This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസണ്‍, ജോര്‍ജ് പേജറ്റ് (1892 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തോംസണ്‍, ജോര്‍ജ് പേജറ്റ് (1892 - 1975) ഠവീാീി, ഏലീൃഴല ജമഴല ബ്രിട്ടിഷ് ഭൌതികശാ...)
 
വരി 1: വരി 1:
-
തോംസണ്‍, ജോര്‍ജ് പേജറ്റ് (1892 - 1975)
+
=തോംസണ്‍, ജോര്‍ജ് പേജറ്റ് (1892 - 1975)=
 +
Thomson,George Paget
-
ഠവീാീി, ഏലീൃഴല ജമഴല
+
ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞന്‍. ഇലക്ട്രോണിന്റെ തരംഗസ്വഭാവം പരീക്ഷണങ്ങളിലൂടെ തെളിയിച്ചതിന് സി.ജെ. ഡേവിസ്സനുമായി 1937-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.
-
ബ്രിട്ടിഷ് ഭൌതികശാസ്ത്രജ്ഞന്‍. ഇലക്ട്രോണിന്റെ തരംഗസ്വഭാവം പരീക്ഷണങ്ങളിലൂടെ തെളിയിച്ചതിന് സി.ജെ. ഡേവിസ്സനുമായി 1937-ലെ ഭൌതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.
+
നോബല്‍ സമ്മാന ജേതാവായ സര്‍ ജെ.ജെ. തോംസണിന്റെയും റോസ് എലിസബത്ത് പേജറ്റിന്റെയും പുത്രനായി 1892 മേയ് 3-ന് കേംബ്രിജില്‍ ജി.പി. തോംസണ്‍ ജനിച്ചു. ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ കീഴില്‍ ഗവേഷണമാരംഭിച്ചു. അപ്പോഴേക്കും ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ കാലം മുഴുവന്‍ (1914-18) യുദ്ധസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. യുദ്ധാനന്തരം വീണ്ടും ശാസ്ത്രഗവേഷണങ്ങള്‍ക്കായി കേംബ്രിജിലെ കോര്‍പ്പസ് ക്രിസ്റ്റി കോളജിലെത്തി. 1922-ല്‍ അബര്‍ഡീന്‍ സര്‍വകലാശാലയിലും 1930-ല്‍ ലണ്ടന്‍ സര്‍വകലാശാലയിലും പ്രൊഫസറായി നിയമിതനായി.
 +
[[Image:p.no.164 thomas george paget.png|100x150px|left|thumb|ജോര്‍ജ് പേജറ്റ് തോംസണ്‍]]
 +
രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ തോംസണ്‍ ആണവോര്‍ജവുമായി ബന്ധപ്പെട്ട് രൂപവത്കൃതമായ ആദ്യ ബ്രിട്ടിഷ് കമ്മിറ്റിയുടെ (MAUD Committee) ചെയര്‍പേഴ്സനായി നിയമിക്കപ്പെട്ടു. വേര്‍തിരിക്കപ്പെട്ട യുറേനിയം 235-ല്‍ നിന്ന് അണുബോംബ് നിര്‍മിക്കുന്നതിനുള്ള സാധ്യത വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് 1941-ല്‍ സമര്‍പ്പിച്ചു. റേഡിയോ ബോര്‍ഡിന്റെ വൈസ് ചെയര്‍പേഴ്സനായും പിന്നീട് വ്യോമമന്ത്രാലയത്തിന്റെ ശാസ്ത്രോപദേഷ്ടാവായും നിയമിതനായി.
-
  നോബല്‍ സമ്മാന ജേതാവായ സര്‍ ജെ.ജെ. തോംസണിന്റെയും റോസ് എലിസബത്ത് പേജറ്റിന്റെയും പുത്രനായി 1892 മേയ് 3-ന് കേംബ്രിജില്‍ ജി.പി. തോംസണ്‍ ജനിച്ചു. ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ കീഴില്‍ ഗവേഷണമാരംഭിച്ചു. അപ്പോഴേക്കും ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ കാലം മുഴുവന്‍ (1914-18) യുദ്ധസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. യുദ്ധാനന്തരം വീണ്ടും ശാസ്ത്രഗവേഷണങ്ങള്‍ക്കായി കേംബ്രിജിലെ കോര്‍പ്പസ് ക്രിസ്റ്റി കോളജിലെത്തി. 1922-ല്‍ അബര്‍ഡീന്‍ സര്‍വകലാശാലയിലും 1930-ല്‍ ലണ്ടന്‍ സര്‍വകലാശാലയിലും പ്രൊഫസറായി നിയമിതനായി.
+
ദ്രവ്യത്തിന് കണ സ്വഭാവത്തോടൊപ്പം തരംഗ സ്വഭാവം കൂടി ഉണ്ടെന്ന പരികല്പന ലൂയി ദ് ബ്രോയ് അവതരിപ്പിച്ച കാലമായിരുന്നു അത്. എന്നാല്‍ പരീക്ഷണഫലങ്ങള്‍ സൈദ്ധാന്തിക നിഗമനങ്ങള്‍ ശരിയെന്നു സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടു. ഇലക്ട്രോണ്‍ തരംഗങ്ങളുടെ നന്നേ ചെറിയ തരംഗദൈര്‍ഘ്യത്തിന് അനുയോജ്യമായ ഗ്രേറ്റിങ്ങുകള്‍ ലഭ്യമല്ലാത്തതാണ് പരാജയത്തിനു കാരണമെന്ന് തോംസണ്‍ ഊഹിച്ചു. ഒരു ക്രിസ്റ്റലിലെ ആറ്റങ്ങളുടെ അടുക്കുകള്‍ അഥവാ ദ്വിമാനതലങ്ങള്‍ തമ്മിലുള്ള അകലം നന്നേ ചെറുതായതുകൊണ്ട് ഒരു ഗ്രേറ്റിങ് പോലെ ക്രിസ്റ്റല്‍ പ്രവര്‍ത്തിക്കുമെന്നും ഇലക്ട്രോണ്‍ തരംഗങ്ങളെ അത് വിഭംഗനത്തിന് (diffraction) വിധേയമാക്കുമെന്നും തോംസണ്‍ മനസ്സിലാക്കി. തുടര്‍ന്ന്, നേര്‍ത്ത ലോഹത്തകിടിലൂടെ ഇലക്ട്രോണ്‍ ബീം കടത്തിവിട്ടുകൊണ്ടു നടത്തിയ പരീക്ഷണങ്ങളില്‍ വിഭംഗന ഫ്രിഞ്ചുകള്‍ ദൃശ്യമായി. ഇലക്ട്രോണുകളുടെ  ദി ബ്രോയ് ഫോര്‍മുലയെയും ഈ തരംഗങ്ങള്‍ സാധൂകരിച്ചു. ഇപ്പോള്‍ പലതരം ക്രിസ്റ്റലുകളുടെ ആന്തരികഘടനയും പ്രതലഘടനയും മനസ്സിലാക്കാന്‍ ഇലക്ട്രോണ്‍ വിഭംഗനം പ്രയോജനപ്പെടുന്നു.
-
  രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ തോംസണ്‍ ആണവോര്‍ജവുമായി ബന്ധപ്പെട്ട് രൂപവത്കൃതമായ ആദ്യ ബ്രിട്ടിഷ് കമ്മിറ്റിയുടെ (ങഅഡഉ ഇീാാശലേേല) ചെയര്‍പേഴ്സനായി നിയമിക്കപ്പെട്ടു. വേര്‍തിരിക്കപ്പെട്ട യുറേനിയം 235-ല്‍ നിന്ന് അണുബോംബ് നിര്‍മിക്കുന്നതിനുള്ള സാധ്യത വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് 1941-ല്‍ സമര്‍പ്പിച്ചു. റേഡിയോ ബോര്‍ഡിന്റെ വൈസ് ചെയര്‍പേഴ്സനായും പിന്നീട് വ്യോമമന്ത്രാലയത്തിന്റെ ശാസ്ത്രോപദേഷ്ടാവായും നിയമിതനായി.
+
തോംസണിന്റെ കണ്ടുപിടിത്തത്തിനു സമാന്തരമായും എന്നാല്‍ സ്വതന്ത്രമായും അമേരിക്കന്‍ ശാസ്ത്രജ്ഞരായ സി.ജെ. ഡേവിസ്സനും ജെര്‍മറും ഇതേ നിഗമനങ്ങളിലെത്തിയിരുന്നു. എന്നാല്‍, നിക്കല്‍ ക്രിസ്റ്റല്‍ ഉപയോഗിച്ചുള്ള വ്യത്യസ്തമായൊരു രീതിയാണ് ഡേവിസ്സന്‍ അവലംബിച്ചത്. സമകാലീനമായി രണ്ട് പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, ഇലക്ട്രോണ്‍തരംഗ കണ്ടുപിടിത്തത്തിന് 1937-ലെ നോബല്‍ സമ്മാനം ഇരുവര്‍ക്കുമായി നല്കപ്പെട്ടു. 1946 മുതല്‍ തോംസണ്‍ നിയന്ത്രിത താപ അണുകേന്ദ്രീയ അഭിക്രിയകളെ (thermonuclear) കുറിച്ചുള്ള പരീക്ഷണങ്ങളില്‍ മുഴുകി.
-
  ദ്രവ്യത്തിന് കണ സ്വഭാവത്തോടൊപ്പം തരംഗ സ്വഭാവം കൂടി ഉണ്ടെന്ന പരികല്പന ലൂയി ദ് ബ്രോയ് അവതരിപ്പിച്ച കാലമായിരുന്നു അത്. എന്നാല്‍ പരീക്ഷണഫലങ്ങള്‍ സൈദ്ധാന്തിക നിഗമനങ്ങള്‍ ശരിയെന്നു സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടു. ഇലക്ട്രോണ്‍ തരംഗങ്ങളുടെ നന്നേ ചെറിയ തരംഗദൈര്‍ഘ്യത്തിന് അനുയോജ്യമായ ഗ്രേറ്റിങ്ങുകള്‍ ലഭ്യമല്ലാത്തതാണ് പരാജയത്തിനു കാരണമെന്ന് തോംസണ്‍ ഊഹിച്ചു. ഒരു ക്രിസ്റ്റലിലെ ആറ്റങ്ങളുടെ അടുക്കുകള്‍ അഥവാ ദ്വിമാനതലങ്ങള്‍ തമ്മിലുള്ള അകലം നന്നേ ചെറുതായതുകൊണ്ട് ഒരു ഗ്രേറ്റിങ് പോലെ ക്രിസ്റ്റല്‍ പ്രവര്‍ത്തിക്കുമെന്നും ഇലക്ട്രോണ്‍ തരംഗങ്ങളെ അത് വിഭംഗനത്തിന് (റശളളൃമരശീിേ) വിധേയമാക്കുമെന്നും തോംസണ്‍ മനസ്സിലാക്കി. തുടര്‍ന്ന്, നേര്‍ത്ത ലോഹത്തകിടിലൂടെ ഇലക്ട്രോണ്‍ ബീം കടത്തിവിട്ടുകൊണ്ടു നടത്തിയ പരീക്ഷണങ്ങളില്‍ വിഭംഗന ഫ്രിഞ്ചുകള്‍ ദൃശ്യമായി. ഇലക്ട്രോണുകളുടെ  ദി ബ്രോയ് ഫോര്‍മുലയെയും ഈ തരംഗങ്ങള്‍ സാധൂകരിച്ചു. ഇപ്പോള്‍ പലതരം ക്രിസ്റ്റലുകളുടെ ആന്തരികഘടനയും പ്രതലഘടനയും മനസ്സിലാക്കാന്‍ ഇലക്ട്രോണ്‍ വിഭംഗനം പ്രയോജനപ്പെടുന്നു.
+
1929-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട തോംസണിന് 1949-ല്‍ റോയല്‍ മെഡല്‍ ലഭിച്ചു. 1943-ല്‍ 'നൈറ്റ്'പദവിയും നല്കപ്പെട്ടു. ''അപ്ലൈഡ് എയ്റോഡൈനമിക്സ് (1919), ദി ആറ്റം (1930), തിയറി ആന്‍ഡ് പ്രാക്റ്റീസ് ഒഫ് ഇലക്ട്രോണ്‍ ഡിഫ്രാക്ഷന്‍ (1939), ദി ഫൊര്‍സീയബ്ള്‍ ഫ്യൂച്ചര്‍ (1955), ദി ഇന്‍സ്പിറേഷന്‍ ഒഫ് സയന്‍സ് (1961), ജെ.ജെ. തോംസണ്‍ ആന്‍ഡ് ദ് കാവന്‍ഡിഷ് ലബോറട്ടറി (1964)'' എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ രചനകള്‍.
-
  തോംസണിന്റെ കണ്ടുപിടിത്തത്തിനു സമാന്തരമായും എന്നാല്‍ സ്വതന്ത്രമായും അമേരിക്കന്‍ ശാസ്ത്രജ്ഞരായ സി.ജെ. ഡേവിസ്സനും ജെര്‍മറും ഇതേ നിഗമനങ്ങളിലെത്തിയിരുന്നു. എന്നാല്‍, നിക്കല്‍ ക്രിസ്റ്റല്‍ ഉപയോഗിച്ചുള്ള വ്യത്യസ്തമായൊരു രീതിയാണ് ഡേവിസ്സന്‍ അവലംബിച്ചത്. സമകാലീനമായി രണ്ട് പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, ഇലക്ട്രോണ്‍തരംഗ കണ്ടുപിടിത്തത്തിന് 1937-ലെ നോബല്‍ സമ്മാനം ഇരുവര്‍ക്കുമായി നല്കപ്പെട്ടു. 1946 മുതല്‍ തോംസണ്‍ നിയന്ത്രിത താപ അണുകേന്ദ്രീയ അഭിക്രിയകളെ (വേലൃാീിൌരഹലമൃ ൃലമരശീിേ) കുറിച്ചുള്ള പരീക്ഷണങ്ങളില്‍ മുഴുകി.
+
1975-ല്‍ ജി.പി. തോംസണ്‍ നിര്യാതനായി.
-
 
+
-
  1929-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട തോംസണിന് 1949-ല്‍ റോയല്‍ മെഡല്‍ ലഭിച്ചു. 1943-ല്‍ 'നൈറ്റ്'പദവിയും നല്കപ്പെട്ടു. അപ്ളൈഡ് എയ്റോഡൈനമിക്സ് (1919), ദി ആറ്റം (1930), തിയറി ആന്‍ഡ് പ്രാക്റ്റീസ് ഒഫ് ഇലക്ട്രോണ്‍ ഡിഫ്രാക്ഷന്‍ (1939), ദി ഫൊര്‍സീയബ്ള്‍ ഫ്യൂച്ചര്‍ (1955), ദി ഇന്‍സ്പിറേഷന്‍ ഒഫ് സയന്‍സ് (1961), ജെ.ജെ. തോംസണ്‍ ആന്‍ഡ് ദ് കാവന്‍ഡിഷ് ലബോറട്ടറി (1964) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ രചനകള്‍.
+
-
 
+
-
  1975-ല്‍ ജി.പി. തോംസണ്‍ നിര്യാതനായി.
+

Current revision as of 05:44, 17 ഫെബ്രുവരി 2009

തോംസണ്‍, ജോര്‍ജ് പേജറ്റ് (1892 - 1975)

Thomson,George Paget

ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞന്‍. ഇലക്ട്രോണിന്റെ തരംഗസ്വഭാവം പരീക്ഷണങ്ങളിലൂടെ തെളിയിച്ചതിന് സി.ജെ. ഡേവിസ്സനുമായി 1937-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.

നോബല്‍ സമ്മാന ജേതാവായ സര്‍ ജെ.ജെ. തോംസണിന്റെയും റോസ് എലിസബത്ത് പേജറ്റിന്റെയും പുത്രനായി 1892 മേയ് 3-ന് കേംബ്രിജില്‍ ജി.പി. തോംസണ്‍ ജനിച്ചു. ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ കീഴില്‍ ഗവേഷണമാരംഭിച്ചു. അപ്പോഴേക്കും ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ കാലം മുഴുവന്‍ (1914-18) യുദ്ധസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. യുദ്ധാനന്തരം വീണ്ടും ശാസ്ത്രഗവേഷണങ്ങള്‍ക്കായി കേംബ്രിജിലെ കോര്‍പ്പസ് ക്രിസ്റ്റി കോളജിലെത്തി. 1922-ല്‍ അബര്‍ഡീന്‍ സര്‍വകലാശാലയിലും 1930-ല്‍ ലണ്ടന്‍ സര്‍വകലാശാലയിലും പ്രൊഫസറായി നിയമിതനായി.

ജോര്‍ജ് പേജറ്റ് തോംസണ്‍

രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ തോംസണ്‍ ആണവോര്‍ജവുമായി ബന്ധപ്പെട്ട് രൂപവത്കൃതമായ ആദ്യ ബ്രിട്ടിഷ് കമ്മിറ്റിയുടെ (MAUD Committee) ചെയര്‍പേഴ്സനായി നിയമിക്കപ്പെട്ടു. വേര്‍തിരിക്കപ്പെട്ട യുറേനിയം 235-ല്‍ നിന്ന് അണുബോംബ് നിര്‍മിക്കുന്നതിനുള്ള സാധ്യത വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് 1941-ല്‍ സമര്‍പ്പിച്ചു. റേഡിയോ ബോര്‍ഡിന്റെ വൈസ് ചെയര്‍പേഴ്സനായും പിന്നീട് വ്യോമമന്ത്രാലയത്തിന്റെ ശാസ്ത്രോപദേഷ്ടാവായും നിയമിതനായി.

ദ്രവ്യത്തിന് കണ സ്വഭാവത്തോടൊപ്പം തരംഗ സ്വഭാവം കൂടി ഉണ്ടെന്ന പരികല്പന ലൂയി ദ് ബ്രോയ് അവതരിപ്പിച്ച കാലമായിരുന്നു അത്. എന്നാല്‍ പരീക്ഷണഫലങ്ങള്‍ സൈദ്ധാന്തിക നിഗമനങ്ങള്‍ ശരിയെന്നു സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടു. ഇലക്ട്രോണ്‍ തരംഗങ്ങളുടെ നന്നേ ചെറിയ തരംഗദൈര്‍ഘ്യത്തിന് അനുയോജ്യമായ ഗ്രേറ്റിങ്ങുകള്‍ ലഭ്യമല്ലാത്തതാണ് പരാജയത്തിനു കാരണമെന്ന് തോംസണ്‍ ഊഹിച്ചു. ഒരു ക്രിസ്റ്റലിലെ ആറ്റങ്ങളുടെ അടുക്കുകള്‍ അഥവാ ദ്വിമാനതലങ്ങള്‍ തമ്മിലുള്ള അകലം നന്നേ ചെറുതായതുകൊണ്ട് ഒരു ഗ്രേറ്റിങ് പോലെ ക്രിസ്റ്റല്‍ പ്രവര്‍ത്തിക്കുമെന്നും ഇലക്ട്രോണ്‍ തരംഗങ്ങളെ അത് വിഭംഗനത്തിന് (diffraction) വിധേയമാക്കുമെന്നും തോംസണ്‍ മനസ്സിലാക്കി. തുടര്‍ന്ന്, നേര്‍ത്ത ലോഹത്തകിടിലൂടെ ഇലക്ട്രോണ്‍ ബീം കടത്തിവിട്ടുകൊണ്ടു നടത്തിയ പരീക്ഷണങ്ങളില്‍ വിഭംഗന ഫ്രിഞ്ചുകള്‍ ദൃശ്യമായി. ഇലക്ട്രോണുകളുടെ ദി ബ്രോയ് ഫോര്‍മുലയെയും ഈ തരംഗങ്ങള്‍ സാധൂകരിച്ചു. ഇപ്പോള്‍ പലതരം ക്രിസ്റ്റലുകളുടെ ആന്തരികഘടനയും പ്രതലഘടനയും മനസ്സിലാക്കാന്‍ ഇലക്ട്രോണ്‍ വിഭംഗനം പ്രയോജനപ്പെടുന്നു.

തോംസണിന്റെ കണ്ടുപിടിത്തത്തിനു സമാന്തരമായും എന്നാല്‍ സ്വതന്ത്രമായും അമേരിക്കന്‍ ശാസ്ത്രജ്ഞരായ സി.ജെ. ഡേവിസ്സനും ജെര്‍മറും ഇതേ നിഗമനങ്ങളിലെത്തിയിരുന്നു. എന്നാല്‍, നിക്കല്‍ ക്രിസ്റ്റല്‍ ഉപയോഗിച്ചുള്ള വ്യത്യസ്തമായൊരു രീതിയാണ് ഡേവിസ്സന്‍ അവലംബിച്ചത്. സമകാലീനമായി രണ്ട് പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ, ഇലക്ട്രോണ്‍തരംഗ കണ്ടുപിടിത്തത്തിന് 1937-ലെ നോബല്‍ സമ്മാനം ഇരുവര്‍ക്കുമായി നല്കപ്പെട്ടു. 1946 മുതല്‍ തോംസണ്‍ നിയന്ത്രിത താപ അണുകേന്ദ്രീയ അഭിക്രിയകളെ (thermonuclear) കുറിച്ചുള്ള പരീക്ഷണങ്ങളില്‍ മുഴുകി.

1929-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട തോംസണിന് 1949-ല്‍ റോയല്‍ മെഡല്‍ ലഭിച്ചു. 1943-ല്‍ 'നൈറ്റ്'പദവിയും നല്കപ്പെട്ടു. അപ്ലൈഡ് എയ്റോഡൈനമിക്സ് (1919), ദി ആറ്റം (1930), തിയറി ആന്‍ഡ് പ്രാക്റ്റീസ് ഒഫ് ഇലക്ട്രോണ്‍ ഡിഫ്രാക്ഷന്‍ (1939), ദി ഫൊര്‍സീയബ്ള്‍ ഫ്യൂച്ചര്‍ (1955), ദി ഇന്‍സ്പിറേഷന്‍ ഒഫ് സയന്‍സ് (1961), ജെ.ജെ. തോംസണ്‍ ആന്‍ഡ് ദ് കാവന്‍ഡിഷ് ലബോറട്ടറി (1964) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ രചനകള്‍.

1975-ല്‍ ജി.പി. തോംസണ്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍