This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോമസ്, തുമ്പമണ്‍ (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: തോമസ്, തുമ്പമണ്‍ (1945 - ) മലയാള സാഹിത്യകാരന്‍. ജോസഫ് മാത്യുവിന്റെയും മറി...)
അടുത്ത വ്യത്യാസം →

06:46, 16 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തോമസ്, തുമ്പമണ്‍ (1945 - )

മലയാള സാഹിത്യകാരന്‍. ജോസഫ് മാത്യുവിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി 1945 ജനു. 23-ന് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കരയില്‍ ജനിച്ചു. പത്തനംതിട്ട കാതലിക്കേറ്റ് കോളജ്, പന്തളം എന്‍.എസ്.എസ്. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കുറച്ചുകാലം കേരളധ്വനി, മലയാള മനോരമ എന്നീ പത്രങ്ങളില്‍ എഡിറ്ററായി ജോലി ചെയ്തു. തുടര്‍ന്ന് 33 വര്‍ഷക്കാലം തിരുവല്ല മാര്‍ തോമാ കോളജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്നിവയില്‍ അംഗമായി

രുന്നു. സാഹിത്യലോകം മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.

 'സി.ജെ. തോമസിന്റെ നാടകങ്ങളിലെ പാപസങ്കല്പം' എന്ന പ്രബന്ധത്തിന് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ലഭിച്ചിട്ടുണ്ട്. മലയാള നോവലിന്റെ വേരുകള്‍ (1983), മലയാള നോവല്‍ ഒരു പുനഃപരിശോധന (1992), കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. മലയാള നോവലിന്റെ വേരുകള്‍ എന്ന കൃതിയില്‍ മലയാളത്തിലെ ആദ്യത്തെ നോവല്‍ ഏത് എന്ന വിഷയം ഗൌരവപൂര്‍വം ചര്‍ച്ച ചെയ്തിരിക്കുന്നതു കാണാം. തകഴിയുടെ സാഹിത്യ ജീവിതത്തെ  ആസ്പദമാക്കി രചിച്ച കൃതിയാണ് കുട്ടനാടിന്റെ ഇതിഹാസകാരന്‍. 
 മേല്പറഞ്ഞവയ്ക്കു പുറമേ മലയാളത്തിലും ഇംഗ്ളീഷിലുമായി  നിരവധി ലേഖനങ്ങള്‍ തോമസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവല്‍ നിരൂപണത്തിന്റെ പരമ്പരാഗത വഴികളിലൂടെ സഞ്ചരിക്കാതെ തനതായ അപഗ്രഥന മാര്‍ഗങ്ങളിലൂടെ യുക്തിസഹമായ നിഗമനങ്ങളിലെത്തിച്ചേരുന്നതാണ് തുമ്പമണ്‍ തോമസിന്റെ കൃതികളുടെ പ്രത്യേകത. ഇ.വി. സ്മാരക അവാര്‍ഡ്, ധിഷണ അവാര്‍ഡ്, യു.എ.ഇ. മലയാളി സമാജം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍  ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

(വിധുനാരായണ്‍ ഇടപ്പോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍