാണ്. നഗരത്തെ കിഗോമ, മ്വാണ്‍സ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന മധ്യ റെയില്‍വേയുടെ ടെര്‍മിനസ് കൂടിയാണ് ദാര്‍-എസ്-സലാം. ഇവിടെനിന്ന് ആരംഭിക്കുന്ന റെയില്‍പ്പാതകള്‍ തങ്കനീക്ക, വിക്റ്റോറിയ എന്നീ തടാകതീരങ്ങള്‍ വരെയും സാംബിയ, ആറുഷാ മുതലായ പ്രദേശങ്ങള്‍ വരെയും എത്തിച്ചേരുന്നു.
  1961-ല്‍ സ്ഥാപിതമായ ദാര്‍-എസ്-സലാം സര്‍വകലാശാലയ്ക്കു പുറമേ കിവുകോനി കോളജ്, ദ് കോളജ് ഒഫ് ബിസിനസ് എഡ്യൂക്കേഷന്‍ എന്നിവ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. നാഷണല്‍ ആര്‍ക്കൈവ്സ്, ദ് നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറി, നാഷണല്‍ മ്യൂസിയം ഒഫ് താന്‍സാനിയ, റോമന്‍ കത്തോലിക്കാ കതീഡ്രല്‍, ലൂഥറന്‍ ദേവാലയം, സര്‍ക്കാര്‍ ആഫീസ് മന്ദിരങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ബൊട്ടാണിക്കല്‍ ഉദ്യാനം, മ്യൂസിയം, മറ്റു വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ദാര്‍-എസ്-സലാമിലുണ്ട്.
 ചരിത്രം. സാന്‍സിബാര്‍ സുല്‍ത്താന്റെ വേനല്‍ക്കാല ആസ്ഥാനമെന്ന നിലയിലാണ് ദാര്‍-എസ്-സലാം പട്ടണം സ്ഥാപിക്കപ്പെട്ടത് (1862). 1887-ല്‍ ദാര്‍-എസ്-സലാം ഉള്‍പ്പെട്ട തീരദേശം സാന്‍സിബാറിലെ സുല്‍ത്താനില്‍നിന്ന് ജര്‍മനി കരസ്ഥമാക്കി. 1891-ല്‍ ജര്‍മന്‍ ഈസ്റ്റ് ആഫ്രിക്കന്‍ കോളനിയുടെ തലസ്ഥാനമായി മാറിയ ദാര്‍-എസ്-സലാം, ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിക്കുണ്ടായ പരാജയത്തിനുശേഷം ബ്രിട്ടിഷ് നിയന്ത്രണത്തിലായി. 1961-ല്‍ സ്വതന്ത്ര റിപ്പബ്ളിക്കായി നിലവില്‍വന്ന തങ്കനീക്കയുടെ തലസ്ഥാനം ദാര്‍-എസ്-സലാമായിരുന്നു. 1964-ല്‍ സാന്‍സിബാറും തങ്കനീക്കയും സംയോജിച്ച് താന്‍സാനിയ രൂപവത്കൃതമായപ്പോള്‍ ദാര്‍-എസ്-സലാം തലസ്ഥാനമായി തുടര്‍ന്നു. പിന്നീട് 1996-ല്‍ ഡോഡോമ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും രാജ്യത്തിന്റെ വാണിജ്യ-വ്യാപാര കേന്ദ്രമായി അറിയപ്പെടുന്നത് ദാര്‍-എസ്-സലാമാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍