This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദത്ത, അമരേഷ് (1920 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദത്ത, അമരേഷ് (1920 - )= ഇന്ത്യന്‍ ഇംഗ്ലീഷ് കവിയും ''എന്‍സൈക്ലോപീഡിയ ഒഫ് ഇന്...)
അടുത്ത വ്യത്യാസം →
05:19, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദത്ത, അമരേഷ് (1920 - )
ഇന്ത്യന്‍ ഇംഗ്ലീഷ് കവിയും എന്‍സൈക്ലോപീഡിയ ഒഫ് ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ ('ഭാരതീയ സാഹിത്യവിജ്ഞാനകോശം') എഡിറ്ററും. 1920 ഫെ. 1-ന് അസമിലെ കരിംഗഞ്ചില്‍ ജനിച്ചു. ആഗ്രയില്‍നിന്ന് എം.എ.യും ലഖ്നൗവില്‍നിന്ന് പിഎച്ച്.ഡി.യും നേടി. അധ്യാപകനായിരുന്ന ഇദ്ദേഹം ഗോഹട്ടി യൂണിവേഴ്സിറ്റിയിലെ ഇംഗ്ളീഷ് വിഭാഗ അധ്യക്ഷന്‍ (1964-84), എമിരറ്റസ് പ്രൊഫസര്‍, ദിബ്രൂഗഢ് യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1984 മുതല്‍ 1990 വരെ കേന്ദ്രസാഹിത്യ അക്കാദമിയുടെ എന്‍സൈക്ലോപീഡിയ ഒഫ് ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ എഡിറ്റര്‍ഷിപ്പിലാണ് ഈ സാഹിത്യവിജ്ഞാനകോശത്തിന്റെ ആദ്യത്തെ മൂന്നുവാല്യങ്ങള്‍ പ്രസിദ്ധീകൃതമായത്. കാപ്റ്റീവ് മൂവ്മെന്റ്സ് (1991), റ്റൈംസ് ഹാര്‍വസ്റ്റ് (1996) എന്നിവയാണ് അമരേഷ് ദത്തയുടെ കവിതാ സമാഹാരങ്ങള്‍. ഷെയ്ക്സ്പിയേഴ്സ് ട്രാജിക് വിഷന്‍ ആന്‍ഡ് ആര്‍ട്ട് 1964-ല്‍ പ്രസിദ്ധീകരിച്ച വിമര്‍ശന