This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാഗ്ദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ദാഗ്ദ ഉമഴവറമ യുദ്ധവും ഇന്ദ്രജാലവുമായി ബന്ധിപ്പിച്ചു പരാമര്‍ശിക്കപ...)
അടുത്ത വ്യത്യാസം →

10:27, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാഗ്ദ

ഉമഴവറമ

യുദ്ധവും ഇന്ദ്രജാലവുമായി ബന്ധിപ്പിച്ചു പരാമര്‍ശിക്കപ്പെടുന്ന ഒരു ഐറിഷ് ദേവന്‍. ഐറിഷ് ഐതിഹ്യങ്ങളില്‍ ഈ ദേവന് നാല് പേരുകള്‍ നല്കിക്കാണുന്നു: 'ദാഗ്ദ' അഥവാ നല്ല ദൈവം, 'യൊകൈദ്' അഥവാ 'യു' വൃക്ഷത്തിന്റെ തടികൊണ്ട് യുദ്ധം ചെയ്യുന്നവന്‍, 'ഒല്ലാനീര്‍' അഥവാ ശക്തനായ പിതാവ്, 'റൌദ് റൊഫ് ഹെസ്സ്' അഥവാ ചുവപ്പുനിറവും അസാമാന്യജ്ഞാനവും ഉള്ളവന്‍. ഫ്രാന്‍സില്‍ പുരാതനകാലത്ത് ആരാധിക്കപ്പെട്ടിരുന്ന ജൂപ്പിറ്റര്‍ ദേവനുമായി ദാഗ്ദയ്ക്കു സാമ്യമുണ്ട്. 'ഒഗ്മ' (ഛഴവാമ) എന്ന ദേവന്‍ ദാഗ്ദയുടെ സഹോദരന്‍ ആണെന്നാണ് വിശ്വാസം. ഇവര്‍ ഇരട്ടകളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മിത്ര-വരുണ സങ്കല്പവുമായി ഇതിനു സാമ്യമുണ്ട്. ദാഗ്ദയ്ക്ക് ബ്രിഗിദ് (ആൃശഴവശറ) എന്ന പുത്രിയും ഓയ്ന്‍ഗസ് (ഛലിഴവൌ) എന്ന പുത്രനും ഉണ്ടായിരുന്നതായിട്ടാണ് ഐതിഹ്യം. പഞ്ചഭൂതങ്ങളുടെയും അധിപനായ ദാഗ്ദ, സൌഹൃദത്തിന്റെയും ഉടമ്പടികളുടെയും സമയത്തിന്റെയുമെല്ലാം ദേവനായാണ് ക്രിസ്തുമതത്തിനുമുമ്പ് അറിയപ്പെട്ടിരുന്നത്. ഐറിഷ് ഐതിഹ്യം പകര്‍ത്തിയെഴുതിയ എഴുത്തുകാര്‍ പില്ക്കാലത്ത് ദാഗ്ദയെ അയര്‍ലന്‍ഡിന്റെ രാജാവായി ചിത്രീകരിക്കുകയുണ്ടായി. യൊകൈദ് എന്ന പേരാണ് ദാഗ്ദയ്ക്ക് ഇവര്‍ കൂടുതലായും ഉപയോഗിച്ചുകാണുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%97%E0%B5%8D%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍